തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ റെഡ് സോണിലാകെ ബാധകമായിരിക്കും. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുണ്ടാകും. പ്രതിരോധം, കേന്ദ്രസേന, പൊലീസ്, മറ്റ് സേനകള്‍, ജില്ലാ ഭരണകൂടം, ട്രഷറി, വൈദ്യുതി, ജലം, ശുചീകരണം തുടങ്ങിയ വിഭാഗങ്ങള്‍ ഒഴികെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും ഇന്ത്യര് ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരവും കേസെടുക്കും. അതേസമയം അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടില്ല. പൊതുപരിപാടികള്‍ നടത്താന്‍ പാടുള്ളതല്ല. ആരാധനാലയങ്ങളില്‍ പൊതുജനത്തിന് പ്രവേശനമില്ല. സംസ്കാര ചടങ്ങുകളില്‍ 20…
Day: July 5, 2020
തിരുവനന്തപുരത്ത് ഒരാഴ്ച പൊതുഗതാഗതമില്ല; തുറക്കുക ഒരു റോഡ് മാത്രം; സെക്രട്ടേറിയറ്റ് അടച്ചിടും;: നിയന്ത്രണങ്ങള്‍ ഇങ്ങനെ
തലസ്ഥാന നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നാളെ രാവിലെ മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഒരാഴ്ചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളില്‍ കേസുകള്‍ പരിഗണിക്കില്ല. ജാമ്യം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാവും പരിഗണിക്കുക. അതെസമയം, തലസ്ഥാനത്ത് സമൂഹവ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രനും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറും പറഞ്ഞു. തലസ്ഥാനത്ത് പൊതുഗതാഗതം ഉണ്ടാവില്ല. ഡിപ്പോള്‍ അടച്ചിടും. സിറ്റി, വികാസ് ഭവന്, പേരൂര്‍ക്കട, പാപ്പനംകോട്, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോകള്‍ അടച്ചിടും. എല്ലാം കടകളും തുറക്കാന്‍ അനുമതി ഇല്ല. ഒരു പ്രദേശത്തെ ഒരു കട മാത്രം അനുവദിക്കും. പോലീസ് ആസ്ഥാനം അടക്കില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കില്ല. അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനുള്ള സംവിധാനമുണ്ടാക്കും. അടുത്ത ഏഴ് ദിവസം സെക്രട്ടേറിയേറ്റ് പ്രവര്‍ത്തിക്കില്ല. മെഡിക്കല്‍ ഷോപ്പും, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാത്രം തുറക്കും. പൊലീസ് ആസ്ഥാനവും പ്രവര്‍ത്തിക്കും. പൊതുഗതാഗതം…