ചെന്നിത്തല ഫോണ്‍ കൈപ്പറ്റിയത് തെളിവോടെ വെളിപ്പെട്ടത് ഹൈക്കോടതിയില്‍; രേഖയും കോടതിയില്‍

തിരുവനന്തപുരം> സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് ആവശ്യപ്പെട്ടതുപ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണുകള്‍ വാങ്ങി നല്‍കിയിരുന്നുവെന്ന് യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത് ഹൈക്കോടതിയില് നല്കിയ സത്യവാങ്മൂലത്തില്. സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയ്ക്കൊപ്പമുള്ള 35 പേജുള്ള സത്യവാങ്മൂലത്തിന്റെ അഞ്ചാം ഖണ്ഡികയിലാണ് ഈ വെളിപ്പെടുത്തല്‍. 2019 ഡിസംബര്‍ രണ്ടിന് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച യുഎഇ ദേശീയ ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു രമേശ് ചെന്നിത്തല. ചെന്നിത്തലയ്ക്കും വേദിയിലെ മറ്റ് അതിഥികള്‍ക്കും നല്‍കാനായി അഞ്ച് ഐ ഫോണ്‍ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടെന്നാണ് സന്തോഷിന്റെ ഹര്‍ജിയില്‍ പറയുന്നത്. സന്തോഷ് ഈപ്പന് ഐ ഫോണ് വാങ്ങിയതിന്റെ ബില് ലുലു ഹൈപ്പര് മാര്ക്കറ്റില് നിന്ന് ഈ അഞ്ച് ഐ ഫോണ് അടക്കം ആറു ഐ ഫോണ് വാങ്ങിയതിന്റെ ബില്ലും കോടതിയില് ഹാജരാക്കി. 2019 നവംബര്‍ 29നാണ് ഫോണുകള്‍…

ബലാത്സംഗ കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ ഉത്തരവ് പുനഃപരിശോധിക്കണം; ബിഷപ്പ് ഫ്രാങ്കോ സുപ്രീം കോടതിയെ സമീപിച്ചു

ഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണത്തില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ സുപ്രീം കോടതിയെ സമീപിച്ചു. പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണം എന്നും ആവശ്യപ്പെട്ടുള്ള അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. പുനഃപരിശോധന ഹര്‍ജിയില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ ബലാത്സംഗ കേസിന്റെ വിചാരണ സ്റ്റേ ചെയ്യണം എന്നും ബിഷപ്പ് ഫ്രാങ്കോ സുപ്രീം കോടതിയോട് ആവശ്യപെട്ടിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യയ്ക്കും കൊവിഡ്; യുഎസില്‍ രോ​ഗബാധിതര്‍ 75 ലക്ഷത്തിലേക്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടവായ ഹോപ് ഹിക്‌സിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് ലോകത്തെ അറിയിച്ചത്. ഇരുവരും ക്വാറന്റീനിലാണ്. എയര്‍ഫോഴ്‌സ് വണില്‍ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ് ഹിക്‌സ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദത്തില്‍ അടക്കം ട്രംപ് പങ്കെടുത്തപ്പോള്‍ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്‌സ് ഉണ്ടായിരുന്നു. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാമതുളള അമേരിക്കയില്‍ ഇന്നലെ 47,389 പേര്‍ക്കാണ് രോ​ഗം കണ്ടെത്തിയത്. 920 പേര്‍ മരിക്കുകയും ചെയ്തു. അമേരിക്കയില്‍ ഇതുവരെ 74.94 ലക്ഷം ജനങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.12 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവര്‍ 47.36 ലക്ഷമാണ്. നിലവില്‍ 25.45 ലക്ഷം പേരാണ്…

ഗാന്ധിജിയുടെ വാക്കുകള്‍ക്ക് ഏതു കാലത്തെക്കാളും പ്രസ‌ക്തി ഈ നാളുകളിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗാന്ധിജിയുടെ വാക്കുകള്‍ക്ക് ഏതു കാലത്തെക്കാളും പ്രസക്തിയുണ്ട് ഈ നാളുകളിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയര്‍ത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിന് വഴികാട്ടിയായി മാറിയ മഹാനായകനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മനുഷ്യരാകെ ഒന്ന് എന്ന ചിന്തയാണ് മഹാത്മാവിനെ നയിച്ചതും പ്രചരിപ്പിച്ചതും. എല്ലാ മതങ്ങളേയും സമഭാവനയോടെ കണ്ട അദ്ദേഹം അതിനായി ജീവന്‍ തന്നെ ബലി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയില്‍ മുഖ്യമന്ത്രി ഹാരാര്‍പ്പണവും പുഷ്പാഞ്ജലിയും നടത്തി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയവര്‍ പങ്കെടുത്തു. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഗാന്ധിജിയുടെ വാക്കുകൾക്ക് ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട് ഈ നാളുകളിൽ.…

ആരില്‍ നിന്നും ഐ ഫോണ്‍ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് കയ്യില്‍ ഉള്ളത്: ആരോപണങ്ങള്‍ നിഷേധിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: തനിക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍കിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച്‌ രമേശ് ചെന്നിത്തല. താന്‍ ഇന്നുവരെ ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യില്‍ ഉള്ളതെന്ന് പറഞ്ഞ അദ്ദേഹം ആരോപണത്തെ നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി. ‘ ആരും തനിക്ക് ഫോണ്‍ തന്നിട്ടില്ല. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ല. തനിക്ക് എന്ന പേരില്‍ ഫോണ്‍ വാങ്ങി മറ്റാര്‍ക്കെങ്കിലും കൊടുത്തതാകാം. സന്തോഷ് ഈപ്പന്റെ വെളിപെടുത്തലില്‍ ഗൂഢാലോചന ഉണ്ടേയെന്ന് അറിയില്ല’ -അദ്ദേഹം പറഞ്ഞു. യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ നല്‍കിയ വിവരം വെളിപ്പെടുത്തിയത്. സി പി എം സൈബര്‍ ഗുണ്ടകള്‍ നിരന്തരമായി വേട്ടയാടുന്നു. തളരില്ല, പോരാട്ടം തുടരും.’ -അദ്ദേഹം പറഞ്ഞു. യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ…