ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലെ കൈയ്യേറ്റ കേസില്‍ യുട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം. തമ്ബാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. എന്നാല്‍ അശ്ലീല വീഡിയോ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ വിജയ് പി നായര്‍ക്ക് ജയിലില്‍ തുടരേണ്ടിവരും. ഇന്നലെ വിജയ്.പി.നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും നല്‍കുകയെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജാമ്യാപേക്ഷയില്‍ തീരുമാനം ഈ മാസം 9ന് ഉണ്ടാകും. സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. തിരുവനന്തപുരം രണ്ടാം അഡീഷണല്‍…
Day: October 8, 2020
ലാവ്‌ലിന്‍ കേസ്: പിണറായിയെ കുറ്റവിമുക്തനാക്കിയ നടപടി തെറ്റ്; പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് വിചാരണ വീണ്ടും നടത്തണമെന്ന് സിബിഐ സുപ്രീംകോടതിയില്‍
കൊച്ചി : എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തനാക്കുന്നത് ഹൈക്കോടതി നടപടി തെറ്റെന്ന് സിബിഐ സുപ്രീംകോടതിയില്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുഖ്യമന്ത്രി അടക്കമുള്ള മൂന്ന് പേരേയും പ്രതി ചേര്‍ത്ത് വീണ്ടും വിചാരണ നടത്തണമെന്നും സിബിഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. എസ്‌എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ ഏഴാം പ്രതിയായിരുന്ന പിണറായി വിജയന്‍, ഒന്നാം പ്രതി കെ. മോഹനചന്ദ്രന്‍, എട്ടാം പ്രതി ഫ്രാന്‍സിസ് എന്നിവരെയാണ് വീണ്ടും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടത്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം പതിനാറിലേക്ക് മാറ്റിവെച്ചു. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടിതിയില്‍ ഹാജരായത്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ തെളിവുകളുണ്ട്. അത് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാമെന്നും തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് മാറ്റിവെച്ചത്. ലാവ്‌ലിന്‍ കേസ് അടിയന്തിര പ്രാധാന്യമുള്ളതാണെന്നും…
നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; ആന്തരിക രക്തസ്രാവം രക്തക്കുഴല്‍ മുറിഞ്ഞതിനാല്‍, ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തും
സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന്‍. വയറിനുള്ളിലെ ചെറിയ രക്തക്കുഴല്‍ മുറിഞ്ഞതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് വേദനയ്ക്ക് കാരണമായത്. നാളെ രാവിലെ 11 മണിവരെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തിങ്കളാഴ്ചയാണ് പിറവത്തു നടക്കുന്ന കള ഷൂട്ടിങ്ങിനിടെ ടൊവിനോയ്ക്ക് പരിക്കേല്‍ക്കുന്നത്. എന്നാല്‍ അപ്പോള്‍ കാര്യമായ വേദന ഇല്ലാത്തതിനാല്‍ ചിത്രീകരണം തുടര്‍ന്നു. ചൊവ്വാഴ്ചയും നടന്‍ ചിത്രീകരണത്തില്‍ പങ്കെടുത്തു.ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയത്തിനു ശേഷം കടുത്ത വയറു വേദന തുടങ്ങി. അടുത്ത ദിവസം ലൊക്കേഷനിലെത്തിയപ്പോള്‍ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയില്‍ വയറിനുള്ളിലെ ചെറിയ രക്തക്കുഴല്‍ മുറിയുകയും രക്തപ്രവാഹം ഉണ്ടായതും ഡോക്ടര്‍മാര്‍ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന താരം ഐസിയുവില്‍ നിരീക്ഷണത്തില്‍ തന്നെ…
കൊവിഡ് : സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല
തിരുവനന്തപുരം | സംസ്ഥാനത്ത് ബാറുകള്‍ തുറക്കില്ല. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ദ്ധന പതിനായിരം കടന്ന സാഹചര്യത്തിലും കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലുമാണ് ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. ബാറുകളില്‍ നിലവില്‍ കൗണ്ടര്‍ വഴി മദ്യ വില്‍പ്പനയുണ്ട്. ബാറുകള്‍ നിയന്ത്രണങ്ങളോടെ തുറക്കണോ വേണ്ടയോ എന്നാണ് യോഗം പരിശോധിച്ചത്. ബാര്‍ തുറക്കാന്‍ അനുമതി തേടി ബാറുടമകളും രംഗത്തെത്തിയിരുന്നു. ക്ലബുകളിലും ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിശോധിച്ചിരുന്നു. ബാറുകള്‍ തുറന്നാല്‍ കൗണ്ടര്‍ വില്‍പ്പന അവസാനിപ്പിക്കാമെന്നായിരുന്നു തീരുമാനം. ഇതിലൂടെ ബെവ്‌കോയുടെ സാമ്ബത്തിക നഷ്ടം കുറയ്ക്കാമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടിയിരുന്നു. നിലവില്‍ കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിട്ടുണ്ട്.
ഹത്രാസ് കൊലപാതകത്തിന് പിന്നില്‍ അമ്മയും സഹോദരനുമാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍: കേസില്‍ അറസ്റ്റിലായ പ്രതി സന്ദീപിന്റേതാണ് പുതിയ ആരോപണം
ലഖ്നൗ: ഹത്രാസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങള്‍ തുടര്‍ച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേസിലെ പ്രധാന പ്രതി സന്ദീപ് താക്കൂര്‍ ഹത്രാസ് പോലീസ് സൂപ്രണ്ടിനെഴുതിയ കത്താണ് പുതിയ വിവാദത്തിന് തീകൊളുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തനിക്ക് അറിയാമെന്നാണ് കത്തില്‍ സന്ദീപ് വ്യക്തമാക്കുന്നത്. ഇരുവരും തമ്മില്‍ സുഹൃദ്‌ബന്ധമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഈ കാര്യത്തില്‍ വിയോജിപ്പുണ്ടായിരുന്നു. കത്തിലെ വിശദാംശങ്ങളിങ്ങനെ: സെപ്റ്റംബര്‍ 14 ന് മരിച്ച പെണ്‍കുട്ടിയെ വയലില്‍ വെച്ച് കണ്ടതായി പ്രതി സന്ദീപ് കത്തില്‍ എഴുതിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ സഹോദരനും അമ്മയും അവിടെ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി എന്നോട് അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സഹോദരനും അമ്മയും തന്നെ മര്‍ദ്ദിച്ചുവെന്ന് സന്ദീപ് കത്തില്‍ പറയുന്നു. പെണ്‍കുട്ടിയെ അമ്മയും സഹോദരനും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ ഇപ്പോള്‍ പിടിക്കപ്പെട്ട മറ്റ് മൂന്ന് പ്രതികളും നിരപരാധികളാണെന്നും മരണപ്പെട്ടയാളുടെ അമ്മയും സഹോദരനും ഈ സംഭവത്തില്‍ കുറ്റക്കാരാണെന്നും…
രാമകൃഷ്ണന്‍ പറഞ്ഞതാണ് ശരി, ഇനി പ്രതികരിക്കാന്‍ ഞാനില്ലേ..മോഹിനിയാട്ട വിവാദത്തില്‍ കെ പി എ സി ലളിത
തിരുവനന്തപുരം: മോഹിനിയാട്ട വിവാദത്തില്‍ തന്റേതായി പുറത്തുവന്ന പത്രക്കുറിപ്പിനെക്കുറിച്ച് ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞത് സത്യമാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണ്‍ കെ പി എ സി ലളിത. ഇനി ഈ വിഷയത്തില്‍ ഭൂകമ്ബം ഉണ്ടാക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. മോഹിനിയാട്ടത്തില്‍ പങ്കെടുക്കാന്‍ താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് കെ പി എ സി ലളിതയുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും അവര്‍ ഒരിക്കലും അങ്ങനെ പറയില്ലെന്നുമാണ് രാമകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞത്. ‘ചേച്ചി ആരോടും വാ കൊണ്ട് അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല. ചിന്തിക്കുമ്ബോള്‍ അത് ലളിതച്ചേച്ചി പറഞ്ഞതാവില്ല എന്നാണ് തോന്നുന്നത്. പറഞ്ഞതിന്റെ ഓഡിയോ ക്ലിപ്പുകള്‍ ഉണ്ടായിട്ടും തന്നോട് സംസാരിച്ചിട്ടില്ലെന്നും നുണ പറയുകയാണെന്നും പറഞ്ഞപ്പോള്‍ സംഭവിച്ചു പോയതാണ് എല്ലാം’ എന്നും രാമകൃഷ്ണന്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞിരുന്നു. സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍…
മന്ത്രി വി മുരളീധരന് എതിരായ പ്രോട്ടോകോള്‍ ലംഘന പരാതി; പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി
ന്യൂഡല്‍ഹി: അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പി.ആര്‍ ഏജന്‍സി ഉടമയായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്‍കിയ പരാതിയിലാണ് വിശദീകരണം തേടിയത്. മുരളീധരന്റെ അനുമതിയോടെ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ പി.ആര്‍ കമ്ബനി മാനേജര്‍ സ്മിതാമേനോന്‍ പങ്കെടുത്തുവെന്ന പരാതിയിലാണ് നടപടി. മന്ത്രി മുരളീധരന്റെ അനുമതിയോടെയാണ് അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് സ്മിത മേനോന്‍ വിശദീകരിച്ചിരുന്നത്. ഗുരുതരമായ ചട്ടലംഘനം ഉണ്ടായതായി ആരോപണം ഉയര്‍ന്നതോടെ സംഭവം വിവാദമായിരുന്നു.