തിരുവനന്തപുരത്ത് ഓട്ടോഡ്രൈവര്‍ക്ക് കൊവിഡ്; നഗരത്തിലേക്കുള്ള ചില വഴികള്‍ അടക്കും

തിരുവനന്തപുരം| ഓട്ടോഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നഗരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. നഗരത്തിലേക്കുള്ള ചില വഴികള്‍ അടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കടകള്‍ അടപ്പിക്കും, വിവാഹ, മരണ ചടങ്ങുകള്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ചാല്‍ നടപടിയെന്നും മന്ത്രി വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച ഓട്ടോഡ്രൈവര്‍ നിരവധിപേരുമായി ഇടപഴകിയതിനെത്തുടര്‍ന്ന് ജില്ലയില്‍ അതീവജാഗ്രത വേണമെന്നാണ് വിലയിരുത്തല്‍. ഇയാളുടെ സമ്ബര്‍ക്ക പട്ടിക തയാറാക്കുന്നത് വെല്ലുവിളിയായേക്കുമെന്നും മന്ത്രി പറഞ്ഞു. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു. കൊല്ലം, തിരുവമ്ബതപുരം ജില്ലകളിലും ഇടുക്കി കട്ടപ്പനയിലും നിയന്ത്രണം ശക്തിപ്പെടുത്തി.

ആശ്വാസ വാക്ക് പറയാന്‍ പോലും മുല്ലപ്പള്ളി വന്നില്ല; ലിനി മരിച്ചപ്പോള്‍ ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ടീച്ചറുണ്ടായിരുന്നു; സജീഷ്

കോഴിക്കോട്; നിപ്പയുടെ കാലത്ത് ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത വ്യക്തിയാണ് അന്ന് വടകര എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന് നേഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. കക്ഷിരാഷ്ട്രീയത്തിനതീതമായി അന്ന് ആശ്വസിപ്പിക്കാന്‍ വന്നവരുടെ കൂട്ടത്തിലൊന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉണ്ടായിരുന്നില്ലെന്നും സജീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ദുരിത സമയത്ത് ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ടീച്ചര്‍ ഉണ്ടായിരുന്നുവെന്നും ഒപ്പമുണ്ടെന്ന് വെറും വാക്ക് പറയുക ആയിരുന്നില്ല ശൈലജ ടീച്ചര്‍ എന്നും സജീഷ് പറയുന്നു. നേരിട്ട് ടെലഫോണ്‍ വഴിയോ ഒരു ആശ്വാസവാക്ക് മുല്ലപ്പള്ളിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ലിനിയുടെ ഓര്‍മ്മ ദിനത്തിലും മറക്കാതെ ടീച്ചര്‍ വിളിച്ചിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.  

‘മുല്ലപ്പള്ളി വിളിച്ചപ്പോള്‍ താനാണ് ഫോണ്‍ കൈമാറിയത്; ലിനിയുടെ ആത്മാവിനെ സജീഷ് വേദനിപ്പിക്കരുത്’

കോഴിക്കോട്: സിസ്റ്റര്‍ ലിനി നിപ ബാധിച്ച്‌ മരിച്ചപ്പോള്‍ വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫോണ്‍ വിളിച്ചുപോലും ആശ്വസിപ്പിച്ചില്ലെന്ന ലിനിയുടെ ഭര്‍ത്താവ് സജീഷിന്‍റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവും പേരാമ്ബ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിതേഷ് മുതുകാട്. തന്‍റെ ഫോണിലേക്ക് മുല്ലപ്പള്ളി വിളിച്ചപ്പോള്‍ ആ ഫോണ്‍ താനാണ് സജീഷിന് കൈമാറിയത്. മുല്ലപ്പള്ളി വിളിച്ചില്ലെന്ന് സജീഷിന് തന്‍റെ മുഖത്തുനോക്കി പറയാന്‍ കഴിയുമോയെന്നും ജിതേഷ് മുതുകാട് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മതി.വേണം പ്രത്യേക ചിഹ്നം

ദില്ലി:രാജ്യത്ത് ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടയില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു വേണ്ടി പരസ്യം ചെയ്യരുതെന്നു സിനിമാ, കായിക താരങ്ങളോടു വ്യാപാരി സംഘടനകള്‍ അഭ്യര്‍ഥിക്കുന്നുമുണ്ട്. രാജ്യത്തെ ഇ കൊമേഴ്‌സ് കമ്ബനികള്‍ അവര്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്ന് ഉറപ്പു വരുത്താന്‍ നിയമഭേദഗതി കൊണ്ടുവരും. ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നമാണെന്ന് അറിയിക്കുന്ന ആത്മനിര്‍ഭര്‍ ചിഹ്നം സാധനങ്ങളില്‍ പതിക്കണം എന്ന ഭേദഗതിയും കൊണ്ടു വന്നേക്കും.

തിരുവനന്തപുരത്ത് സാമൂഹിക വ്യാപന സാധ്യത തള്ളാനാവില്ലെന്ന് മന്ത്രി കടകംപള്ളി, തലസ്ഥാനം അതീവ ജാഗ്രതയിലേക്ക്

തിരുവനന്തപുരം നഗരത്തിലെ ഓട്ടോ ഡൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനം അതീവ ജാഗ്രതയിലേക്ക്. നഗരത്തില്‍ നിയവന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. തലസ്ഥാനത്ത് സാമൂഹ്യ വ്യാപന സാധ്യത തള്ളാനാവില്ലെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനും നല്‍കുന്ന സൂചന. മേയര്‍, ജില്ലാ കളക്ടര്‍, ജീല്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്ത കോര്‍കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയത്. കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പന്ത്രണ്ടാം തീയതി മുതല്‍ രോഗ ലക്ഷണമുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. അതിന് ശേഷവും ഇദ്ദേഹം നിരവധി പേരുമായി ഇടപെട്ടിട്ടുണ്ട്. സമ്ബര്‍ക്ക പട്ടിക കണ്ടെത്തുന്നത് തന്നെ വലിയ വെല്ലുവിളിയാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തലെന്നിരിക്കെയാണ് മന്ത്രിയുടെ പരാമര്‍ശം. തലസ്ഥാനത്ത് സാമൂഹിക വ്യാപന ഭീതി നിലനില്‍ക്കുന്നുണ്ട്. സമീപദിവസങ്ങളിലെ ചില കാഴ്ചകള്‍ ആശങ്കയുണ്ടാക്കുന്നു. തിരുവനന്തപുരം നഗരത്തെ ചൈന്നൈ, ഡല്‍ഹി നഗരങ്ങളെപ്പോലെയാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു. തിരുവനന്തപുരം ഇപ്പോള്‍…

എന്റെ രാജകുമാരിയുടെ ചോറൂണ്‍; മകളുടെ ചിത്രങ്ങളുമായി ദിവ്യ ഉണ്ണി

      മകള്‍ ഐശ്വര്യയുടെ ചോറൂണ്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് ദിവ്യ ഉണ്ണി. കഴിഞ്ഞ ജനുവരിയിലാണ് ദിവ്യ ഉണ്ണിയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. ‘ഒരു കുഞ്ഞുരാജകുമാരിയാല്‍ അനുഗ്രഹിക്കപ്പെട്ടു’ എന്നാണ് മകളെ ലോകത്തിനു പരിചയപ്പെടുത്തികൊണ്ട് ദിവ്യ ഉണ്ണി കുറിച്ചത്.     https://www.instagram.com/p/CBpC6B5JTXZ/?utm_source=ig_web_button_share_sheet https://www.instagram.com/p/CBpEIDrJDW9/?utm_source=ig_web_button_share_sheet ദിവ്യ ഉണ്ണിയുടെ മൂന്നാമത്തെ കുഞ്ഞാണിത്. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു മക്കള്‍. ഗര്‍ഭിണിയായിരിക്കെ താന്‍ കുഞ്ഞിനുവേണ്ടി വലിയ കാത്തിരിപ്പിലാണെന്ന് താരം പറഞ്ഞിരുന്നു. ഡിസംബറില്‍ നിറവയര്‍ ചിത്രം പങ്കുവച്ച്‌ ദിവ്യ ഉണ്ണി കുറിച്ച വരികള്‍ ഏറെ ഹൃദ്യമായിരുന്നു. നിറവയറുമായി ചിരിച്ചുനില്‍ക്കുന്ന ഹൂസ്റ്റണില്‍നിന്നുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഹെലന്‍ കെല്ലറുടെ ഹൃദ്യമായ കുറിപ്പോടെയാണ് ദിവ്യ ഈ ചിത്രം പങ്കുവച്ചത്. “ലോകത്തിലെ ഏറ്റവും മനോഹരവും നല്ലതുമായ കാര്യങ്ങള്‍ കാണാനോ തൊട്ടുനോക്കാനോ സാധിക്കില്ല, അവ അനുഭവിച്ചറിയണം.” ഇതായിരുന്നു പോസ്റ്റിലെ വരികള്‍. https://www.instagram.com/p/B782KVZJPqa/?utm_source=ig_web_button_share_sheet ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍…

‘ഇനി ഗ്രാമങ്ങളുടെ വികസനത്തില്‍ പങ്കാളികളാകൂ’ തൊഴിലാളികളോട്​ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ ജനതക്കായി തൊഴില്‍ അവസരങ്ങള്‍ സൃഷ്​ടിക്കുന്നതിന്​ രൂപം നല്‍കിയ ‘ഗരീബ്​ കല്യാണ്‍ റോജ്​ഗര്‍ അഭിയാന്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു. തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്ന ബിഹാറിലാണ്​ പദ്ധതി വിഡിയോ കോണ്‍ഫറന്‍സ്​ വഴി പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തത്. ലോക്​ഡൗണ്‍ സമയത്ത്​ ഭൂരിഭാഗം അന്തര്‍ സംസ്​ഥാന തൊഴിലാളികളും തങ്ങളുടെ ഗ്രാമങ്ങളിലേക്ക്​ മടങ്ങി. ​കോവിഡി​ന്​ മുമ്ബ്​ അവര്‍ നഗരങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ ഭാഗവാക്കായി.

കൊറോണ വൈറസ്: കാസര്‍കോട് മൂന്ന് പേര്‍ക്ക് പോസിറ്റീവ്; 11 പേര്‍ക്ക് നെഗറ്റീവ്, 362 പേരുടെ ഫലം ലഭിക്കാനുണ്ട്

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് പോസിറ്റീവായി. ജൂണ്‍ 10 ന് ഷാര്‍ജയില്‍ നിന്ന് വന്ന 27 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, മെയ് 26 ന് കുവൈത്തില്‍ നിന്നെത്തിയ 43 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് വന്ന 36 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവയതെന്ന് ഡി എം ഒ ഡോ എ.വി രാംദാസ് അറിയിച്ചു. ഉദയഗിരി സി എഫ് എല്‍ ടി സി, പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കോവിഡ് ചികിത്സയിലായിരുന്ന 11 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഉദയഗിരി സിഎഫ്‌എല്‍ടിസിയില്‍ ചികിത്സയിലുണ്ടായിരുന്ന മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 31 ന് കോവിഡ് സ്ഥിരീകരിച്ച 30 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി,…

പുത്തന്‍ ഹോണ്ട സിറ്റി ജൂലൈയില്‍ എത്തും !

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം സെഡാനായ സിറ്റിയുടെ അഞ്ചാം തലമുറയെ അടിമുടി മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. തായ്‌ലന്‍ഡ് വിപണിയില്‍ ആദ്യം എത്തിയ പുത്തന്‍ സിറ്റി സെഡാന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനായിരുന്നു കമ്ബനിയുടെ പദ്ധതി. പക്ഷെ കൊറോണ വൈറസിന്റെ വ്യാപനവും തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണും കാരണം ലോഞ്ച് നീട്ടിവച്ചു. ഇപ്പോള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുത്തന്‍ സിറ്റി ജൂലൈയില്‍ ലോഞ്ച് ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ എക്‌സിക്യൂട്ടീവ് ലുക്കിലാണ് പുത്തന്‍ സിറ്റി വില്പനക്കെത്തുന്നത്. അതെ സമയം തായ്‌ലന്‍ഡില്‍ അവതരിപ്പിച്ച മോഡലുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യന്‍ മോഡലില്‍ ചില വ്യത്യാസങ്ങളുണ്ട്. എന്തൊക്കെയാണ് ഈ മാറ്റങ്ങള്‍ എന്നതടക്കം 2020 സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹോണ്ട കാര്‍സ് ഇന്ത്യ പുറത്തുവിട്ടു. മാരുതി…

കോ​വി​ഡി​ല്ലാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്: നി​ബ​ന്ധ​ന​യി​ല്‍ 25 വ​രെ ഇ​ള​വ്​; ആ​ശ്വാ​സ​ത്തി​ല്‍ പ്ര​വാ​സ​ലോ​കം

ജി​ദ്ദ: വി​ദേ​ശ​ത്തു​നി​ന്ന് വ​രു​ന്ന​വ​ര്‍ കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ല്‍ ജൂ​ണ്‍ 25 വ​രെ ഇ​ള​വ് അ​നു​വ​ദി​ച്ച സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ല്‍ ആ​ശ്വ​സി​ച്ച്‌​ പ്ര​വാ​സ​ലോ​കം. പ്ര​ത്യേ​കി​ച്ചും സൗ​ദി​യി​ലു​ള്ള പ്ര​വാ​സി​ക​ള്‍​ക്ക്​ വ​ള​രെ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്​ ഇൗ ​സാ​വ​കാ​ശം. നി​ര​വ​ധി ചാ​ര്‍​ട്ട​ര്‍ വി​മാ​ന​ങ്ങ​ള്‍ ഈ ​ആ​ഴ്ച​യി​ല്‍ സൗ​ദി​യി​ല്‍ നി​ന്ന്​ പു​റ​പ്പെ​ടാ​ന്‍ ത​യാ​റാ​യി​രി​ക്കു​ക​യാ​ണ്​. അ​തി​നി​ട​യി​ല്‍ വ​ന്ന കോ​വി​ഡി​ല്ല സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ബ​ന്ധ​ന വ​ഴി​മു​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു എ​ല്ലാ​വ​രും.