‘നിതിനൊപ്പം മറ്റൊരു മൃതദേഹം കൂടിയുണ്ടായിരുന്നു, നാമറിയാതെ പോയ നന്മമരമായിരുന്നു ആ കാസര്‍കോടുകാരന്‍’- കേരളക്കര അറിയാതെ പോയ മറ്റൊരു മരണത്തെ കുറിച്ച അശ്‌റഫ് താമരശ്ശേരി

കാസര്‍കോട്: നിയമ പോരാട്ടത്തിലൂടെ ഭരണകൂടങ്ങള്‍ പോലും കണ്ണു തിരിച്ച പ്രവാസികളുടെ തിരിച്ചു വരവിന് നിമിത്തമായ നിതിന്‍ ചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്റെ ആക്‌സ്മിക മരണത്തിന്റെ സങ്കടത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല മലയാളക്കര. അവന്റെ പ്രിയപ്പെട്ടവള്‍ ആതിരയും അവന് കാണാന്‍ കഴിയാത്ത കുഞ്ഞോമനയും ഒരുവിങ്ങലായി തളംകെട്ടി നില്‍ക്കുകയാണ് നെഞ്ചകത്തിപ്പോഴും. അപ്പോഴിതാ അകാലത്തില്‍ പൊഴിഞ്ഞു പോയ മറ്റൊരു യുവാവിനെ കുറിച്ച മലയാളികളെ അറിയിക്കുകയാണ് സമാൂഹ്യ പ്രവര്‍ത്തകനായ അശ്‌റഫ് താമരശ്ശേരി. ഷാര്‍ജയില്‍ നിന്ന് നിതിന്റെ മൃതശരീരം കയറ്റി അയച്ച എയര്‍ അറേബ്യ വിമാനത്തില്‍ മറ്റൊരു മൃതശരീരം കൂടി ഉണ്ടായിരുന്നുവെന്ന് പറയുകയാണ് അദ്ദേഹം. കാസര്‍കോടുകാരനായ ഷാജന്‍ പള്ളയില്‍ എന്ന യുവാവായിരുന്നു അത്. നിതിനെ പോലെ ഷാജനും ഒരു നന്മമരമായിരുന്നു എന്ന് പറയുന്നു അഷ്‌റഫ്. കഴിഞ്ഞ പ്രളയത്തില്‍ മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട് ഈ യുവാവ്. കടബാധ്യതയാണ് ഇയാളെ ഗള്‍ഫിലെത്തിച്ചത്. ഹൃദയാഘാതം തന്നെയായിരുന്നു മരണ കാരണം.…

കോവിഡ്: തിരുവനന്തപുരം സ്വദേശി യൂ.എ.ഇയില്‍ മരിച്ചു

അല്‍ഐന്‍: കോവിഡ് ബാധിച്ച്‌ തിരുവനന്തപുരം കൊയ്ത്തൂര്‍കോണം സ്വദേശി അബ്ദുല്‍ അസീസ് അല്‍ഐനില്‍ നിര്യാതനായി. 53 വയസ്സായിരുന്നു. അബുദാബി ക്ലീവ് ലാന്‍ഡ് ഹോസ്പിറ്റലില്‍വെച്ചായിരുന്നു അന്ത്യം. 23 വര്‍ഷമായി അല്‍ അമാന്‍ ട്രാവല്‍സ് ജീവനക്കാരനായിരുന്നു. പിതാവ്: അലിയാര്‍ കുഞ്ഞു, മാതാവ്: ആയിഷ ബീവി, ഭാര്യ: മാജിദ, മക്കള്‍:സുഹൈല്‍, സാദിഖ്, ഫാത്തിമ. സഹോദങ്ങള്‍: ജമാല്‍ (അബുദാബി), അഷ്‌റഫ്‌, റംല, റാഹില ബീവി, റജ്ല, റസിയ. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബനിയാസില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ജയമോഹന്‍ തമ്പിയുടെ എടിഎം കാര്‍ഡ് കൈവശം വച്ചിരുന്നത് അശ്വിന്‍; പിതാവ് ആവശ്യപ്പെട്ട പണം നല്‍കാതെ വന്നതോടെ കാര്‍ഡുകള്‍ തിരികെ ആവശ്യപ്പെട്ടു; തുടര്‍ന്ന് നടന്ന കയ്യാങ്കളിയില്‍ അശ്വിന്‍ പിതാവിനെ ചുവരിനോട് ചേര്‍ത്ത് മൂക്കിനിടിച്ചു; തള്ളി താഴെ ഇട്ടതോടെ നെറ്റിയിലും ഗുരുതരമായ മുറിവ് ഉണ്ടായി; കൊലപാതകത്തിന് ശേഷവും മകന്‍ മദ്യപാനം തുടര്‍ന്നു

തിരുവനന്തപുരം : മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്ബിഐ മുന്‍ ഡപ്യൂട്ടി ജനറല്‍ മാനേജരുമായ കെ.ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തിലേക്കു നയിച്ചത് ഒപ്പം താമസിച്ചിരുന്ന മകന്‍ അശ്വിനുമായി പണത്തെ ചൊല്ലിയുള്ള തര്‍ക്കമെന്ന് പൊലീസ്. അശ്വിന്‍(34) കുറ്റം സമ്മതിച്ചെന്നും കേസില്‍ മറ്റു പ്രതികളില്ലെന്നും ഫോര്‍ട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍.ബിജു അറിയിച്ചു. പെന്‍ഷനടക്കം നല്ല വരുമാനമുണ്ടായിരുന്ന ജയമോഹന്‍ തമ്പിയുടെ എടിഎം, ക്രെഡിറ്റ് കാര്‍ഡുകള്‍ അശ്വിന്റെ കൈവശമായിരുന്നു. ആവശ്യപ്പെട്ട പണം അശ്വിന്‍ നല്‍കാത്തതിനാല്‍ ഈ കാര്‍ഡുകള്‍ തിരികെ ആവശ്യപ്പെട്ടതാണു കയ്യാങ്കളിയെത്തുടര്‍ന്നുള്ള കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും മദ്യ ലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. അശ്വിന്‍ പിതാവിനെ ചുവരിനോടു ചേര്‍ത്തു കൈ കൊണ്ടു മൂക്കിനിടിച്ചു വീഴ്ത്തുകയായിരുന്നു. മൂക്കില്‍ ചതവും പൊട്ടലുമുണ്ടായി. നിലത്തു വീണ തമ്പി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും പിടിച്ചു തള്ളി. ഇതോടെ മുഖമടിച്ചു വീണ തമ്പിയുടെ നെറ്റിയിലും ഗുരുതര മുറിവുണ്ടായി. ദീര്‍ഘനേരം ചികിത്സ കിട്ടാതെ…

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; പ്രത്യേക സംഘത്തെ രൂപീകരിച്ചു

തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് വീണ്ടും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലുള്ള 15 സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയുടെ നിര്‍ദേശപ്രകാരണമാണ് സംഘം രൂപീകരിച്ചത്. 2017 മേയ് 19 രാത്രിയിലാണു സംഭവം നടന്നത്. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോള്‍ 23കാരിയായ വിദ്യാര്‍ഥിനി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി. ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം നടത്തിയതു പെണ്‍കുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിര്‍ബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറഞ്ഞിരുന്നു. പൊലീസ് മുഖവിലക്കെടുക്കാത്ത ഇത്തരം കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് മാറിചിന്തിക്കാന്‍ കാരണം. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഉന്നതര്‍ക്ക് അടക്കം പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ഗൂഢാലോചന സംശയിക്കുന്ന തെളിവുകളും ക്രൈംബ്രാഞ്ച് കണ്ടെത്തി. സമാന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ രണ്ടു മാസം മുന്‍പു പെണ്‍കുട്ടി…

ജനങ്ങള്‍ എതി‍ര്‍ക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്നമില്ല; എല്‍ഡിഎഫിന്‍റെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളി; ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാം; മണിയെ പരിഹസിച്ച്‌ കാനം

തൃശൂര്‍ : അതിരപ്പിള്ളി പദ്ധതിയില്‍ വൈദ്യുതിമന്ത്രി എംഎം മണിയുടെ വാദങ്ങള്‍ തള്ളിയും എതിര്‍പ്പ് കടുപ്പിച്ചും സിപിഐ. ജനങ്ങള്‍ എതി‍ര്‍ക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്നമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഇലക്‌ട്രിസിറ്റി ബോര്‍ഡ് വര്‍ഷങ്ങളായി ഇത്തരം നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കാറുണ്ട്. എല്‍ഡിഎഫില്‍ ഒരു വിഷയം സംബന്ധിച്ച്‌ നിലപാടെടുക്കുന്നത് അതിന്‍റെ സംസ്ഥാന സമിതിയാണ്. എല്‍ഡിഎഫിന്‍റെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളി. പ്രകടന പത്രികയില്‍ പോലുമില്ലായിരുന്നു. സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന മന്ത്രി എംഎം മണിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാമെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. ജനങ്ങള്‍ എതിര്‍പ്പിച്ച്‌ പദ്ധതി നടപ്പിലാക്കാന്‍ എല്‍ഡിഎഫ് മുന്നോട്ട് പോകില്ലെന്നും കാനം വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് സിപിഎമ്മിന്‍റെയും തന്‍റേയും നിലപാടെന്നും പദ്ധതി നടപ്പാക്കേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും വൈദ്യുതി മന്ത്രി എംഎം മണി നേരത്തെ പ്രതികരിച്ചിരുന്നു.

യുഎസ്സില്‍ കോവിഡ് കേസുകള്‍ 20 ലക്ഷം കടന്നു, മരണം 1.12 ലക്ഷത്തിലധികം

യുഎസ്സില്‍ ഇതുവരെ സ്ഥിരീകരിച്ചത് 20 ലക്ഷത്തിലധികം കോവിഡ് കേസുകള്‍. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കേസുകളുള്ള യുഎസ് കഴിഞ്ഞാല്‍ രണ്ടാമത് ബ്രസീലും മൂന്നാമത് റഷ്യയുമാണ്. യുഎസ്സിലെ 20 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. അതേസമയം ഇവിടങ്ങളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുകയുമാണ്. കാലിഫോര്‍ണിയയിലെ വിഖ്യാതമായ ഡിസ്നി ലാന്‍ഡ് പാര്‍ക്ക് ഘട്ടം ഘട്ടമായി ജൂലായി തുറക്കും. 1,12,924 പേര്‍ കോവിഡ് മൂലം യുഎസ്സില്‍ മരിച്ചു. ന്യൂയോര്‍ക്കിലാണ് ഏറ്റവുമധികം കേസുകള്‍ വന്നിരിക്കുന്നത്. 30542 കേസുകള്‍. 68019 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ രോഗം ഭേദമായി. യുകെയില്‍ 41213 പേര്‍ മരിച്ചു. ബ്രസീലില്‍ 39680 പേര്‍. ഇറ്റലിയില്‍ മരിച്ചത് 34114 പേര്‍. ഫ്രാന്‍സില്‍ 29322 പേരും സ്‌പെയിനില്‍ 27136 പേരും മെക്‌സിക്കോയില്‍ 15357 പേരും കോവിഡ് മൂലം മരിച്ചു.

വീടുകളിലെ പാല്‍ക്കച്ചവടം വഴി നിരവധി വീട്ടമ്മമാരുമായി അടുപ്പം; രണ്ടു മക്കളുടെ അമ്മയായ യുവതിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു, പണവും സ്വര്‍ണവും തട്ടിയെടുത്തു; മറ്റൊരു പെണ്‍കുട്ടിയുമായി കാമുകന്റെ വിവാഹം ഉറപ്പിച്ചതറിഞ്ഞതോടെ യുവതി ആത്മഹത്യ ചെയ്തു; യുവാവ് പിടിയില്‍

കിളിമാനൂര്‍ : കാട്ടുംപുറം മൂര്‍ത്തിക്കാവ് സ്വദേശിനി ഒരാഴ്ച മുമ്ബ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുമ്മിള്‍ തച്ചോണം ഈട്ടിമൂട് അശ്വതി ഭവനില്‍ കണ്ണന്‍ എന്ന അരുണ്‍ എസ്. നായര്‍ (27) അറസ്റ്റിലായി. രണ്ടു മക്കളുള്ള വീട്ടമ്മയുമായി ദീര്‍ഘകാലം അടുപ്പം പുലര്‍ത്തിയ അരുണ്‍ അവരുടെ പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. അരുണ്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച്‌ രണ്ടു ദിവസത്തിനുള്ളിലാണ് ആത്മഹത്യ. വീട്ടമ്മയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഓട്ടോ ഡ്രൈവറായ അരുണ്‍ വീടുകളില്‍ പാല്‍ എത്തിക്കുന്നത് വഴി പല സ്ത്രീകളുമായി അടുപ്പം പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പില്‍ പീഡന വിവരങ്ങളും സാമ്ബത്തിക ഇടപാടുകളും വിശദീകരിച്ചിരുന്നു. മരണ ദിവസം എല്ലാ കാര്യങ്ങള്‍ക്കും നാട്ടുകാര്‍ക്കൊപ്പം ഉണ്ടായിരുന്ന അരുണ്‍ അന്വേഷണം തന്നിലേക്കു നീങ്ങുന്നതായി സൂചന കിട്ടിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു.

ഉംറ നിര്‍വ്വഹിച്ചു, 9 വര്‍ഷത്തിന് ശേഷം സൗദിയിലെ ജയിലില്‍ പിതാവിനെ കണ്ട് മടങ്ങി; ഒരാഗ്രഹം മാത്രം ബാക്കിവച്ചു സക്കീര്‍ ഹുസൈന്‍ വിടപറഞ്ഞു

ഒന്‍പത് വര്‍ഷത്തിന് ശേഷം പിതാവിനെ കണ്ടു മടങ്ങിയ തമിഴ്നാട് സ്വദേശിയായ സക്കീര്‍ ഹുസൈന്‍ എന്ന ബാലന്‍ വിടപറഞ്ഞു. സൗദിയിലെ ജിസാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിതാവിനെ നേരില്‍ കാണാനാണ് സക്കീര്‍ സൗദിയിലെത്തിത്. തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുകയും ഉംറ തീര്‍ഥാടനം നിര്‍വഹിക്കുകയും ചെയ്തു മടങ്ങിയ ശേഷമാണ് സക്കീര്‍ ഹുസൈന്‍ മരണത്തിന് കീഴടങ്ങിയത്. സുമനസുകളുടെ സഹകരണത്തോടെ ഉംറ നിര്‍വഹിക്കാനെത്തിയ അര്‍ബുദ രോഗിയായ സക്കീറിന് സാമൂഹിക പ്രവര്‍ത്തകരാണ് തടവില്‍ കഴിയുന്ന തന്റെ പിതാവിനെ കാണാനുള്ള അവസരമൊരുക്കിയത്. ഉംറ നിര്‍വഹിക്കുകയും പിതാവിനെ കാണുകയും ചെയ്യുക എന്നതായിരുന്നു ഈ ബാലന്റെ ജീവിതാഭിലാഷം. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു പുനഃസമാഗമം. പിതാവ് സൈദ് സലീം പിന്നീട് ജയില്‍ മോചിതനായി നാട്ടിലെത്തിയിരുന്നു. ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിന് പാടന്തറ മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജില്‍ പഠിച്ച്‌ കൊണ്ടിരിക്കെയാണ് സക്കീര്‍ ഹുസൈന് അര്‍ബുദം പിടിപെടുന്നത്. അര്‍ബുദത്തിന് ചികിത്സയിലായിരിക്കെ മക്കയും മദീനയും കാണാനും ഉംറ നിര്‍വഹിക്കാനുമുള്ള…

ഇടുക്കി മലങ്കര അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകള്‍ തുറന്നു തീരത്തുള്ളവ‍ര്‍ക്ക് ജാഗ്രത നിര്‍ദേശം

ഇടുക്കി: മലങ്കര അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. രാവിലെ എട്ട് മുതല്‍ ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് 36.9 മീറ്ററായി നിജപ്പെടുത്തുന്നതിനാണ് നടപടി. മൂലമറ്റം നിലയത്തില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതും വൃഷ്ടി പ്രദേശത്ത് മഴ കൂടിയതും നിമിത്തം ഡാമിന്‍റെ ജലസംഭരണിയില്‍ വെള്ളം കൂടിയിരുന്നു. മഴ ശക്തമായാല്‍ പെട്ടെന്ന് ഡാം തുറക്കുന്നത് ഒഴിവാക്കാനാണ് ജലനിരപ്പ് നിയന്ത്രിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവ‍ര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കി.

തന്ത്രിയുടെ നിലപാടിന് അംഗീകാരം.ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല.ഈ വര്‍ഷത്തെ ഉത്സവം ഉപേക്ഷിച്ചു.

മിഥുനമാസ പൂജകള്‍ക്ക് ശബരിമല നട തുറക്കുമ്ബോള്‍ ഭക്തരെ അനുവദിക്കരുതെന്നും ഉത്സം മാറ്റിവയ്ക്കണമെന്നുമുള്ള തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഈ ആവശ്യം ഉന്നയിച്ച്‌ തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ തന്ത്രിയുമായിആലോചിച്ചാണ് ക്ഷേത്രം തുറക്കാന്‍ തീരുമാനിച്ചതെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു സ്വീകരിച്ചത്.വാസുവിന്റെ നിലപാടിനെ പൂര്‍ണമായും ഇപ്പോള്‍ സര്‍ക്കാര്‍ തള്ളിയെന്നതാണ് ശ്രദ്ധേയം. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തത്ക്കാലം ഭക്ത ജനങ്ങളുടെ സാന്നിധ്യം ഒഴിവാക്കണമെന്നായിരുന്നു തന്ത്രി ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപെപട്ടിരുന്നത്. ഞായറാഴ്ച ക്ഷേത്രം തുറക്കാനിരിക്കേയാണ്തന്ത്രി നിര്‍ദേശം മുന്നോട്ടുവച്ചത്. 19ന് തുടങ്ങുന്ന ഉത്സവത്തില്‍ ജനസാന്നിധ്യമുണ്ടാവുമെന്നതിനാല്‍ ഉത്സവ ചടങ്ങുകള്‍ മാറ്റിവായ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഭക്തജനങ്ങള്‍ക്കുള്ള വിലക്ക് തുടരാനും ഇക്കൊല്ലത്തെ ഉത്സവം ഉപേക്ഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. ഉത്സവം ചടങ്ങ് മാത്രമാക്കിയാലും പരികര്‍മ്മികളും…