നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് ആണ്‍കുഞ്ഞ് പിറന്നു. ആദ്യത്തെ കണ്‍മണിയെ വരവേറ്റതിന്റെ സന്തോഷം താരം തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്. ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു എന്ന അടിക്കുറിപ്പില്‍ ആശുപത്രിയില്‍ നിന്നുള്ള മകന്റെ ചിത്രവും വിഷ്ണും പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ തനിക്ക് മകനെ സമ്മാനിച്ചതിന് ഭാര്യയോട് നന്ദി പറയാനും വിഷ്ണു മറന്നില്ല. ഒരുപാട് വേദനയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും കടന്നുപോയതിന് നന്ദി എന്‍റെ സ്നേഹമേ എന്നാണ് താരം കുറിച്ചത്. അര്‍ജുന്‍ അശോകന്‍, ധ്രുവന്‍, മണികണ്ഠന്‍ രാജന്‍ ഉള്‍പ്പടെ നിരവധി താരങ്ങളാണ് ആശംസയുമായി എത്തിയത്.
Month: October 2020
അഞ്ചാമത്തെ ഐ ഫോണ്‍ ആരുടെ കൈവശമാണെന്ന് അറിയാം, വെളിപ്പെടുത്തലുമായി ചെന്നിത്തല
കോട്ടയം: ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറിനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ചാമത്തെ ഐഫോണ്‍ കിട്ടിയത് ആര്‍ക്കാണെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘യൂണിടാക് ഉടമ നല്‍കിയ ഒരു ഐ ഫോണ്‍ കൂടി കിട്ടാനുണ്ട്. ആ ഫോണ്‍ എവിടെയുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ അത് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ഞാന്‍ ഇക്കാര്യം പറഞ്ഞതിന്റെ പേരില്‍ അന്വേഷണ ഏജന്‍സി എന്നെ ചോദ്യം ചെയ്യുമോ എന്നറിയില്ല. ഏതായാലും ഞാന്‍ വെളിപ്പെടുത്തുന്നില്ല. എന്റെ കൈയില്‍ ആ ഐഫോണില്ലെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്’- അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ഐഫോണ്‍ ആര്‍ക്കൊക്കെ കിട്ടിയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും ഒരു നടപടിയും എടുത്തില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതോടൊപ്പം തനിക്കെതിരെ ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍…
ഇടുക്കിയില്‍ പീഡനത്തിനിരയായി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി മരിച്ചു
ഇടുക്കി: ഇടുക്കിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു. ഇടുക്കി നരിയംപറയില്‍ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച ദളിത് പെണ്‍കുട്ടിയാണ് മരിച്ചത്. 17 വയസുള്ള ദളിത് പെണ്‍കുട്ടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 23 നാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. നരിയമ്ബാറയില്‍ ഓട്ടോഡ്രൈവറായ യുവാവ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ആത്മഹത്യശ്രമം നടത്തിയതോടെ പ്രതി പോലീസില്‍ കീഴടങ്ങി.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാറില്‍ സ്വര്‍ണം കടത്തി; ആരോപണവുമായി സുരേന്ദ്രന്
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സികുട്ടന്റെ പിഎക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പിഎ ഔദ്യോഗിക വാഹനം ദുരുപയോഗപ്പെടുത്തിയതായും നിരവധി തവണ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതായും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ പിഎ സിപിഎമ്മിന്റെ നോമിനിയാണ്. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെല്ലാം ശിപാര്‍ശ ചെയ്ത് യുവജന കമ്മീഷന് ചെയര്‍പേഴ്സന്റെ ശിപാര്‍ശ പ്രകാരമാണ് അവരെ മേഴ്സി കുട്ടന്റെ പിഎ ആക്കിയതെന്നും സുരേന്ദ്രന് പറഞ്ഞു. നിരവധി തവണ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കാര്‍ സ്വര്‍ണക്കള്ളക്കടത്തിന് ഉപയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും ഔദ്യോഗിക ചിഹ്നങ്ങളുള്ള ഈ കാര്‍ പോവുകയും വരികയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പിഎ ആയി ഈ വിവാദ വനിത എങ്ങനെ വന്നുവെന്ന് സിപിഎമ്മും സര്‍ക്കാരും വ്യക്തമാക്കണമെന്നും സുരേന്ദ്രന്…
വാളയാര്‍, പന്തളം:കുടുംബത്തോടൊപ്പമുണ്ടെന്ന് സര്‍ക്കാരിന്റെ കത്ത്, നീതി ഉറപ്പാകുംവരേ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ
തിരുവനന്തപുരം: വാളയാര്‍, പന്തളം സംഭവങ്ങളില്‍ പീഡനം അനുഭവിച്ച കുടുംബത്തോടൊപ്പമാണ് സര്‍ക്കാരെന്നു കാണിച്ച് കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ കത്ത്. ചീഫ് സെക്രട്ടറിയാണ് കുറ്റവാളികള്‍ ആരായിരുന്നാലും അവര്‍ യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്നും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുമെന്നുംകുടുംബത്തിനായി കഴിയുന്നത്ര സഹായം ലഭ്യമാക്കുമെന്നും ഉറപ്പ് നല്‍കി കത്തയച്ചത്. അതേ സമയം നീതി ലഭിക്കും വരേ സമരവുമായി മുന്നോട്ടുപോകുമെന്ന് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി. അമ്മയോടൊപ്പമെന്ന അവരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക കേരളം ഒന്നിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ വിവാദങ്ങളില്‍ ചിലര്‍ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പട്ടിക വിഭാഗം സംഘടനപ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചക്കുള്ള മറുപടിയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവരാണ്. അവരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് സര്‍ക്കാര്‍…
കേസിന്റെ പേരില്‍ കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ എതിരാളികള്‍ക്ക് സഹായമാകും; സി.പി.എം കേന്ദ്ര നേതൃത്വം
ന്യൂഡല്‍ഹി: മയക്ക് മരുന്ന് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ ഇ.ഡി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് സി.പി.എം കേന്ദ്ര നേതൃത്വം. ബിനീഷ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ബിനീഷ് തന്നെ നേരിടട്ടെയെന്നും ഇതിന്റെ പേരില്‍ പിതാവ് കൂടിയായ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റേണ്ട ആവശ്യമില്ലെന്നും സി.പി.എം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കി. കോടിയേരി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ അതിന് സി.പി.എം മറുടപടി പറയേണ്ട സാഹചര്യമുള്ളൂ. വിഷയം കോടിയേരി ബാലകൃഷ്ണനെതിരേ തിരിച്ച് വിടുന്നതില്‍ പ്രതിരോധിക്കും. അദ്ദേഹത്തിനെതിരേയുള്ള പ്രചാരവേലയെ ചെറുക്കാനും രണ്ട് ദിവസമായി ചേര്‍ന്ന കേന്ദ്രകമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. കേസിന്റെ പേരില്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ അത് എതിരാളികളെ സഹായിക്കുമെന്നും കേന്ദ്ര കമ്മിറ്റി അറിയിച്ചു.
നടി കാജൽ അഗര്‍വാൾ വിവാഹിതയായി
നടി കാജൽ അഗര്‍വാൾ വിവാഹിതയായി. ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് വരൻ. വെള്ളിയാഴ്ച മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ചുവപ്പ് നിറത്തിലുള്ള ലഹങ്ക ചോളിണിഞ്ഞ് അതിസുന്ദരിയായാണ് താരം വിവാഹവേദിയിലെത്തിയത്. ചുവന്ന ചോളിയ്ക്കൊപ്പം പിങ്ക് ദുപ്പട്ടയും പരമ്പാരഗത ആഭരണങ്ങളും അണിഞ്ഞുള്ള കാജലിന്റെ വെഡിങ് ലുക്ക് ആരാധകർക്കിടയിൽ ഏറെ ചർച്ചയായി. വിവാഹവേദിയും പിങ്ക് തീമിലാണ് ഒരുക്കിയിരുന്നത് പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും വിവാഹവാർത്ത പങ്കുവച്ചുകൊണ്ട് കാജല്‍ അഗര്‍വാള്‍ പറഞ്ഞിരുന്നു. ‘2020 ഒക്ടോബർ 30 ന് മുംബൈയിൽ, അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ഒരു ചടങ്ങിൽ വച്ച് ഗൗതം കിച്ച്‌ലുവും ഞാനും വിവാഹിതരാവുകയാണെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്, എന്നാൽ ജീവിതം ഒരുമിച്ച് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. ഇക്കാലമത്രയും…
‘അന്ന് ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തുറന്നുകാട്ടപ്പെട്ടു’, പുല്‍വാമയെക്കുറിച്ചുളള പാക് മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷത്തിനെതിരെയുളള ആയുധമാക്കി മോദി
പുല്‍വാമ ആക്രമണം സംബന്ധിച്ച് പാകിസ്താന്‍ മന്ത്രി നടത്തിയ പ്രസ്തവനയെ ചുവടുപിടിച്ച്, പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ ആക്രമണത്തെ ചോദ്യം ചെയ്തവര്‍ തുറന്നുകാട്ടപെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 145-ാം ജന്മദിനമായ രാഷ്ട്രീയ ഏകതാ ദിവസത്തോടെനുബന്ധിച്ചുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനം ഏക്താ ദിവസ് ആയിട്ടാണ് ആചരിക്കുന്നത്. പാകിസ്താന്‍ ശാസ്ത്ര- സാങ്കേതിക മന്ത്രി ഫഹദ് ചൗധരി പുല്‍വാമ ആക്രമണം ഇംമ്രാന്‍ഖാന്റെ നേട്ടമായി വിശേഷിപ്പിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. അതിര്‍ത്തിയില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളില്‍ മാറ്റം വന്നതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നവര്‍ക്ക് ചുട്ട മറുപടികൊടുക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു.ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഏക്താ പരേഡിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ‘ ഏക്താ ദിവസിലെ പരേഡ് കണ്ടുകൊണ്ടിരിക്കെ പുല്‍വാമ…
13 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും പണത്തിന്‍്റെ ഉറവിടം വെളിപ്പെടുത്താതെ ബിനീഷ് കോടിയേരി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ കിട്ടിയ ആദ്യ ദിവസം തന്നെ മാരത്തണ്‍ ചോദ്യം ചെയ്യല്ലിന് വിധേയനാക്കി എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകി പതിനൊന്ന് മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കിയത്. മൂന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മാരത്തണ്‍ ചോദ്യം ചെയ്യല്‍ നടന്നത്. ബിനീഷിന്‍്റേയും അനൂപിന്റേയും ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയ പണത്തെ സംബന്ധിച്ചായിരുന്നു പ്രധാനമായി ഇഡി ചോദിച്ചറിഞ്ഞത്. ബിനീഷിന്‍്റെ മൊബൈല്‍ ഫോണിലെ വിവരങ്ങളും സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ് എന്നാണ് സൂചന. ബിനീഷിന്‍്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളും ഇഡി പരിശോധിച്ചു. ശനിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യല്‍ തുടങ്ങും എന്നാണ് സൂചന. ബെംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യ കണ്ണിയും മയക്കുമരുന്ന് കച്ചവടക്കാരനുമായ അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ബിനീഷ് തന്റെ ബോസാണെന്ന്…
വിപണി കീഴടക്കി ഐഫോണ്‍ 12
തിരുവനന്തപുരം; ആപ്പിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി ഐഫോൺ 12 പുറത്തിറങ്ങിയിരിക്കുന്നു. 5ജി കണക്ടിവിറ്റിയോടെയാണ് ഐഫോൺ 12. ഐ ഫോൺ 12 6 .1 ഇഞ്ച ഡിസ്പ്ലേയ്യാനുള്ളത് ഐ ഫോൺ 12 ശ്രേണിയുടെ ഫ്രെയിം സ്റ്റൈൻലെസ് സ്റ്റീൽ മെറ്റീരിയൽ ആണ് നിർമിച്ചിരിക്കുന്നത്. മോഡലുകൾ പെസിഫിക് ബ്ലൂ , ഗ്രീൻ ,റെഡ് ,വൈറ്റ് എന്നിവയിൽ ലഭ്യമാണ്.ഇൻഫ്രാറെഡ് ക്യാമറ , ഫ്ളഡ് ഇല്ല്യൂമിനേറ്റർ, ആമ്പിയന്റ് ലൈറ്റ് സെൻസർ, ഇൻഫ്രാറെഡ് ക്യാമറ , ഡോട്ട് പ്രൊജക്ടർ എന്നിവയും പുത്തൻ ഐഫോൺ 12.2,227mAh മുതൽ 3,687mAh വരെയുള്ള ബാറ്ററി കപ്പാസിറ്റി ആയിരിക്കും ഈ ഫോണിനുള്ളത്.ഇതിന്റെ വില 84900 ആണ്. തിരുവനന്തപുരം വഴുതക്കാട് സെല്ലുലാർ വേൾഡ് ഷോ റൂമിൽ നിന്നും ഐ ഫോൺ 12 സ്വന്തമാക്കിയത് സിനിമ സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കൺട്രോളറായ ശ്യാം വെമ്പായം ആണ്.