മുംബയ്: നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കാട്ടുന്ന ശബ്ദരേഖ പുറത്തുവന്നു. ഒരു ദേശീയ മാധ്യമം പുറത്തുവിട്ട ശബ്ദരേഖയില്‍ എയിംസ് തലവന്‍ ഡോ. സുധീര്‍ ഗുപ്തയാണ് ഇക്കാര്യം പറയുന്നത്. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നും സംശയിക്കത്തക്ക കാര്യമൊന്നും ഇല്ലെന്നും കാട്ടി എയിംസ് വിദഗ്ദ്ധര്‍ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് ആശുപത്രി തലവന്റെ ശബ്ദരേഖ പുറത്തുവരുന്നത്. സുശാന്തിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് എയിംസിലെ ഡോക്ടര്‍ തന്നോടു പറഞ്ഞതായി താരത്തിന്റെ പിതാവ് വികാസ് സിംഗ് സെപ്തംബര്‍ 25ന് ട്വിറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. നടന്‍ ജീവനൊടുക്കിയതു തന്നെയെന്നും മറ്റു പരിക്കുകളോ ബലപ്രയോഗത്തിന്റെ അടയാളങ്ങളോ വിഷം ഉള്ളില്‍ ചെന്നതിന്റെ സൂചനയോ ഇല്ലെന്നും എയിംസ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഡോ. സുധീര്‍ ഗുപ്തയുടെതന്നെ ശബ്ദ സന്ദേശം പുറത്തുവന്നത്.
Day: October 6, 2020
ഡോ.സോന വധക്കേസ്; പ്രതി മഹേഷ് കൃഷ്ണയ്ക്ക് രക്ഷപെടാന്‍ അവസരമൊരുക്കിയത് മധ്യസ്ഥതയ്ക്കെത്തിയ രാഷ്ട്രീയക്കാര്‍
തൃശൂര്‍: കുട്ടനെല്ലൂരില്‍ ദന്തഡോക്ടറെ കുത്തിവീഴ്ത്തിയ പ്രതി മഹേഷ് കൃഷ്ണയ്ക്ക് രക്ഷപെടാന്‍ അവസരമൊരുക്കിയത് കൊലപാതക സമയത്ത് സ്ഥലത്ത് മധ്യസ്ഥതയ്ക്കെത്തിയ രാഷ്ട്രീയക്കാരെന്ന് ബന്ധുക്കളുടെ ആരോപണം. കുത്തേറ്റതിനു പിന്നാലെ ബന്ധുക്കള്‍ സോനയെ ആശുപത്രിയില്‍ എത്തിക്കുന്നതിനു ശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസില്‍ ഏല്‍പിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന സ്ഥലത്തെ രാഷ്ട്രീയക്കാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ ഇയാളെ പിടിച്ചുവയ്ക്കുന്നതിനോ പൊലീസിനു കൈമാറുന്നതിനോ തയാറായില്ല. പകരം അയാള്‍ക്കു രക്ഷപെടാന്‍ അവസരം ഒരുക്കിക്കൊടുത്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നാലെ മധ്യസ്ഥതയ്ക്കെത്തിയ രാഷ്ട്രീയക്കാരും പത്തു മിനിറ്റിനുശേഷം മഹേഷും സ്ഥലം വിടുന്നതു വിഡിയോയിലുണ്ട്. സോനയ്ക്ക് കുത്തേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയില്‍ വച്ചു തന്നെ സംഭവം സിഐയെ വിളിച്ച് പറഞ്ഞിരുന്നു. സിഐ നിര്‍ദേശിച്ചതനുസരിച്ച് അരമണിക്കൂറിനുള്ളില്‍ സ്ഥലം എസ്‌ഐ സ്ഥലത്തെത്തിയെങ്കിലും പ്രതി സ്ഥലം വിട്ടിരുന്നു. ഇതാണ് പ്രതിയെ പിടികൂടാന്‍ ഇത്ര വൈകുന്നതിന് ഇടയാക്കിയത്. സോനയ്ക്ക് കുത്തേറ്റ് ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞശേഷമാണ് മരിക്കുന്നത്. ഇപ്പോള്‍ മഹേഷിനെ പൊലീസ്…
തൃശൂരിലെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊല: മുഖ്യപ്രതി നന്ദന്‍ പിടിയില്‍
തൃശൂര്‍: സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ നന്ദന്‍ പൊലീസിനെ പിടിയിലായി. തൃശൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പാസ്പോര്‍ട്ടും മറ്റുരേഖകളും പൊലീസ് നേരത്തേ പിടിച്ചെടുത്തിരുന്നു. ഇനി രണ്ട് പ്രതികളെ പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസമാണ് സനൂപ് കുത്തേറ്റുമരിച്ചത്. ആര്‍ എസ് എസുകാരാണ് പ്രതികളെന്നാണ് പൊലീസ് പറയുന്നത്.
കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു
തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. സംരംഭകനായ ഗൗതം കിച്ച്‌ലുവാണ് വരന്‍. ഒക്ടോബര്‍ 30നാണ് വിവാഹം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കാജല്‍ അഗര്‍വാള്‍ വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്. കൊവിഡ് സാഹചര്യമായതുകൊണ്ട് അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാകുക. View this post on Instagram ♾🙏🏻 A post shared by Kajal Aggarwal (@kajalaggarwalofficial) on Oct 5, 2020 at 10:56pm PDT ‘ദി എലിഫന്റ് കമ്ബനി’ എന്ന ഹോം ഡെക്കര്‍ സ്ഥാപനം നടത്തുന്ന വ്യക്തിയാണ് ഗൗതം കിച്ച്‌ലുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസമായി നടക്കുന്ന വിവാഹാഘോഷത്തില്‍ സിനിമാ രംഗത്ത് നിന്നുള്ള അടുത്ത സുഹൃത്തുക്കളും പങ്കെടുക്കും.
ലോകത്തെ സംബന്ധിച്ച് ബുധനാഴ്ച നിര്‍ണായക ദിനം : ആശങ്കപ്പെടുത്തുന്ന വാര്‍ത്തയുമായി ശാസ്ത്രലോകം
വാഷിംഗ്ടണ്‍: ലോകത്തെ സംബന്ധിച്ച് ബുധനാഴ്ച നിര്‍ണായക ദിനം, ആശങ്കപ്പെടുത്തുന്ന വാര്‍ത്തയുമായി ശാസ്ത്രലോകം. നാസയില്‍ നിന്നുമാണ് ആ വാര്‍ത്ത വന്നിരിക്കുന്നത്. ഒരു ഛിന്നഗ്രഹം ബുധനാഴ്ച (ഒക്ടോബര്‍ 7) ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഭൂമിയില്‍ നിന്ന് 2,380,000 അകലെ ഭ്രമണപഥത്തിലൂടെ കടന്നുപോകുന്ന ഈ ഛിന്നഗ്രഹത്തെ 2020 RK2 എന്ന പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത്. നാസയുടെ ഛിന്നഗ്രഹ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബര്‍ മാസത്തിലാണ് ഈ ഛിന്നഗ്രഹത്തെ കുറിച്ച് നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബോയിംഗ് 747 വിമാനത്തിന്റെ വലുപ്പമാണ് ഈ ഛിന്നഗ്രഹത്തിന് പ്രതീക്ഷിക്കുന്നത്. ഏകദേശം 118-265 അടിയാണ് ഇതിന്റെ വലുപ്പം കണക്കാക്കുന്നത്. ഇത് 6.68 കിലോ മീറ്റര്‍/ സെക്കന്റ് വേഗതയിലായിരിക്കും സഞ്ചരിക്കുക. അതേസമയം, ഭൂമിയില്‍ നിന്നും ഏറെ ദൂരത്തിലാണ് ഇതിന്റെ സഞ്ചാരപദമെന്നതിനാല്‍ നിരീക്ഷകള്‍ക്ക് ഇതിനെ നിരീക്ഷിക്കാനാവുമോ എന്ന കാര്യത്തില്‍ സംശയമാണ്. നാസ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. സെപ്റ്റംബര്‍ 24ന് ഒരു…
ബോളിവുഡ് താരം വിശാല്‍ ആനന്ദ് അന്തരിച്ചു
മുംബൈ: ബോളിവുഡ് നടന്‍ വിശാല്‍ ആനന്ദ് (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമജീവിതത്തിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ബിഷം കോഹ്‌ലി എന്ന വിശാല്‍ ആനന്ദ് 1976ല്‍ പുറത്തിറങ്ങിയ സിമി അഗര്‍വാള്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ ചല്‍തേ ചല്‍തേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. നിരവധി ഹിന്ദി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. എഴുപതുകളില്‍ ഹിന്ദുസ്ഥാന്‍ കി കസം, ടാക്‌സി ഡ്രൈവര്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷകപ്രീതി നേടിയിരുന്നു. വിശാല്‍ അനന്ദ് തന്നെ നിര്‍മിച്ച ചല്‍തേ ചല്‍തേയിലൂടെയാണ് സംഗീതസംവിധായകനായ ബാപ്പി ലഹരിക്ക് കരിയറിലെ മികച്ച ബ്രേക്ക് ലഭിക്കുന്നത്. ഹമാര അധികാര്‍, സരെഗമപ, ഇന്ത്സാര്‍, ദില്‍സേ മിലെ ദില്‍, കസ്മത്ത് എന്നിവയാണ് വിശാലിന്റെ മറ്റ് ചിത്രങ്ങള്‍. കഴിഞ്ഞ രണ്ടുമാസമായി വിശാലിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അവനോടൊപ്പമുണ്ടെന്നും അദ്ദേഹത്തിന് നിത്യശാന്തി ലഭിക്കട്ടെയെന്നും കുടുംബം പ്രസ്താവനയില്‍ അറിയിച്ചു.
ശബരിമല ദര്‍ശനം: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, ഒരുദിവസം ആയിരം പേര്‍ മാത്രം
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ദര്‍ശനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തെന്നാണ് റിപ്പോര്‍ട്ട്. തിങ്കള്‍ മുതല്‍ വെളളി വരെ ദിവസവും ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കുമാണ് ദര്‍ശനം അനുവദിക്കേണ്ടത്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് നിലയ്ക്കലിലെ എന്‍ട്രിപോയിന്റുകളില്‍ പണം നല്‍കി വീണ്ടും പരിശോധന നടത്താനുളള സൗകര്യങ്ങള്‍ ഒരുക്കണം. നിലയ്ക്കലില്‍ വച്ചായിരിക്കും തീര്‍ത്ഥാടകരുടെ പരിശോധനയും സ്ക്രീനിംഗും നടത്തേണ്ടത്. അമ്ബതിനുമേല്‍ പ്രായമുളളവര്‍ ഗുരുതരമായ ആരോഗ്യപ്രവശ്നങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോര്‍ട്ടും ഒപ്പം കരുതണം എന്നിവയാണ് ശുപാര്‍ശകളില്‍ ചിലത്. സമിതി ശുപാര്‍ശ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സര്‍ക്കാരായിരിക്കും. നാളെ ചേരുന്ന മന്ത്രിസഭായോഗം ശുപാര്‍ശകള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
ഹഥ്റാസിലെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചതില്‍ ന്യായീകരണവുമായി യു പി പോലീസ്
ദില്ലി: ഹഥ്റാസിലെ പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്കരിച്ചത് സംഘര്‍ഷമൊഴിവാക്കാനാണെന്നാണ് യുപി സര്‍ക്കാര്‍. രാത്രിയില്‍ മൃതദേഹം സംസ്കകരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനുമതി നല്‍കിയിരുന്നുവെന്നും യു പി സര്‍ക്കാര്‍ അവകാശപ്പെടുന്നു. കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ, പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. അഭിഭാഷകനായ സഞ്ജീവ് മല്‍ഹോത്ര നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ന്യായീകരണം. എന്നാല്‍ പൊലീസ് നിര്‍ബന്ധപൂര്‍വ്വം മൃതദേഹം കൊണ്ടു പോയി സംസ്കരിക്കുകയായിരുന്നുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. തങ്ങള്‍ക്ക് നീതി കിട്ടണം. ഇനിയൊരു കുടുംബത്തിനും ഇങ്ങനെയൊരു ഗതിയുണ്ടാവരുതെന്നും യുവതിയുടെ കുടുംബം നേതാക്കളോട് പറഞ്ഞു. നീതി ഉറപ്പാക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് ഇന്ന് ഹാഥ്റസിലെത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യുവതിയുടെ കുടുംബത്തോട് പറഞ്ഞു. വിഷയം കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും യെച്ചൂരി കുടുംബാംഗങ്ങളോട്…
പ്രായം ഒന്നിനും ഒരു തടസമേ അല്ല; അതെ നടി ലിസി കളരി പഠിച്ചുകൊണ്ടിരിക്കുകയാണ്
നടി ലിസി കളരി പഠിക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍. ഫേസ്ബുക്കില്‍ ഇതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മണ്‍ ഗുരുജി, കലായ് റാണി എന്നിവര്‍ക്കൊപ്പം ചുവടുകള്‍ വയ്ക്കുന്ന ചിത്രമാണ് പോസ്റ്റുചെയ്തിരിക്കുന്നത്. എന്തിനാ ഈ പ്രായത്തില്‍ ഇതെന്ന് ചോദിക്കരുത്. പ്രായം ഒന്നിനും ഒരു തടസമേ അല്ല എന്ന വ്യക്തമായ ഉത്തരവും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഒപ്പം കളരിയുടെ ഗുണഗണങ്ങളെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. ‘എല്ലാവരും പഠിച്ചിരിക്കേണ്ട മികച്ചൊരു ആയാേധന കലയാണ് കളരി. ഇത് മനസിനും ശരീരത്തിലും അത്ഭുതകരമായ ഫിറ്റ്നസ് നല്‍കും. ചെറിയ പ്രായത്തില്‍ അത് പഠിക്കാനാവാത്തതാണ് ഏറ്റവും വലിയ വിഷമം. എന്റെ അഭിപ്രായത്തില്‍ കളരിയുടെ ബാലപാഠങ്ങള്‍ സ്കൂളുകളില്‍ പഠിപ്പിക്കേണ്ടതാണ്. ആരോഗ്യസംരക്ഷണത്തിനും സ്വയം അച്ചടക്കമുണ്ടാക്കുന്നതിനും അത് സഹായിക്കും ഇതിനൊപ്പം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന് ഉതകുകയും ചെയ്യും’ -ഫേസ്ബുക്ക് കുറിപ്പില്‍ ലിസി പറയുന്നു
സെക്കന്‍ഡില്‍ 2.4 കിലോമീറ്റര്‍ ദൂരം, 700 കിലോമീറ്റര്‍ ദൂരപരിധി, ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുളള ശൗര്യ ഇനി സേനയുടെ ഭാഗം, സൈനിക ബലം കൂട്ടി ഇന്ത്യ
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കേ, ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ഭൂതല- ഭൂതല മിസൈലായ ശൗര്യയെ സേനയുടെ ഭാഗമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ആണവ പോര്‍മുന വഹിക്കാന്‍ വരെ ശേഷിയുളള 700 കിലോമീറ്റര്‍ ദൂരപരിധിയുളളതാണ് തന്ത്രപ്രധാനമായ ശൗര്യ മിസൈല്‍. അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കാവുന്ന, 5000 കിലോമീറ്റര്‍ വരെ അകലെയുളള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ ശേഷിയുളള ബാലിസ്റ്റിക് മിസൈല്‍ കെ- 5ന്റെ വികസനത്തില്‍ വലിയ മുന്നേറ്റം കാഴ്ചവെച്ചതിന് പിന്നാലെ ശൗര്യയെ സേനയുടെ ഭാഗമാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സേനയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കാവുന്ന ബിഎ- 05 മിസൈലിന്റെ കരസേന പതിപ്പാണ് ശൗര്യ. പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് ഇത് വികസിപ്പിച്ചത്. ഒക്ടോബര്‍ മൂന്നിന് ഒഡീഷയിലെ ബാലസോറില്‍ നടത്തിയ പരീക്ഷണം വിജയകരമായതിനെ തുടര്‍ന്നാണ് ശൗര്യയെ സേനയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചത്. ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ശൗര്യ മിസൈല്‍ സെക്കന്‍ഡില്‍ 2.4 കിലോമീറ്റര്‍…