കൊച്ചി: നഗ്നശരീരത്തില് മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രഹ്ന ഫാത്തിമയുടെ വീട്ടില്‍ പോലീസ് റെയ്ഡ്. ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. രഹ്ന സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റ് നടന്നില്ല. കുട്ടികള്‍ക്ക് മുന്നിലുള്ള നഗ്നതാ പ്രദര്‍ശനം കൂടി ഉള്‍പ്പെട്ട സംഭവത്തില്‍ പോക്സോ നിയമപ്രകാരം രഹ്നക്കെതിരെ നടപടി വേണമെന്ന് ബാലാവകാശ കമ്മീഷന് പോലീസിനോട് നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന് നിര്‍ദേശിച്ചിരുന്നു. പനന്പള്ളിനഗറില്‍ ഇവര്‍ താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സിലാണ് ഉച്ചയോടെ എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. വീട്ടില്‍നിന്നു കുട്ടികളുടെ പെയിന്റിംഗ് ബ്രഷ്, ചായങ്ങള്‍, ലാപ്ടോപ് തുടങ്ങിയവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബര്‍ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്വന്തം നഗ്നശരീരം മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍…
Day: June 25, 2020
കോവിഡ് മരുന്ന് എത്തുന്നു; മഹാരാഷ്ട്ര ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് റെംഡെസിവിറിന്റെ ആദ്യ ബാച്ച്
ന്യൂഡല്‍ഹി: രോഗവ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന മഹാരാഷ്ട്ര ഉള്‍പ്പെടെയുളള അഞ്ചു സംസ്ഥാനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി കോവിഡ് മരുന്നിന്റെ ആദ്യ ബാച്ച് അയച്ചു. കോവിഡിനെതിരെ മരുന്ന് പരീക്ഷണ ഘട്ടത്തിലുളള റെംഡെസിവിറിന്റെ ആദ്യ ബാച്ചാണ് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്ബനിയായ ഹെറ്റെറോ അയച്ചത്. രാജ്യത്ത് റെംഡെസിവിര്‍ ഉത്പാദിപ്പിക്കാനും വിപണം ചെയ്യാനും ഹെറ്റെറോയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ആന്റിവൈറല്‍ മരുന്നാണ് റെംഡെസിവിര്‍. കോവിഫോര്‍ എന്ന പേരിലാണ് മരുന്ന് രാജ്യത്ത് വിപണനത്തിന് എത്തുക. മഹാരാഷ്ട്ര ഉള്‍പ്പെടെയുളള അഞ്ചു സംസ്ഥാനങ്ങള്‍ക്കായി 20000 മരുന്നു കുപ്പികളാണ് അയച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ഹൈദരാബാദിലും മരുന്ന് ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കും. മൂന്നാഴ്ചക്കിടെ ഒരു ലക്ഷം കോവിഫോര്‍ മരുന്ന് കുപ്പികള്‍ നിര്‍മ്മിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടത്തില്‍…
സംസ്ഥാനത്ത് ആറു ജില്ലകളില്‍ അതീവജാഗ്രത; നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി
തിരുവനന്തപുരം: ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു.പ്രധാന മാര്‍ക്കറ്റുകളിലും കണ്ടെയ്ന്‌മെന്റ് സോണുകളിലും കടുത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ടെയ്ന്‌മെന്റ് സോണുകള്‍ ഉള്‍പ്പെട്ടതോടെ തൃശൂര്‍ നഗരം ഭാഗികമായി അടച്ചിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസുകാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുളള മുഴുവന്‍ പൊലീസുകാരേയും രംഗത്തിറക്കും. നഗര പ്രദേശങ്ങളിലും ആള്‍ക്കൂട്ടങ്ങള്‍ ഉള്ളിടത്തും കൂടുതല്‍ പൊലീസിനെ വിന്യസിക്കും.ഇനി ഉപദേശം വേണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കാനുമാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂട്ട പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സാമൂഹിക അകലം, മാസ്കുപയോഗം തുടങ്ങിയ നിയന്ത്രണങ്ങള്‍ കാര്യമായി പാലിക്കാത്ത ഇടങ്ങളാണ് പല മാര്‍ക്കറ്റുകളുമെന്ന് വ്യക്തമായതിനാലാണ് ഇവിടങ്ങളില്‍ പരിശോധന കൂടുതല്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.പരിശോധന കൂടാതെ പ്രവാസികള്‍ എത്തിച്ചേരുന്ന വിമാനത്താവളങ്ങളില്‍ ആന്റിബോഡി ടെസ്റ്റും ആരംഭിക്കും. ഇത് പോസീറ്റാവായാല്‍…
കണ്ടയിന്മെന്റ് സോണുകള്‍ ദിനംപ്രതി കൂടുന്നു,രോഗവ്യാപനത്തിന് ശമനമില്ല ;ജില്ല തിരിച്ചുള്ള ലോക്ക്ഡൗണ്‍ ആലോചനയില്‍ സര്‍ക്കാര്‍
തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ജില്ലതിരിച്ച് ലോക്ക് ഡൗണിന് നീക്കം. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന്റെ പരിസര പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഉറവിടം അറിയാത്ത കേസുകള്‍ കൂടുന്നതും സര്‍ക്കാരിനെ അലട്ടുന്നുണ്ട്. രോഗിയുടെ വീട്, സ്ഥലം എന്നിവ നോക്കി ഓരോ ജില്ലതോറും കണ്ടയിന്‍മെന്റ് സോണുകള്‍ തീരുമാനിക്കേണ്ടി വരും. ഓഫീസുകളില്‍ എല്ലാ ജീവനക്കാരും എത്തണമെന്ന നിര്‍ദ്ദേശവും പിന്‍വലിച്ചിട്ടുണ്ട്. ഒരാള്‍ക്ക് രോഗബാധ ഉണ്ടായാല്‍ ഓഫീസ് പൂര്‍ണമായി അടച്ചിടേണ്ടി വരും എന്നതിനാലാണിത്. സംസ്ഥാനത്ത് കണ്ടയിന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. സാമൂഹവ്യാപനം നടന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ പാളിയെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നുണ്ട്.
‘ആശങ്കയോടെ രാജ്യം’; ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 17000ത്തിനരികെ പുതിയ കോവിഡ് കേസുകള്‍
ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് വളരെ ആശങ്ക സൃഷ്ട്ടിച്ചിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 4,73,105 ആയി. ഇതില്‍ 1,86,514 പേര് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 2,71,697 പേര്‍ക്ക് രോഗം ഭേദമായി.24 മണിക്കൂറിനിടെ രാജ്യത്ത് 418 പേര്‍ക്കാണ് കോവിഡ് മൂലം ജീവന് നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 14,894 ആയി ഉയര്‍ന്നു.
പാലക്കാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു
പാലക്കാട്: ഏഴുവയസുകാരനെ അമ്മ കുത്തിക്കൊന്നു. പാലക്കാട് മണ്ണാര്‍ക്കാട് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു. നാലകത്ത് വീട്ടില്‍ ഹംസയുടെ മകള്‍ ഹസ്നത്ത് (32) ആണ് തന്റെ മകന്‍ ഇര്‍ഫാന്‍(7)നെ കൊലപ്പെടുത്തിയത്. ആലുവ സ്വദേശി സക്കീര്‍ ഹുസൈനാണ് ഭര്‍ത്താവ്. പുലര്‍ച്ചെ ഇര്‍ഫാന്റെ ഒമ്ബത് മാസം പ്രായമുള്ള ഇളയ സഹോദരിയുടെ കരച്ചില്‍ കേട്ടാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. കുഞ്ഞ് വീടിന്റെ മുന്‍വശത്ത് കിടന്ന് കരയുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍ വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഏഴ് വയസുകാരനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിനാണ് കുത്തേറ്റിരിക്കുന്നത്. അമ്മയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് ആലുവയില്‍ ജോലിസ്ഥലത്താണ്.
ഇന്ധനവില തുടര്‍ച്ചയായ 18 ാം ദിവസവും കുതിച്ചുയരുന്നു; ഡീസലിന് 12 പൈസയും,പെട്രോളിന് 16 പൈസയും കൂടി
കൊച്ചി; രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ പതിനെട്ടാം ദിവസവും കുതിച്ചുയരുന്നു. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. ഒരു ലിറ്റര്‍ ഡീസലിന് 10.04 രൂപയും പെട്രോളിന് 8.68 രൂപയുമാണ് കൂടിയത്. പെട്രോളിനേക്കാള്‍ വില ഡീസലിന് കൂടുന്നത് ഇതാദ്യമായാണ്. ഇതോടെ ഡീസലിന് വില ലിറ്ററിന് 79.88 രൂപയും പെട്രോളിന് 79.76 രൂപയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.08 രൂപയും, ഡീസലിന് 75.84 രൂപയുമാണ് വില. പെട്രോളിനും ഡീസലിനും മൂല്യവര്‍ധിത നികുതി ഉയര്‍ത്തിയതാണ് ഡീസല്‍ വില ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായി പതിനെട്ടാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുന്നതില്‍ വന്‍ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.
തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടത് ഷംനയെ മാത്രമല്ല; മോഡലും സീരിയല്‍ നടിയും ഇരകള്‍
കൊച്ചി : നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതികള്‍ക്കെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. ഇവരില്‍ നിന്നും പ്രതികള്‍ ബ്ലാക്‌മെയില്‍ ചെയ്ത് പണവും സ്വര്‍ണ്ണവും തട്ടിയതായാണ് വെളിപ്പെടുത്തല്‍. ഇതില്‍ ഒരു നടിയും മോഡലും ഉള്‍പ്പെടും. ഇവരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവാഹാലോചന എന്ന പേരിലാണ് പ്രതികള്‍ ആദ്യം ഷംനയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് പ്രതികള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ ഷംനയുടെ സിനിമാഭാവി നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വീടിന്റെ പരിസരത്തെത്തി ഇവര്‍ ഷംനയുടെ ചിത്രം എടുക്കാന്‍ ശ്രമിച്ചിരുന്നതായും പരാതിയുണ്ട്. തൃശൂര്‍ സ്വദേശികളായ ശരത്, അഷറഫ്, റഫീഖ്, രമേശ് എന്നിവരെ ഷംനയുടെ അമ്മയുടെ പരാതിയില്‍ മരട് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം പ്രതികള്‍ നടിയില്‍ നിന്ന് 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ…