ദില്ലി: രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് ബാധിതര്‍ക്കും, ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ആയുര്‍വേദ മരുന്നുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രാലയവും ആയുഷ് മന്ത്രാലയവും ചേര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂര്‍ണമോ (1-3 ഗ്രാം) ഇളം ചൂടുവെള്ളത്തില്‍ കഴിക്കാം. ഇതേരീതിയില്‍ ഗുളീചി ഘനവടികയും (ചിറ്റമൃത്) കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം ഒരുമാസമോ പതിനഞ്ച് ദിവസമോ കഴിക്കുക. അതേസമയം ആയുര്‍വേദ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം മരുന്നുകളുടെ ഉപയോഗമെന്നും നിര്‍ദ്ദേശമുണ്ട്. മിതമായ വ്യായാമം, ആറുമണിക്കൂര്‍ ഉറക്കം, യോഗ എന്നിവ പ്രാഥമികമായ പ്രതിരോധ മാര്‍ഗങ്ങളാണ്. ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്ക് ആയുഷ് 64 ടാബ്ലറ്റ് നല്‍കാം. മഞ്ഞളും ഉപ്പുമിട്ട ചൂടുവെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യാം, ഗാര്‍ഗിള്‍ ചെയ്യാന്‍ ത്രിഫലയും യഷ്ടിമധുവും ഉത്തമമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. മൂക്കില്‍ ഇറ്റിക്കുന്നതിന് ഔഷധഎണ്ണയോ പശുവിന്‍…
Day: October 7, 2020
നിയമം കൈയ്യിലെടുക്കാന്‍ പ്രചോദനമാകുമെന്ന്; ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു
തിരുവനന്തപുരം: അധിക്ഷേപകരമായ വിഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ജാമ്യം നല്‍കുന്നത് നിയമം കൈയ്യിലെടുക്കുന്നതിന് പ്രതികള്‍ക്ക് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ല കോടതി വെള്ളിയാഴ്ച വിധി പറയും. അധിക്ഷേപകരവും അശ്ലീലകരവുമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഫേസ്ബുക്കില്‍ ലൈവ് ഇട്ടായിരുന്നു മര്‍ദനം. വിജയ് പി. നായരുടെ പരാതിയിലാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. കവര്‍ച്ചശ്രമം, അസഭ്യം പറയല്‍, അതിക്രമിച്ചു കയറുക, സംഘം ചേര്‍ന്ന് മര്‍ദിക്കുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. യൂട്യൂബറെ കൈകാര്യം ചെയ്ത സംഘത്തിലെ ശ്രീലക്ഷ്മി അറക്കലിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മയായ മെന്‍സ് റൈറ്റ്സ് അസോസിയേഷന്‍ സൈബര്‍ പൊലീസില്‍ പരാതി…
സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ച വാട്‌സ് ആപ്പ് സന്ദേം കണ്ടെത്തി; കുറ്റപത്രത്തില്‍ എം ശിവശങ്കറിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍
കൊച്ചി: മുഖ്യ മന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്ത് കേസ് കുറ്റപത്രത്തില്‍ ഗുരുതര പരാമര്‍ശങ്ങളാണ് ഇ.ഡി നല്‍കിയത്. എം ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ച കാര്യങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്. പണം കൈമാറുന്നതിനെ കുറിച്ച് സന്ദേശങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെ പറ്റി ചോദിച്ചപ്പോള്‍ ശിവശങ്കര്‍ മൗനം പാലിച്ചു ആയതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രാഥമിക കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഡിജിപിയും ഐജിമാരും തുടങ്ങി ഡിൈവഎസ്പിമാരുടെ അടക്കം പൊലീസിന്റെ പേരില്‍ വ്യാജ സമൂഹമാധ്യമ അക്കൗണ്ട് വഴി പണം തട്ടിപ്പ്
തിരുവനന്തപുരം: പൊലീസിന്റെ പേരില്‍ വ്യാജ സമൂഹമാധ്യമ അക്കൗണ്ട് വഴി പണം തട്ടിപ്പ്. ഡിജിപിയും ഐജിമാരും തുടങ്ങി ഡിൈവഎസ്പിമാരുടെ അടക്കം പേരുകളിലാണ് വ്യാജ അക്കൗണ്ട് നിര്‍മിച്ച് തട്ടിപ്പ് നടത്തുന്നത്. രാജസ്ഥാന്‍, ഒഡീഷ കേന്ദ്രമായുള്ള സംഘങ്ങളാണ് തട്ടിപ്പിനു പിന്നില്‍. പൊലീസ് ഉന്നതരുടെ അക്കൗണ്ടിലൂടെ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ്. ഋഷിരാജ് സിങ്ങിന്റെയും പി.വിജയന്‍റെയും ജി.ലക്ഷ്മണയുടെയും പേരില്‍ വരെ അക്കൗണ്ട് ഉണ്ട്. ഐജി പി.വിജയന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പി.വിജയന്‍ ഐപിഎസ് എന്ന പേരിലാണ് വ്യാജ അക്കൗണ്ട്. ഇതേപേരില്‍ അദ്ദേഹത്തിന് വെരിഫൈഡ് പേജുണ്ട്. തന്റെ പേരില്‍ ആരോ വ്യാജ ഐഡി ഉണ്ടാക്കിയിരിക്കുകയാണെന്നും ആ ഐഡിയില്‍നിന്ന് വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുതെന്നും ഐജി പി.വിജയന്‍ പറഞ്ഞു. താന്‍ പൊതുവേ ആര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1999 ബാച്ച് ഐപിഎസ് ഓഫിസറായ പി.വിജയന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ സൃഷ്ടാവാണ്.
കൊച്ചിയില്‍ സ്മാര്‍ട്ടായെത്തിയ ബിനീഷ് ബംഗളൂരുവിലെ ചോദ്യം ചെയ്യലില്‍ തളര്‍ന്നു, ഇ ഡിക്ക് പിന്നാലെ എന്‍ സി ബിയും ചോദ്യം ചെയ്‌തേക്കും
ബംഗളൂരു : കൊച്ചിയില്‍ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് സ്മാര്‍ട്ടായെത്തിയ ബിനീഷ് കോടിയേരിക്ക് പക്ഷേ ബംഗളൂരു ഓഫീസിലെ ചോദ്യം ചെയ്യലില്‍ തളര്‍ച്ച നേരിട്ടു. ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി ഓഫീസില്‍ അസി.ഡയറക്ടര്‍ സോമശേഖരയുടെ നേതൃത്വത്തില്‍ രാവിലെ 11മുതലാണ് ബിനീഷിനെ ചോദ്യംചെയ്തത്. 10.45നുതന്നെ ബിനീഷ് ഹാജരായി. വൈകിട്ട് അഞ്ചിന് ഇഡി ഓഫീസില്‍നിന്ന് പുറത്തേക്കു വന്നയുടനെയാണ് ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഓഫീസിലെ വിശ്രമിക്കാനുള്ള സ്ഥലത്ത് അല്‍പനേരം ഇരിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വാഹനത്തില്‍ കയറി പോയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള ബിനീഷിന്റെ സാമ്ബത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യങ്ങള്‍. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ കൊച്ചിയില്‍ ഇ.ഡിയില്‍ നിന്നും നേരിട്ട ചോദ്യങ്ങളേക്കാള്‍ ശക്തമായിരുന്നു ബംഗളൂരുവിലെ ഓഫീസിലെ ചോദ്യശരങ്ങള്‍. കൊച്ചിയില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നാണ് ബിനീഷ് ഇതിനെ നേരിട്ടതെന്നാണ് ലഭിക്കുന്ന വിവരം. ലഹരിമരുന്ന്…
കടുവാക്കുന്നേല്‍ കുറുവച്ചന് മറുപടിയുമായി തിരക്കഥാകൃത്ത് ജിനു എബ്രഹാം
കോട്ടയം: തന്റെ യഥാര്‍ത്ഥ ജീവിതത്തെ വികലമായി ചിത്രീകരിക്കുന്നതിനാല്‍ പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ യുടെ ചിത്രീകരണം പൂര്‍ത്തിയായാലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കടുവാക്കുന്നേല്‍ കുറുവച്ചന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം. യഥാര്‍ത്ഥ കടുവാക്കുന്നേല്‍ കുറുവച്ചനല്ല തന്റെ കഥാപാത്രമെന്നാണ് ജിനു പറയുന്നത്. ‘ചിത്രത്തിലെ നായകന്‍ ഒരു സാങ്കല്പിക കഥാപാത്രമാണ്. ജോസ് കുരുവിനാംകുന്നേല്‍ എന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ ജീവിതം ആരെ വച്ച് വേണമെങ്കിലും സിനിമയാക്കാം. സുരേഷ് ഗോപിയോ, അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗറോ ആരുവേണമെങ്കിലും അതില്‍ നായകനാകട്ടെ. അത് നല്ല കാര്യം. ഇനിയും ഈ തെറ്റിദ്ധാരണയും വച്ച് നിയമപരമായി മുന്നോട്ടുപോകാനാണെങ്കില്‍ അതിലും ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല’ എന്നായിരുന്നു ജിനു പറഞ്ഞത്. കടുവയുടെ കഥ വായിച്ചു എന്ന് കടുവാക്കുന്നേല്‍ കുറുവച്ചന്‍ പറഞ്ഞതിനെയും ജിനു ചോദ്യംചെയ്യുന്നുണ്ട്. അങ്ങനെ വായിക്കാന്‍ ആ കഥ എവിടെയും പുസ്തക രൂപത്തില്‍ പ്രകാശനം ചെയ്തിട്ടില്ല. ചിലപ്പോള്‍ കടുവയുടെ കഥ ഇതാണെന്ന്…
‘പൊതുസ്ഥലങ്ങള്‍ അനിശ്ചിത കാലത്തേക്ക് കയ്യേറി സമരങ്ങള്‍ നടത്താനാവില്ല, ഒഴിപ്പിക്കാന്‍ കോടതി ഉത്തരവ് കാത്തിരിക്കേണ്ടതില്ല’ -ഷഹീന്‍ബാഗില്‍ സുപ്രിം കോടതി
ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങള്‍ അനിശ്ചിത കാലത്തേക്ക് കയ്യേറി സമരങ്ങള്‍ നടത്താനാവില്ലെന്ന് സുപ്രിം കോടതി. ഷഹീന്‍ബാഗില്‍ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ‘പൊതു സ്ഥലങ്ങള്‍ അനിശ്ചിത കാലത്തേക്ക് കയ്യേറാനാവില്ല. അത് ഷഹീന്‍ബാഗിലായാലും മറ്റെവിടെയെങ്കിലായാലും. എല്ലാ തടസ്സങ്ങളില്‍ നിന്നും ഇത്തരം സ്ഥലങ്ങള്‍ ഭരണകൂടം സംരക്ഷിക്കേണ്ടത്. ഇതിന് കോടതി ഉത്തരവിന് കാത്തിരിക്കേണ്ടതില്ല’- കോടതി വ്യക്തമാക്കി. ഷഹീന്‍ബാഗ് ഒഴിപ്പിക്കാന്‍ ഡല്‍ഹി പൊലിസ് നടപടികള്‍ കൈക്കൊള്ളേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ജനാധിപത്യവും ഭിന്നാഭിപ്രായങ്ങളും കൈകോര്‍ത്ത് നീങ്ങേണ്ടതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സി.എ.എ എന്‍.ആര്‍സി വരുദ്ധ സമരങ്ങളുടെ മുഖമായിരുന്നു ഷഹീന്‍ബാഗ്. മൂന്നുമാസത്തിലേറെയാണ് ഇവിടെ സ്ത്രീകളും കുട്ടികളും പ്രതിഷേധിച്ചത്. കൊവിഡ് മഹാമാരി മൂലം സമരം നിര്‍ത്തി വെക്കുകയായിരുന്നു.
സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍
പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍. ആത്മഹത്യയില്‍ ഹാരീസിന്റെ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ ജനരോഷം ഉള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന വാദത്തോട് ഇത് ജാമ്യം നിഷേധിക്കാനുള്ള മതിയായ കാരണമല്ലെന്നായിരുന്നു കോടതി നിരീക്ഷണം. കേസില്‍ വെള്ളിയാഴ്ച വിധി പറയും. റിമാന്‍ഡിലുള്ള പ്രതി ഹാരീസിനെ ക്രൈംബ്രാഞ്ച് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനും പ്രതി ചേര്‍ക്കപ്പെട്ടവരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി രക്ഷിക്കാനും ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം ആരോപണം ഉയര്‍ത്തിരുന്നു. തുടര്‍ന്ന് ആദ്യം സിഐമാരുടെ നേതൃത്വത്തിലെ സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പത്തനംതിട്ട എസ്പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള…
കറുത്തതായി പോയത് കൊണ്ട് കുഞ്ഞിലേ മുതല്‍ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും സഹതാപകണ്ണുകളും കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍; മഞ്ജുവിന്റെ വാക്കുകള്‍
നിറത്തിന്റെ പേരില്‍ തിരുവനന്തപുരത്തെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് ടെലിവിഷന്‍-ചലച്ചിത്രതാരം മഞ്ജു സുനിച്ചന്‍. കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരില്‍ നിരവധി പരിഹാസങ്ങള്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ താരതമ്യേന ചെറുപ്പക്കാരനായ ഒരാള്‍ നിറം പറഞ്ഞ് അധിക്ഷേപിച്ചത് ഏറെ വേദനിപ്പിച്ചെന്ന് മഞ്ജു പറഞ്ഞു. പരിഹാസം നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് മഞ്ജുവിന്റെ വാക്കുകള്‍ പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളെ.. പ്രത്യേകം എടുത്തു പറയുന്നു, എന്റെ സുഹൃത്തുക്കളോട് മാത്രമാണ് ഞാന്‍ ഇത് പറയുന്നത്.. എനിക്ക് ഒരു വിഭാഗം ആളുകളെ കുറിച്ച് നിങ്ങളോട് കുറച്ചു സംശയങ്ങള്‍ ചോദിക്കാനുണ്ട്.. കറുത്തതായി പോയത് കൊണ്ട് കുഞ്ഞിലേ മുതല്‍ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും സഹതാപകണ്ണുകളും കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍. അതൊക്കെ കേട്ടിട്ട് അന്നൊക്കെ വീട്ടില്‍ വന്ന് കണ്ണാടി നോക്കി കരഞ്ഞിട്ടുണ്ട്.. പൈസ ഇല്ലാഞ്ഞിട്ടും പരസ്യത്തില്‍ ഫെയര്‍ ആന്‍ഡ് ലൗവ്‌ലി തേച്ചു പെണ്ണുങ്ങള്‍ വെളുക്കുന്നത് കണ്ട്…
കൊല്ലപ്പെട്ട ഹാത്‌റാസ് പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ ബന്ധം; ഫോണ്‍ രേഖകള്‍ പുറത്തുവിട്ട് യുപി പോലീസ്
ലഖ്‌നൗ: ( 07.10.2020) കൊല്ലപ്പെട്ട ഹാത്‌റാസ് പെണ്‍കുട്ടിയുടെ കൂട്ടപീഡനത്തിന് പിന്നില്‍ ജാതി വിവേചനമാണെന്ന വാദം തെറ്റാണെന്ന് സ്ഥാപിക്കാന്‍ യുപി പോലീസ്. പെണ്‍കുട്ടി തന്റെ സഹോദരന്റെ ഫോണില്‍ നിന്ന് പ്രതികളിലൊരാളുമായി നിരന്തരം സംസാരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനായി പെണ്‍കുട്ടിയും പ്രതിയും തമ്മിലുള്ള മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ യുപി പോലീസ് പുറത്തുവിട്ടു. സഹോദരന്റെ ഫോണില്‍ നിന്ന് ഒന്നാം പ്രതിയായ സന്ദീപുമായി പെണ്‍കുട്ടി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ കൊല്ലം ഒക്ടോബര്‍ 13 മുതല്‍ 104 തവണയാണ് ഇരുവരും ഫോണ്‍വഴി സംസാരിച്ചത്. പ്രതികളും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഫോണ്‍ വിവരങ്ങളെന്നാണ് പോലീസ് പറയുന്നത്. ഈ കോളുകള്‍ പലതും പോയിരിക്കുന്നത് പെണ്‍കുട്ടിയുടെ ഗ്രാമത്തിന് രണ്ടുകിലോമീറ്റര്‍ സമീപത്തുള്ള ചാന്ദ്പായിലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്റെ പരിധിയില്‍ നിന്നാണ്. പെണ്‍കുട്ടിയുടെ സഹോദരന്റെ ഫോണില്‍ നിന്ന് മുഖ്യപ്രതിയായ സന്ദീപിനെ 62 തവണയും വിളിച്ചിട്ടുണ്ട്.…