തന്റെ ആത്മമിത്രമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയത്തിൽ കാരണവരുടെ സ്ഥാനം അലങ്കരിച്ച് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തു. ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ: അനിഷയും പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്റിന്റെയുംസിന്ധുവിന്റെയും മകൻ ഡോ.എമിൽ വിൻസന്റും തമ്മിലുള്ള വിവാഹനിശ്ചയം ഇന്നാണ് നടന്നത്. എമിലിന്റെ അമ്മ സിന്ധു പാലാ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ്. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിർമാതാവു കൂടിയാണ് അദ്ദേഹം. 27 വർഷങ്ങളായി ഇരു കുടുംബങ്ങളും തമ്മിൽ അടുപ്പമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ 50 പേർ മാത്രമാണ് പങ്കെടുത്തത്. മോഹൻലാൽ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു. എമിലിന്റെ സഹോദരനും ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുകയുംചെയ്തിട്ടുള്ള…
Day: September 3, 2020
മാസ്ക് ധരിച്ച് പരീക്ഷ എഴുതാനെത്തി സായ് പല്ലവി, ആരാധകര്‍ക്കൊപ്പമുള്ള ഫോട്ടോ വൈറലായി; ശാരീരിക അകലമില്ലെന്ന് വിമര്‍ശനം
പ്രേമത്തിലൂടെ സിനിമ രംഗത്തെത്തിയ നടി സായ് പല്ലവി ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നായികയാണ്. തമിഴ് തെലുങ്ക് സിനിമയിലെ നിരവധി സൂപ്പര്‍താരങ്ങളുടെ നായികയായെത്തിയ താരത്തിന് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയം മാത്രമല്ല നിലപാടുകളും കയ്യടി നേടാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പരീക്ഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ട്രിച്ചിയിലെ ഒരു കോളജില്‍ പരീക്ഷ എഴുതാന്‍ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളാണിതെന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാമിനേഷനായാണ് താരം എത്തിയത്. ഓറഞ്ച് നിറത്തിലുള്ള ചുരിദാര്‍ ധരിച്ചാണ് താരം എത്തിയത്. മാസ്കും ഗ്ലൗസും താരം അണിഞ്ഞിട്ടുണ്ടായിരുന്നു. സായ് പല്ലവിയാണ് എത്തിയത് എന്ന് അറിഞ്ഞതോടെ കോളജിലെ സ്റ്റാഫുകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ താരത്തിന് അടുത്തെത്തി. മാസ്ക് മാറ്റി ആരാധകര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്ന ചിത്രങ്ങളാണ് വൈറലായത്. അതിനിടെ താരം മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കാത്തത് ചിലരെ ചൊടിപ്പിച്ചു.…
തിരുവനന്തപുരത്ത് കരിമഠം കോളനിയില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ സംഘര്‍ഷം
തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേകോട്ടയിലെ കരിമഠം കോളനിയില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ സംഘര്‍ഷം. കോളനിക്കുള്ളില്‍ ഒരു സംഘം നടത്തിയ ബൈക്ക് മല്‍സരത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസുകാരാണ് ബൈക്ക് ഓട്ടത്തിന് പിന്നിലെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെ ഉന്തും തള്ളും ഉണ്ടായി. മുസ്ലിംപള്ളിക്ക് മുന്നിലും പിന്നീട് ഫോര്‍ട്ട് പോലീസ്റ്റേഷന് പുറത്തും ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്ന് പോലീസ് പറഞ്ഞു. പൊലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് ഇരു വിഭാഗങ്ങളും പിരിഞ്ഞു പോയി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസ് എത്തി കരിമഠം കോളനിയില്‍ രാത്രി ക്യാംപ് ചെയ്യുകയാണ്. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സേന എത്തിയിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമാണ് കരിമഠം കോളനി. പരുക്കേറ്റവരെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ട്.
‘മൂന്നാറില്‍ 200 ഏക്കര്‍ വസ്തുക്കച്ചവടത്തില്‍ ഇടനിലക്കാരനായി’; നോട്ട് നിരോധനത്തിനു ശേഷം നടന്ന ഇടപാടില്‍ പണം മുടക്കിയത് സിനിമാക്കാരെന്ന് അനൂപ് മുഹമ്മദിന്റെ മൊഴി
കൊച്ചി: ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് മൂന്നാറില്‍ 200 ഏക്കര്‍ വസ്തുക്കച്ചവടത്തിലും ഇടനിലക്കാരനായതായി മൊഴി. നോട്ട് നിരോധനത്തിനു ശേഷം നടന്ന കച്ചവടത്തില്‍ പല ഘട്ടത്തിലായി പണം മുടക്കിയതു കേരളത്തിലെ സിനിമ പ്രവര്‍ത്തകരാണെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കേന്ദ്ര നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) പിടിയിലായ അനൂപ് മുഹമ്മദ് കൊച്ചി വെണ്ണല സ്വദേശിയാണ്. സമീര്‍ എന്നയാളുടെ പേരിലാണു പലര്‍ ചേര്‍ന്നു സ്ഥലം വാങ്ങിയത്. സ്വര്‍ണക്കടത്തു കേസ് പ്രതി കെ.ടി. റമീസിന്റെ അടുത്ത സുഹൃത്തും പണം മുടക്കിയിട്ടുണ്ട്. മറിച്ചുവില്‍ക്കുന്നതിനെച്ചൊല്ലി പണം മുടക്കിയവര്‍ തമ്മില്‍ ഭിന്നിപ്പുണ്ടായതിനാല്‍ കമ്മിഷന്‍ തുക മുഴുവന്‍ ലഭിച്ചില്ല. ആദ്യം കിട്ടിയ തുക കൊണ്ടാണു ബെംഗളൂരുവില്‍ പുതിയ ബിസിനസ് ആരംഭിച്ചതെന്നും അനൂപിന്റെ മൊഴിയില്‍ പറയുന്നു. ബെംഗളൂരുവിലും കൊച്ചിയിലുമുള്ള കോടികളുടെ ലഹരി ഇടപാടുകളില്‍ അനൂപിനു വേണ്ടി പണം മുടക്കുന്നവരെ കണ്ടെത്താന്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണു മൂന്നാറിലെ…
മയക്കുമരുന്നു കേസ്; നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും; അനിഖയുടെ ഡയറിയില്‍ 15 നടീനടന്മാരുടെ പേരുകള്‍; പ്രമുഖര്‍ നിരീക്ഷണത്തില്‍
ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസ് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. സിനിമ രംഗത്തും സംഗീത രംഗത്തുമുള്ള പ്രമുഖര്‍ നിരീക്ഷണത്തിലാണെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കന്നഡയിലെ പ്രമുഖതാരം രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് നടിക്ക് പൊലീസ് നോട്ടീസ് അയച്ചു. ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് കന്നഡ സിനിമാരംഗത്തെ ചില പ്രമുഖരുടെ വിവരങ്ങള്‍ ചലച്ചിത്ര സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞ ദിവസം പൊലീസിനു കൈമാറിയിരുന്നു. അതിന് പിന്നാലെയാണ് രാഗിണിയെ വിളിപ്പിച്ചത്. കന്നഡയിലെ മുന്‍നിര നടിയും മോഡലുമാണ് രാഗിണി. മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടിയ്ക്കെതിരെ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്. സീരിയല്‍ നടി അനിഖയാണ് മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതി. അനൂപ് മുഹമ്മദ് രണ്ടാം പ്രതിയാണ്. അനിഖയില്‍ നിന്നു കണ്ടെടുത്ത ഡയറിയിലും 15 നടീനടന്മാരുടെ പേരുകളുണ്ട്.…
ബിസിനസ് പരാജയപ്പെട്ടപ്പോള്‍ സഹായിച്ചു, പ്രത്യുപകാരമായി ‘ബികെ-47’ എന്ന ബ്രാന്‍ഡില്‍ ബിനീഷിന്റെ ചുരുക്കപേരില്‍ ഷര്‍ട്ടുകള്‍ ഇറക്കി: അനൂപിന്റെ മൊഴി
തിരുവനന്തപുരം: ബംഗളൂരുവില്‍ മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതിയും കൊച്ചി സ്വദേശിയുമായ അനൂപ് മുഹമ്മദിന് വേണ്ടി ബിനീഷ് കോടിയേരി പണം മുടക്കിയതു സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൊച്ചിയിലെ വസ്ത്രവ്യാപാരം പരാജയപ്പെട്ട സമയത്ത് അടുത്ത സുഹൃത്തെന്ന നിലയില്‍ ബിനീഷ് കോടിയേരി സഹായിച്ചിട്ടുണ്ടെന്നും അതിനുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേരു വച്ച് ‘ബികെ-47’ എന്ന ബ്രാന്‍ഡില്‍ ഷര്‍ട്ടുകള്‍ ഇറക്കിയതായും അനൂപ് മൊഴി നല്‍കി. വസ്ത്രവ്യാപാരവും ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണd ലഹരിമരുന്നു വില്‍പനയിലേക്ക് കടന്നതെന്നും അനൂപ് മൊഴി നല്‍കി. അടുത്ത ബന്ധുക്കള്‍ക്കും ബിനീഷ് അടക്കമുള്ള സുഹൃത്തുക്കള്‍ക്കും ഇക്കാര്യം അറിയില്ലെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അനൂപിന്റെ മൊഴിയും ഫിറോസ് പുറത്തുവിട്ടിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ജൂണ്‍ 21ന് കുമരകത്ത് നടന്ന നൈറ്റ് പാര്‍ട്ടിയില്‍…
സിനിമാ ഓഫര്‍ നിരസിച്ചതിന് സോഷ്യല്‍ മീഡിയയിലുടെ അവഹേളനം ; പരാതി നല്‍കി സ്വായി ശ്വേത
കൊച്ചി> സിനിമാ ഓഫര് നിരസിച്ചതിന്റെ പേരില് തന്നെ സോഷ്യല് മീഡിയയിലുടെ അപമാനിച്ച വ്യക്തിക്കെതിരെ സായി ശ്വേത ടീച്ചര് പരാതി നല്‍കി. ഓണ്‍ലൈന്‍ ക്ലാസില്‍ ഒന്നാം ക്ലാസുകാര്‍ക്കുള്ള മിട്ടുപൂച്ചയുടെയും തങ്കുപൂച്ചയുടെയും കഥപറഞ്ഞണ് സായി ശ്വേത മലയാളികളുടെ പ്രിയപ്പെട്ട ടീച്ചറാവുന്നത്. സിനിമയില് അഭിനയിക്കാന് താല്പര്യമുണ്ടോ എന്ന് ചോദിച്ച് വക്കീല് കൂടിയായ വ്യക്തി തന്നെ വിളിച്ചിരുന്നുവെന്നും കൂടുതല് സംസാരങ്ങള്ക്ക് ശേഷം താല്പര്യമില്ലെന്ന് അയാളെ അറിയിച്ചുവെന്നും സ്വായി ശ്വേത പറയുന്നു. എന്നാല്‍ അതിന് ശേഷം തന്നെ അപമാനിക്കുന്ന രീതിയിലാണ് ഇയാള് സോഷ്യല് മീഡിയയില് പോസ്റ്റ് ഇട്ടത്. ഒരാള്‍ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്താണ് അയാള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സായി ശ്വേത ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ പ്രിയപ്പെട്ടവരെ , ഏറെ സങ്കടത്തോടെയാണ് ഈ കുറിപ്പ് ഞാന്‍…