കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസലിന് നല്‍കാനിരുന്ന സ്വീകരണം അവസാന നിമിഷം ഉപേക്ഷിച്ചു. കാരാട്ട് ഫൈസലിന്റെ സുഹൃത്തുക്കളാണ് കൊടുവളളിയില്‍ ഫൈസലിന് സ്വീകരണം നല്‍കാന്‍ ഒരുക്കങ്ങള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി ‘കിംഗ് ഇസ് ബാക്ക്’ എന്ന പേരില്‍ വലിയ ബാനറും ഉയര്‍ത്തിയിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ഫൈസലിനെ കസ്റ്റംസ് വിട്ടയച്ച ഉടന്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ കാരാട്ട് ഫൈസലിന്റെ സുഹൃത്തുക്കള്‍ ആഘോഷം തുടങ്ങിയിരുന്നു. ഫൈസല്‍ കാറില്‍ തിരിച്ചു വരുന്നതിന്റെ പടം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പടെ പ്രചരിക്കുകയും ചെയ്‌തു. വെളളിയാഴ്‌ച വൈകീട്ട് ആറ് മണിക്ക് കൊടുവളളി പൗരാവലി ഫൈസലിന് സ്വീകരണം നല്‍കാനും തീരുമാനിച്ചു. സൗത്ത് കൊടുവളളിയില്‍ നിന്ന് കൊടുവളളി അങ്ങാടിയിലേക്ക് ആനയിച്ച് കൊണ്ടുവരാമെന്നായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് സമയത്ത് ഇതൊന്നും വേണ്ടായെന്ന് എല്‍.ഡി.എഫ് ഉപദേശം വന്നതോടെ സ്വീകരണം മാറ്റിവച്ചു. ഫൈസലിന്റെ വീടിന് മുന്നില്‍ കെട്ടിതൂക്കിയ ബാനര്‍…
Day: October 3, 2020
ഡോക്ടര്‍മാരുടെയും നേഴ്‌സുമാരും ഇന്ന് മുതല്‍ റിലെ നിരാഹാര സമരം
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതല്‍ റിലെ നിരാഹാര സമരം ആരംഭിക്കും. നേഴ്‌സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കാനും തീരുമാനമായി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിലാണ് കൊവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നേഴ്‌സുമാരെയും സസ്‌പെന്‍ഡ് ചെയ്തത്.
പത്ത് ജില്ലകളില്‍ ഇന്ന് നിരോധനാജ്ഞ കടുത്ത നിയന്ത്രണത്തില്‍
സംസ്ഥാനത്ത് ഇന്ന് മുതല്‍ പത്ത് ജില്ലകളില്‍ നിരോധനാജ്ഞ കടുപ്പിക്കും. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി, തൃശൂര്‍, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങള്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ രാവിലെ ഒന്‍പത് മണി മുതല്‍ നിലവില്‍ വന്നു. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അന്‍പത് പേര്‍ക്കും സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി. സര്‍ക്കാര്‍, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവര്‍ത്തിക്കും. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പൊതുഗതാഗതം തടയില്ല.…
നിയമപാലകന് അന്തകനാകുമ്ബോള്…! എറണാകുളത്ത് വീട്ടമ്മയെ പീഡിപ്പിച്ച എസ്ഐ അറസ്റ്റില്‍
കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ പീഡിപ്പിച്ച എസ്ഐ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. മുളംതുരുത്തി സ്റ്റേഷനില്‍ അഡീഷണല്‍ എസ്ഐ ആയിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തി ഒരുവര്‍ഷത്തോളം പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതിയിലാണ് നടപടി. വീട്ടമ്മ കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ മുളംതുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഒളിവില്‍ പോയ ബാബു മാത്യു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കും; പലിശ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രഖ്യാപിച്ച മൊറട്ടോറിയം കാലത്തെ പിഴ പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ആറ് മാസത്തെ മൊറട്ടോറിയം കാലാവധിക്കാലത്തെ പിഴപ്പലിശയാണ് ഒഴിവാക്കുക. എന്നാല്‍, മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ചെറുകിട, MSME ലോണുകള്‍ക്കും, വിദ്യാഭ്യാസ, ഭവന, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, വാഹന, പ്രഫഷണല്‍ ലോണുകള്‍ക്കും, ക്രെഡിറ്റ് കാര്‍ഡ് തുകകള്‍ക്കും, പിഴപ്പലിശയിലെ ഈ ഇളവ് ബാധകമാണ്. പ്രതിസന്ധിഘട്ടങ്ങളില്‍, സര്‍ക്കാര്‍ ഈ പിഴപ്പലിശയുടെ ഭാരം വഹിക്കുക എന്നത് മാത്രമാണ് പോംവഴിയെന്ന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പാര്‍ലമെന്റിന്റെ അനുമതി ഇക്കാര്യത്തില്‍ തേടുമെന്നും സത്യവാങ്മൂലം പറയുന്നു. നേരത്തേ പിഴപ്പലിശ ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ഇത് ബാങ്കുകളെ വലിയ രീതിയില്‍ ബാധിക്കുമെന്നും കേന്ദ്രം നിലപാടെടുത്തു. എന്നാല്‍, ഉപഭോക്താക്കളുടെ മേലുള്ള…