ബംഗളുരു: അനധികൃത സ്വത്ത് സമ്ബാദനത്തിനും അഴിമതി കേസുകളിലും അന്വേഷണം നേരിടുന്ന കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ പക്കല്‍ നിന്നും സി.ബി.ഐ റെയ്ഡില്‍ കണക്കില്‍ പെടാത്ത 50 ലക്ഷം രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഡി.കെ ശിവകുമാറിന്റെയും സഹോദരനും ലോക്‌സഭാംഗവുമായ ഡി.കെ സുരേഷിന്റെയും ഓഫീസ്, താമസസ്ഥലം ഉള്‍പ്പടെ 14 ഇടങ്ങളില്‍ ഒരേസമയം നടത്തിയ അന്വേഷണത്തിലാണ് അനധികൃത സ്വത്ത് കണ്ടെത്തിയത്.കര്‍ണാടകത്തില്‍ ഒന്‍പത് ഇടത്തും,ഡല്‍ഹിയില്‍ നാലിടത്തും മുംബയില്‍ ഒരിടത്തുമായിരുന്നു റെയ്ഡ്. സൗരോര്‍ജ പദ്ധതിയുമായി ബന്ധമുളള അഴിമതിക്കും അനധികൃത സ്വത്ത് സമ്ബാദനത്തിനുമാണ് ശിവകുമാറിനെതിരെ അന്വേഷണമുളളത്. എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയ വിവരങ്ങള്‍ അവര്‍ സി.ബി.ഐക്ക് കൈമാറി. തുടര്‍ന്ന് സി.ബി.ഐ എടുത്ത കേസിനെ തുടര്‍ന്നാണ് റെയ്‌ഡ് നടത്തിയത്. മുന്‍പ് ശിവകുമാറിനെതിരെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം നടന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ച്ഛേവാ ശക്തിയായി പ്രതികരിച്ചു. സി.ബി.ഐ കേന്ദ്ര-സംസ്ഥാന…
Day: October 5, 2020
സൗത്ത് കശ്മീരില്‍ ഭീകരാക്രമണം: രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് വീരമ്യുതു
ശ്രീനഗര്‍: സൗത്ത് കശ്മീരിലെ പാംപൂരിലയുണ്ടായ ഭീകാരാക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ വീരമ്യുതു വരിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പാംപൂരിലെ ദേശീയ പാതയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് ഒളിച്ചിരുന്ന തീവ്രവാദികള്‍ പട്രോളിങ് പാര്‍ട്ടിക്ക് നേരെ െവടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ സൈന്യം പ്രദേശം വളഞ്ഞു. തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. വെടിവെപ്പില്‍ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
സ്വര്‍ണക്കടത്ത്: തെളിവുകള്‍ ഉടന്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുമെന്ന് കോടതി
സ്വര്‍ണക്കടത്ത് കേസില്‍ എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍.ഐ.എ.യോട് വിചാരണ കോടതി. എഫ്.ഐ.ആറില്‍ പ്രതികള്‍ക്കെതിരായി ചുമത്തിയിട്ടുള്ള കുറ്റങ്ങളുടെ തെളിവ് എന്താണെന്ന് ബോധിപ്പിക്കണം. കേസ് ഡയറിയില്‍ ഇത് വ്യക്തമാക്കുന്ന ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്ത് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കസ്റ്റഡിയിലുള്ള ഏഴു പേരുടെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്ബോഴാണ് കോടതി ഇക്കാര്യം പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള ഹര്‍ജി നാളെ പരിഗണിക്കും.
‘ആരോഗ്യവകുപ്പില്‍ പുഴുവരിക്കുന്നു’: ഗുരുതര വിമര്‍ശനങ്ങളുമായി ഐ.എം.എ
തിരുവനന്തപുരം: ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA). ‘ആരോഗ്യവകുപ്പില്‍ പുഴുവരിക്കുന്നു. ഇനിയും പറയാതിരിക്കാന്‍ വയ്യ’ എന്ന തലക്കെട്ടോടെ വാര്‍ത്താക്കുറിപ്പിലൂടെയാണ് വിമര്‍ശനങ്ങള്‍. അതിരൂക്ഷമായി രോഗം വ്യാപിക്കുമ്ബോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നീക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ആരോഗ്യ വിദഗ്ദ്ധരെ മൂലയ്ക്കിരുത്തി, രാഷ്ട്രീയ ലാഭങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഉദ്യോഗസ്ഥ മേധാവിത്വത്തില്‍ മഹാമാരിയെ നേരിടുമ്ബോള്‍ ഉണ്ടാകുന്ന അതിഗുരുതരാവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനം എത്തിനില്‍ക്കുന്നു എന്നും ഐഎംഎ വിമര്‍ശിക്കുന്നു. – അമ്ബതു രോഗികള്‍ക്ക് ഒരു ഡോക്ടറും രണ്ടു നഴ്സും രണ്ട് അറ്റന്‍ഡര്‍മാരും മാത്രം പരിചരിക്കാന്‍ നിയമിക്കുമ്ബോള്‍ ഓര്‍ക്കണമായിരുന്നു വീഴ്ചകള്‍ വരുമെന്ന്. സര്‍ക്കാരിന്റെ ഭരണകര്‍ത്താക്കളുടെ കെടുകാര്യസ്ഥതക്കും നിരുത്തരവാദിത്വത്തിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ബലിയാടുകള്‍. ഇതാണ് സര്‍ക്കാരിന്റെ സമീപനമെങ്കില്‍ നാളിതുവരെ ആരോഗ്യപ്രവര്‍ത്തകര്‍ കൈവരിച്ച നേട്ടം കൈമോശം വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ ഐ.സി.യു. വെന്റിലേറ്റര്‍…
ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നെന്ന് സിബിഐ ഹൈക്കോടതിയില്‍, അന്വേഷണത്തിന് സ്റ്റേ ഇല്ല
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസ് അന്വേഷണം ചോദ്യം ചെയ്ത് പദ്ധതിയുടെ നിര്‍മാതാക്കളായ യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹരജിയിലാണ് സിബിഐ വിശദീകരണം. കേന്ദ്ര അനുമതിയില്ലാതെ ഫണ്ട് വാങ്ങാന്‍ കഴിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. വ്യാഴാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും.കേസില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ നല്‍കണമെന്ന ഹര്‍ജിക്കാരന്‍റെ ആവശ്യം കോടതി തള്ളി. ലൈഫ് മിഷനില്‍ അഴിമതി നടന്നെങ്കില്‍ അതില്‍ യൂണിടാകിന് ഒരു ഉത്തരവാദിത്തവുമില്ലെന്നും, തന്‍റേത് ഒരു സ്വകാര്യ ഏജന്‍സി മാത്രമാണെന്നുമായിരുന്നു ഹര്‍ജിക്കാരനായ സന്തോഷ് ഈപ്പന്‍റെ വാദം. വാദം നടക്കവേയാണ് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായ ചില വാദങ്ങള്‍ സിബിഐ കോടതിയില്‍ ഉന്നയിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന്…
സനൂപിന്റെ കൊലപാതകം: സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം -ഡിവൈഎഫ്‌ഐ
തിരുവനന്തപുരം> സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ തൃശൂര്‍ ചൊവ്വന്നൂര്‍ മേഖലാ ജോ. സെക്രട്ടറിയുമായ സനൂപിനെ ആര്‍എസ്‌എസ്- ബിജെപി ക്രിമിനലുകള്‍ അരുംകൊല ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ യൂണിറ്റുകളിലും പ്രതിഷേധം സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുകയെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് ബിജെപി ക്രിമിനലുകള്‍ സനൂപിനെ കൊലചെയ്യുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ഇന്ന് ചൊവ്വന്നൂര്‍ മേഖലാ കമ്മിറ്റിക്കായിരുന്നു. ജീവന്‍ നഷ്ട്ടപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബും കര്‍മ്മ നിരതനായിരുന്നു സനൂപ്. ഈ സമയത്താണ് ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന നാല് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. സനൂപിന് പുറമേ ഒരാള്‍കൂടി ഗുരുതരാവസ്ഥയിലാണ്. വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസുകാര്‍ ഹഖിനെയും മിഥിലാജിനെയും കൊലപ്പെടുത്തി ഒരു മാസം കഴിയുമ്ബോഴാണ് ഈ കൊലപാതകം. കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും…
ആ പൊതിച്ചോറുകൾ വിതരണം ചെയ്തു; സനൂപിന്റെ മൃതദേഹം കിടക്കുന്ന അതേ മെഡിക്കൽ കോളജിൽ
കുന്നംകുളത്ത് കൊലചെയ്യപ്പെട്ട സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കരള്‍ പിളര്‍ക്കുന്ന വേദനയുണ്ട് ഒരു സഹോദരനെ കൂടി നഷ്ടപ്പെട്ടു എന്നാണ് റഹീം ഫേസ്ബുക്കില്‍ കുറിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൊവ്വന്നൂര്‍ മേഖലയിലെ സഖാക്കള്‍ക്കായിരുന്നു. വീടുകള്‍ കയറി പൊതിച്ചോറുകള്‍ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നു അവിടുത്തെ സഖാക്കള്‍. ഇതിനിടെയാണ് ചൊവ്വന്നൂര്‍ മേഖലാ ജോയിന്‍റ് സെക്രട്ടറി . – താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, ഏതൊക്കെയോ അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാന്‍,അവര്‍ക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാന്‍ ഓടി നടക്കുകയായിരുന്ന ഇരുപത്തിയാറുകാരന്‍റെ ജീവന്‍ രക്തദാഹികളായ ബിജെപിക്കാരെടുത്തു എന്നാണ് റഹീം കുറിച്ചത്. ഹൃദയപൂര്‍വം പൊതിച്ചോര്‍ വിതരണം ഇന്നും മുടങ്ങില്ലെന്നും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയപൂര്‍വ്വം കൗണ്ടര്‍ സജീവമായിരിക്കുമെന്നും റഹീം അറിയിച്ചു.. അതേ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം ടേബിളിലോ,മോര്‍ച്ചറിയിലെ…
സീ യൂ സൂണിന്റെ വരുമാനത്തില്‍ നിന്നും പത്ത് ലക്ഷം ഫെഫ്കക്ക് കൈമാറി ഫഹദും മഹേഷ് നാരായണനും..!
ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഒരുക്കിയ സിനിമയാണ് സീ യൂ സൂണ്‍. പൂര്‍ണമായും ഐഫോണ്‍ ഉപയോഗിച്ചാണ് ഈ ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ചിത്രത്തിന് വലിയ നിരൂപക പ്രശംസ ലഭിക്കുകയുണ്ടായി. ഇന്ത്യയിലെ രണ്ടാമത്തെ കമ്ബ്യൂട്ടര്‍ സ്ക്രീന്‍ ചലച്ചിത്രമാണ് സീ യൂ സൂണ്‍. തമിഴ് ചലച്ചിത്രമായ ലെന്‍സ് ആണ് ഈ വിഭാഗത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചലച്ചിത്രമാണ് സി യു സൂണ്‍. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, സൈജു കുറുപ്പ്, മാല പാര്‍വതി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും നസ്രിയ നസീമും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം 2020 സെപ്റ്റംബര്‍ 1 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ വരുമാനത്തില്‍ നിന്നും പത്ത് ലക്ഷം…
കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പിടിയില്‍;കോവിഡ് പോസിറ്റീവ്; പൊലീസുകാർ ക്വാറന്റീനിലാകും
കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പിടിയില്‍. കോലഞ്ചേരി കോളേജിന് സമീപത്ത് നിന്ന് ഇന്ന് രാവിലെയാണ് ‘ഡ്രാക്കുള സുരേഷ്’ പുത്തന്‍കുരിശ് പൊലീസിന്‍്റെ വലയിലായത്. കളമശ്ശേരി കോവിഡ് സെന്‍്ററില്‍ നിന്നാണ് മൂന്നാം വട്ടം പൊലീസിന്‍്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടത്. കോവിഡ് പോസിറ്റീവായതിനാല്‍ വീണ്ടും കളമശ്ശേരിയിലേക്ക് കൊണ്ടുപോയി. പിടികൂടിയ ഒരു എ.എസ്.ഐയും മൂന്ന് പൊലീസുകാരും ക്വാറന്‍്റൈനിലാകും. 2001 മുതല്‍ പുത്തന്‍കുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷനുകളില്‍ കേസുകളുള്ള സുരേഷ് 20ല്‍ അധികം കേസുകളില്‍ പ്രതിയാണ്. മിക്ക മോഷണങ്ങളും രാത്രിയില്‍ നടത്തിയത് കൊണ്ടാണ് ഡ്രാക്കുള സുരേഷ് എന്ന പേര് വരാന്‍ കാരണം. ഇതിന് മുമ്ബ് മോഷണത്തിനിടെ രക്ഷപ്പെടാനായി വെള്ളമില്ലാത്ത പുഴയില്‍ ചാടി ഡ്രാക്കുള സുരേഷിന് ഗുരുതരമായി പരിക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെയാണ് പൊലീസ് ഇയാളെ രക്ഷപ്പെടുത്തിയത്. അഞ്ചു വര്‍ഷം മുമ്ബ് കോലഞ്ചേരിയില്‍ പള്ളിയില്‍ മോഷണം നടത്താന്‍…
എന്റെ അമ്മയെ കാണാന്‍ വന്നവരെയും എന്നെയും ചേര്‍ത്ത് പ്രണയകാവ്യമെഴുതുക; നാണമില്ലേ നിങ്ങള്‍ക്ക്?; പൊട്ടിത്തെറിച്ച് നടന്‍ അരിസ്റ്റോ സുരേഷ്
കേരളക്കര കീഴടക്കിയ ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് അരിസ്‌റ്റോ സുരേഷ്. പിന്നീട് ബോസിന്റെ ആദ്യ സീസണില്‍ പങ്കെടുത്തതോടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയിലും വന്‍ ജനപിന്തുണയാണ് അരിസ്റ്റോ സുരേഷിന് ലഭിയ്ച്ചത്. എന്നാല്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച തന്റെ വിവാഹ വാര്‍ത്തകളോട് പ്രതികരിക്കുകയാണ് താരം. തന്നെയും സുഹൃത്തിനെയും ചേര്‍ത്തുവെച്ച വന്ന വാര്‍ത്തകള്‍ വേദനിപ്പിച്ചുവെന്ന് സുരേഷ് വ്യക്തമാക്കി. തന്റെ അമ്മയെ കാണാന്‍ എത്തിയ സുഹൃത്തിന്റെ ചിത്രം ആണ് ചിലര്‍ പ്രചരിപ്പിച്ചത് കളഞ്ഞത്, അമ്മയെ കാണാനെത്തിവരുടെ ചിത്രം ചേര്‍ത്ത് തന്റെതെന്ന രീതിയില്‍ പ്രചരിപ്പിച്ചത് മോശമായിപ്പോയെന്നും താരം പറയുന്നു. വിവാഹം വേണ്ടാന്ന് വെക്കില്ല, പക്ഷെ അതിന് ആദ്യം ഒരു സിനിമ സംവിധാനം ചെയ്യണം, അതിനു ആദ്യം സംവിധാനം പഠിക്കണം, അതിനു ശേഷമേ വിവാഹം ഉണ്ടാകൂ എന്നും സുരേഷ് വ്യക്തമാക്കി.