എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്ബര്‍ക്കപ്പട്ടികയില്‍ 20,000ലധികം പേര്‍; ആശുപത്രികള്‍ അടച്ചു

മലപ്പുറം എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും കൂടി സമ്ബര്‍ക്കപ്പട്ടികയിലുള്ളത് 20,000ത്തിലധികം പേര്‍. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്. ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ ഒ.പി.യില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യന്‍ ഒ.പിയിലും ഐ.പിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമായാണ്. ജൂണ്‍ അഞ്ചിനുശേഷം ഇവരെ കണ്ടവരുടെ പട്ടികയാണിത്. ഇതില്‍ കുട്ടികളുടെ ഡോക്ടറുടെ പട്ടികയില്‍ നവജാതശിശുക്കള്‍ വരെയുണ്ട്. ഇവര്‍ക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്. പട്ടിക പരിശോധിച്ച്‌ എല്ലാവരെയും ബന്ധപ്പെട്ട് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നല്‍കാനും ഇവരില്‍ 1000 പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഈ രണ്ട് ആശുപത്രികളും അടച്ചു.

ഭർത്താവ് ചിക്കൻ ബിരിയാണി വാങ്ങി നൽകിയില്ല; യുവതി തീ കൊളുത്തി മരിച്ചു

ചെന്നൈ : ഭാര്യാ ഭര്‍ത്താന്മാര്‍ക്കിടയില്‍ സൗന്ദര്യ പിണക്കത്തിന് നിസ്സാര കാരണങ്ങള്‍ മതി. അത്തരത്തില്‍ ഒരു ബിരിയാണി വിഷയത്തില്‍ സ്വന്തം ജീവന്‍ തന്നെ ഇല്ലാതാക്കി ഒരു ഭാര്യ. ചെന്നൈയിലാണ് സംഭവം. വീടിനടുത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഒരു ചിക്കന്‍ ബിരിയാണി വേണമെന്ന ഭാര്യയുടെ ആവശ്യം ഭര്‍ത്താവ് നിരസിച്ചു. തുടര്‍ന്ന് യുവതി തീകൊളുത്തി മരിച്ചു. മഹാബലിപുരത്തു താമസിക്കുന്ന സൗമ്യ (28) യാണു ജീവനൊടുക്കിയത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്: വീടിനടുത്തു തുറന്ന പുതിയ ഭക്ഷണശാലയില്‍നിന്നു ബിരിയാണി വാങ്ങി നല്‍കാന്‍ ഭര്‍ത്താവ് മനോഹരനോടു (32) സൗമ്യ ആവശ്യപ്പെട്ടിരുന്നു. പുതിയ കട തുറന്നതു പ്രമാണിച്ച്‌ ഒന്നു വാങ്ങിയാല്‍ ഒന്നു സൗജന്യം എന്ന ഓഫര്‍ നല്‍കിയിരുന്നു. എന്നാല്‍ ബിരിയാണി തീര്‍ന്നതിനാല്‍ കുസ്കയുമായാണു മനോഹരന്‍ മടങ്ങിയെത്തിയത്. കുപിതയായ സൗമ്യ കുസ്ക കഴിക്കില്ലെന്നു വാശി പിടിച്ചതിനെത്തുടര്‍ന്നു അയല്‍ക്കാര്‍ക്കു നല്‍കി മനോഹരന്‍ ജോലിക്കു പോയി. ഈ സമയത്താണു സൗമ്യ…

എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക്; ഫലമറിയാം ഇവയിലൂടെ

തിരുവനന്തപുരം∙ എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഉള്‍പ്പെടെയുള്ള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലവും നാളെ പ്രഖ്യാപിക്കും. www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും ‘സഫലം 2020′ എന്ന മൊബൈല്‍ ആപ് വഴിയും .’സഫലം 2020’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാൻ കൈറ്റ്, സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ജൂലൈ 10നകം പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നേരത്തെ അറിയിച്ചിരുന്നു. പരീക്ഷകൾ മാർച്ച് 10നു ആരംഭിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 19ന് നിർത്തിവച്ചു. പിന്നീട് മേയ് 26 മുതൽ 30വരെ നടത്തി.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആഡംബര ബൈക്കില്‍; ചിത്രങ്ങള്‍ വൈറല്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഹാര്‍ലി ഡേവിഡ്സണിന്റെ ലിമിറ്റഡ് എഡിഷന്‍ ബൈക്കില്‍ ഇരിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്വദേശമായ നാഗ്പൂരില്‍ നിന്നുള്ളതാണ് ചിത്രം. പല തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഹെല്‍മെറ്റ് ഇല്ല, മാസ്ക് ഇല്ല തുടങ്ങിയ കുറ്റങ്ങളും ഒരു കൂട്ടര്‍ കണ്ടെത്തുന്നു.

ജലദോഷത്തിനുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച്‌ ഉറക്ക ഗുളിക നല്‍കി പിതാവ് മകളെ ബലാത്സംഗം ചെയ്തു

ബംഗളൂരു : ജലദോഷത്തിനുള്ള മരുന്നാണെന്ന് വിശ്വസിപ്പിപ്പിച്ച്‌ പത്തൊമ്ബതു കാരിയായ മകളെ ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തി പിതാവ് ബലാത്സംഗം ചെയ്തു. ബംഗളൂരുവിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ നാല്‍പ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പത്തൊമ്ബതുകാരി രണ്ടാനമ്മയെ വിവരം അറിയിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. തുടര്‍ന്നു ജീവനൊടുക്കാനായി ശുചിമുറി വൃത്തിയാക്കുന്ന രാസലായിനി കഴിച്ച പെണ്‍കുട്ടി പൊലീസ് സ്‌റ്റേഷനിലെത്തി തനിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച്‌ പറയുകയായിരുന്നു. പൊലീസുകാര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ 23ന് രാത്രി ജലദോഷമുണ്ടെന്നു പറഞ്ഞപ്പോഴാണ് പിതാവ് പെണ്‍കുട്ടിക്ക് മരുന്നാണെന്നു പറഞ്ഞ് ഉറക്കഗുളിക നല്‍കിയത്. രാവിലെ ഉണര്‍ന്നപ്പോള്‍ പിതാവ് തന്റെയൊപ്പം കിടക്കുന്നതാണു കുട്ടി കണ്ടത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി രണ്ടാനമ്മയെ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ യാതൊരു നടപടിയും എടുത്തില്ല. ഇതോടെ മനംനൊന്ത പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണു പെണ്‍കുട്ടി പൊലീസ്…

അവസാന ഭീകരനേയും കൊന്നൊടുക്കി ഇന്ത്യന്‍ സേന; വധിച്ചത് ഹിസ്ബുള്‍ കമാന്‍ഡറെ; ജമ്മുവിലെ ഡോട ഇനി ഭീകരമുക്ത ജില്ല

ശ്രീനഗര്‍: ജമ്മുവിലെ ഡോട ജില്ലയെ ഭീകരമുക്തമായി പ്രഖ്യാപിച്ച്‌ ജമ്മു പോലീസ്. ലിസ്റ്റില്‍ ഉണ്ടായിരുന്ന അവസാന ഭീകരനേയും കൊന്നൊടുക്കിയാണ് സുരക്ഷ സേന ഈ നേട്ടം കൈവരിച്ചത്. ഇന്നു രാവിലെ നടന്ന ഏറ്റമുട്ടലിലാണു ഹിസ്ബുല്‍ കമാന്‍ഡര്‍ മസൂദ് അഹമ്മദ് ബട്ട് കൊല്ലപ്പെട്ടത്. ഡോട ജില്ലയില്‍ പീഡന കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ് കൊല്ലപ്പെട്ട മസൂദ് അഹമ്മദ് ബട്ട്. ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരസംഘടനയില്‍ ചേര്‍ന്നു കശ്മീരിലേക്ക് പ്രവര്‍ത്തനംമാറ്റിയതിനു പിന്നാലെ മസൂദിനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിരുന്നു. തിങ്കളാഴ്ച കരസേന, സിആര്‍പിഎഫ്, പൊലീസ് എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. അതേസമയം, അനന്ത് നാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണു റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്. ഖുല്‍ഹോഗര്‍ പ്രദേശത്ത് ഭീകരസാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തെരച്ചില്‍ നടത്തുകയായിരുന്നു. തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു.തുടര്‍ന്ന്…

‘ലൈവിൽ സംസാരിച്ചത് മറ്റൊരാൾ; ഷംനയുടെ നമ്പർ എങ്ങനെ കിട്ടിയെന്ന് അറിയില്ല’

ഷംന കാസിമിനെ വിവാഹം ആലോചിച്ച്‌ എത്തിയ സംഘം ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പിനു ശ്രമിച്ചതെന്ന് ഷംനയുടെ മാതാവ് റൗലാബിയുടെ വെളിപ്പെടുത്തല്‍. ഷംന പറഞ്ഞിട്ട് അച്ഛനെയാണ് തട്ടിപ്പു സംഘം ആദ്യം വിളിച്ചത്. ചെറുക്കന്റെ അമ്മയുടെ ചേട്ടനും ഭാര്യയും വന്നോട്ടെ എന്നു രാവിലെ വിളിച്ചു ചോദിച്ചപ്പോള്‍ വരാന്‍ പറയുകയായിരുന്നു. പെട്ടെന്ന് പോകണം, അതുവഴി പോകുമ്ബോള്‍ കയറിക്കോട്ടെ എന്നാണ് ചോദിച്ചത്. ചെറുക്കന്റെ അമ്മാവന്‍, അച്ഛന്റെ സഹോദരന്‍ എന്നും പറഞ്ഞ് രണ്ടു പേരും മറ്റു മൂന്നു പേരുമാണ് എത്തിയത്. സ്ത്രീകളാരും സംഘത്തില്‍ ഇല്ലായിരുന്നു. അവരുടെ സംസാരം ശരിയല്ലെന്നു തോന്നിയതിനാല്‍ വലിയ താല്‍പര്യം കാണിച്ചില്ല. ചെറുക്കന്റേത് എന്നു പറഞ്ഞ് ഒരു ഫോട്ടോ കാണിച്ചിരുന്നു. ലൈവ് വിഡിയോയില്‍ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംസാരിച്ചത് മറ്റൊരാളാണ്. ഇവര്‍ക്ക് ഷംനയുടെ നമ്ബര്‍ എവിടുന്ന് കിട്ടിയെന്ന് അറിയില്ല. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കൂടുതല്‍ പേര്‍ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. മറ്റു പരാതികളുമായി…

സഫലം 2020 മൊബൈല്‍ ആപ്പ് വഴി എസ്.എസ്.എല്‍.സി പരീക്ഷ ഫലം അറിയാം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എല്‍.സി പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിന്നു. ഉച്ചയ്ക്ക് രണ്ടിന് പി.ആര്‍ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കുന്നതാണ്. പ്രത്യേക പോര്‍ട്ടല്‍ വഴിയും ‘ സഫലം 2020’ മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാവുന്നതാണ്. 4,22450 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയിരിക്കുന്നത്. വ്യക്തിഗത റിസള്‍ട്ടിനു പുറമേ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘saphalam 2020’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

സൈനികന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയില്‍ അതീവ ജാഗ്രത തുടരുന്നതിനിടെ ഇന്നലെ നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധയുണ്ടായതില്‍ ഒരാള്‍ സൈനികനാണ്. പാറശാല സ്വദേശിയായ സൈനികന്‍ ജമ്മു കാശ്മീരില്‍ നിന്ന് ഈ മാസം 20നാണ് എത്തിയത്. താജിക്കിസ്ഥാനില്‍ നിന്ന് ഡല്‍ഹി വഴി തിരുവനന്തപുരത്ത് 23ന് എത്തിയ മണക്കാട് സ്വദേശി(23), ഡല്‍ഹിയില്‍ നിന്ന് 19ന് ട്രെയിനില്‍ എത്തിയ താനിമൂട് ഇരിഞ്ചയം സ്വദേശി(28), കുവൈറ്റില്‍ നിന്ന് 18ന് എത്തിയ പാറയില്‍ ഇടവ സ്വദേശി(51) എന്നിവര്‍ക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുതലായി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ശക്തമായ നിയന്ത്രണങ്ങളാണ് തുടരുന്നത്. ജില്ലയിലെ കണ്ടയിന്‍മെന്റ് സോണുകളിലും പരിസരപ്രദേശങ്ങളിലും പോലീസ് നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ ജില്ലയില്‍ പുതുതായി 1,361 പേര്‍ രോഗനിരീക്ഷണത്തിലായി. 405 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂ ര്‍ത്തിയാക്കി. ജില്ലയില്‍ 23,975 പേര്‍ വീടുകളിലും 1,683 പേര്‍സ്ഥാപനങ്ങളിലുംകരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ…