ഉത്ര വധക്കേസ്;സൂരജ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍

പുനലൂര്‍: ഉത്രാവധക്കേസില്‍ ഉത്രയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതിയുമായ സൂരജിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് സൂരജിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. കേസില്‍ പ്രതി സൂരജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരിയില്‍ ഉത്രയെ കുടുംബം അഞ്ചിലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ് പറയുന്നു. വിവാഹമോചനം ഉണ്ടായാല്‍ സ്വര്‍ണവും പണവും കാറും തിരികെ നല്‍കേണ്ടി വരുമെന്ന് സൂരജ് ഭയന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കി. ഉത്രയ്ക്ക് തന്നില്‍ നിന്ന് ശാരീരിക മാനസിക പീഡനങ്ങള്‍നേരിടേണ്ടിവന്നുവെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉത്രയുടെ കൊലപാതകത്തില്‍ സൂരജിന് മാത്രമല്ല, സൂരജിന്റെ കുടുംബത്തിനും പങ്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടത് സൂരജിന്റെ…

ചിരഞ്ജീവി സര്‍ജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ ലോകം

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ ലോകം. ഈ വാര്‍ത്ത തന്റെ ഹൃദ​യത്തെ തകര്‍ത്തുവെന്ന് നടി രശ്മിക മന്ദാന ട്വീറ്റ് ചെയ്തു. വളരെ പ്രതിഭാശാലിയായ നടനായിരുന്നു ചിരഞ്ജീവിയെന്നും , ഈ മരണം വിശ്വസിക്കാനാകുന്നില്ലെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു. ആ പുഞ്ചിരി മറക്കാനാവില്ലെന്ന് നടി പ്രിയ മണി ട്വീറ്റ് ചെയ്തു. ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയും ചിരഞ്ജീവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഹൃദയസ്തംഭനമാണ് ചിരഞ്ജീവിയുടെ മരണകാരണം. ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച്ച ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ എന്നതാണ് ഏറെ വേദനാജനകം. ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്ന രാജ് മൂന്ന് മാസം ​ഗര്‍ഭിണിയാണ്. 2018-ലായിരുന്നു മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹം.ഏറെ നാളായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ബസവന്‍ഗുഡിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച ചിരഞ്ജീവിയുടെ മൃതദേഹത്തില്‍ താരങ്ങളായ യഷ്,…

മേഘ്ന രാജ് നാല് മാസം ഗര്‍ഭിണി: കുഞ്ഞതിഥിയെ കാണാന്‍ നില്‍ക്കാതെ വിടവാങ്ങി ചിരഞ്ജീവി

കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ട് നടന്‍ ചിരഞ്ജീവി സര്‍ജ വിടവാങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഭര്‍ത്താവിന്റെ മരണത്തില്‍ ആകെ തകര്‍ന്നുപോയത് ഭാര്യയായ മേഘ്ന രാജ് ആണ്. മേഘ്ന നാല് മാസം ഗര്‍ഭിണിയാണ്. കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. ചിരഞ്ജീവിയുടെ മൃതദേഹത്തിനരികില്‍ തകര്‍ന്നിരിക്കുന്ന മേഘ്നയുടെ ചിത്രം ആരാധകരുടെ മനസിലും നോവായിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ചിരഞ്ജീവിയും മേഘ്നയും വിവാഹിതരാകുന്നത്. 2018 ഏപ്രില്‍ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച്‌ വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകള്‍ നടന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ചിരഞ്ജീവി സര്‍ജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു.

ആര്‍ക്കും പരീക്ഷിക്കാവുന്ന ശരീരഭാരം കുറച്ച റിമിയുടെ ഡയറ്റ് പ്ലാന്‍ ഇതാ

മലയാളത്തിന്റെ പ്രിയ ഗായികയും ടിവി അവതാരകയുമായ റിമി ടോമി സ്ക്രീനില്‍ വരുമ്ബോഴേ ഇപ്പോള്‍ പ്രേക്ഷകര്‍ ഒന്നു അതിശയിക്കും. തടിച്ചുരുണ്ട നമ്മുടെ റിമി തന്നെയാണോ ഇതെന്ന് ഒന്നു കൂടി സൂക്ഷിച്ചു നോക്കും. ശരീരഭാരം നന്നെ കുറച്ച റിമി ഒന്നു കൂടി സുന്ദരിയായിരിക്കുന്നു. പലരും തടി കുറയ്ക്കാന്‍ പെടാപ്പാട് പെടുമ്ബോഴാണ് റിമി ടോമി ഇവിടെ താരമായിരിക്കുന്നത്. അതെങ്ങനെയെന്നു കൂടി നോക്കാം. എല്ലാവരേയും പോലെ കക്ഷിയും പല അടവുകളും പയറ്റിയിട്ടുണ്ട് കേട്ടോ. 2012 ല്‍ 62 കിലോ ശരീരഭാരമുണ്ടായിരുന്നപ്പോഴാണ് ഡയറ്റിലൂടെയും വര്‍ക്‌ഔട്ടിലൂടെയും ഭാരം കുറയ്ക്കണമെന്നു തോന്നിയത്. രണ്ടു വര്‍ഷം എസ്കാസോയുടെ ഡയറ്റ്പ്ലാന്‍ പിന്തുടര്‍ന്നെങ്കിലും തുടരാന്‍ സാധിച്ചില്ല. പിന്നീടാണ് ഷേക്ക് ഡയറ്റിലേക്ക് തിരിഞ്ഞു. ഒന്നര വര്‍ഷത്തോളം അത് പിന്തുടര്‍ന്നു, നല്ല റിസല്‍റ്റും കിട്ടി. പിന്നെ അതും മടുത്തു. പിന്നെ വേറേ ആഹാരങ്ങളിലേക്ക് പോകും. ആഹാരം കഴിച്ചാല്‍ വണ്ണം വയ്ക്കുകയും ചെയ്യും. തുടര്‍ന്ന് കീറ്റോ…

കൊച്ച്‌ ഒരിക്കലും കോപ്പിയടിക്കില്ല, അങ്ങനെയുള്ള കുട്ടിയല്ല; അഞ്ജുവിന്റെ അച്ഛന്‍

കോട്ടയം : പരീക്ഷയെഴുതാന്‍ എത്തിയ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിലെ അധികൃതര്‍ കുട്ടിയെ മാനസികമായി തകര്‍ത്തത് മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നു അഞ്ജുവിന്റെ അച്ഛന്‍ ഷാജി. ഹാള്‍ടിക്കറ്റില്‍ ഉത്തരമെഴുതി കോപ്പിയടിക്കാന്‍ ശ്രമിച്ചുവെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ആരെങ്കിലും ഹാള്‍ടിക്കറ്റില്‍ ഉത്തരമെഴുതുമോ എന്നാണ് അഞ്ജുവിന്റെ അച്ഛന്റെ ചോദ്യം. ‘കൊച്ച്‌ ഒരിക്കലും കോപ്പിയടിക്കില്ല, അങ്ങനെയുള്ള കുട്ടിയല്ല. ഹാള്‍ടിക്കറ്റില്‍ ആരെങ്കിലും ഉത്തരം എഴുതുമോ ? ഹാള്‍ ടിക്കറ്റ് എല്ലാ പരീക്ഷയ്ക്കും മുമ്ബ് പരിശോധിക്കുന്നതല്ലെ, പരീക്ഷ തുടങ്ങി മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കൊച്ചിനെ പുറത്താക്കിയത്’ – അഞ്ജുവിന്റെ അച്ഛന്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടുവെന്ന് പറഞ്ഞ ഷാജി കുട്ടിയെ പ്രിന്‍സിപ്പള്‍ മാനസികമായി തള‌ര്‍ത്തിയെന്ന് ആരോപിക്കുന്നു. പേപ്പ‌ര്‍ പിടിച്ചുവാങ്ങുകയും മകളോട് ഒച്ച വയ്ക്കുകയും ചെയ്തുവെന്നാണ് ഷാജി പറയുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കില്‍ തന്നെ വിളിച്ചാല്‍ താന്‍ മകളെ കൊണ്ടു പോകുമായിരിന്നല്ലോ എന്നേ അച്ഛന് പറയാനുള്ളൂ. രാവിലെ…

പനിയും തൊണ്ട വേദനയും; ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഐസൊലേഷനില്‍; ചൊവ്വാഴ്ച കോവിഡ് പരിശോധനയ്ക്ക് വിധേയമാകും

ന്യൂഡെല്‍ഹി: ( 08.07.2020) കടുത്ത പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച അദ്ദേഹം കോവിഡ് പരിശോധനയ്ക്കു വിധേയമായേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കെജ്രിവാളിന് പനിയും തൊണ്ടവേദനയുമുണ്ട്. അതിനാല്‍ അദ്ദേഹം സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഡോക്ടറെ ഫോണില്‍ വിളിച്ചതനുസരിച്ച്‌ ചൊവ്വാഴ്ച പരിശോധനയ്ക്കു വിധേയമാകാന്‍ നിര്‍ദേശമുണ്ടെന്നും വക്താവ് അറിയിച്ചു. അദ്ദേഹം ഓഫീസ് കാര്യങ്ങളിലൊന്നും ഇപ്പോള്‍ ഇടപെടുന്നില്ലെന്നും വക്താവ് അറിയിച്ചു. ഞായറാഴ്ച സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിശദീകരിച്ചുകൊണ്ടു അരവിന്ദ് കെജ്രിവാള്‍ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. രാജ്യത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഡെല്‍ഹി. ഇതുവരെ 28,936 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 812 പേര്‍ മരിക്കുകയും ചെയ്തു. കോവിഡ് ചികിത്സയ്ക്ക് കനത്ത ഫീ ഈടാക്കിയ സംഭവത്തില്‍ ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നേരത്തെ കെജ് രിവാള്‍…

വോള്‍വോയുടെ XC40 റീചാര്‍ജ് ഇന്ത്യയിലേക്ക് എത്തുന്നു

സ്വീഡിഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോയുടെ XC40 റീചാര്‍ജ് ഇന്ത്യയിലേക്ക് എത്തുന്നു. കമ്ബനിയുടെ ആദ്യ സമ്ബൂര്‍ണ ഇലക്‌ട്രിക്ക് വാഹനമായ XC40 കഴിഞ്ഞ വര്‍ഷമാണ് ആഗോളവിപണയില്‍ കമ്ബനി അവതരിപ്പിച്ചത്. 78 kWh ബാറ്ററിയും 408 എച്ച്‌പി പവറും 660 എന്‍എം ടോര്‍ക്കുമേകുന്ന ട്വിന്‍ ഇലക്‌ട്രിക് മോട്ടോറാണ് റീച്ചാര്‍ജിന്റെ ഹൃദയം. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ XC 40 റീച്ചാര്‍ജിന് സാധിക്കും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച്‌ നാല്‍പത് മിനിറ്റിനുള്ളില്‍ ബാറ്ററി പത്ത് ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 4.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ ഇലക്‌ട്രിക് മോഡലിന് സാധിക്കും. റീച്ചാര്‍ജ് ബ്രാന്‍ഡിങ്, ഡ്യുവല്‍ ടോണ്‍ റൂഫ്, റേഡിയേറ്റര്‍ ഗ്രില്ലിന് പകരം മൂടപ്പെട്ട ഗ്രില്‍ ഡിസൈന്‍, പിന്നിലെ പില്ലറിലെ ചാര്‍ജിങ് സോക്കറ്റ് എന്നിവ പുറംമോടിയില്‍ XC 40 റീച്ചാര്‍ജിനെ…

2.56 ലക്ഷം കവിഞ്ഞ് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 9,983 പേർക്ക് രോഗം

ന്യൂഡൽഹി∙ തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം 9,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,983 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കേസുകള്‍ 2.56 ലക്ഷം കവിഞ്ഞു – കേസുകളുടെ എണ്ണം 2,56,611 ആയി. കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയ്നിനെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. 24 മണിക്കൂറിനിടെ 206 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 7,135 ആയി. നിലവിൽ1,25,381 പേരാണു ചികിത്സയിലുള്ളത്. ഇതുവരെ 1,24,094 പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 24 മണിക്കൂറിനിടെ 3,007 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്ര ചൈനയെ മറികടന്നു. രോഗബാധിതരുടെ എണ്ണം 85,975 ആയി ഉയർന്നു. ചൈനയിൽ രോഗബാധിതരുടെ എണ്ണം 84,191 ആണ്. സംസ്ഥാനത്ത് ഇതുവരെ 3,060…

മധ്യകേരളത്തില്‍ ഇന്ന് മഴ ശക്തമായ മഴയ്ക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത?; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി : മധ്യ കേരളത്തില്‍ ഇന്ന് മഴ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. മറ്റ് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പില്ല. കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ശക്തമായാല്‍ കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകും. എന്നാല്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത ഇല്ല. ബുധനാഴ്ചയോടെ ഇത് ഒറീസ തീരത്തേക്ക് എത്തിയേക്കും. കേരള തീരത്ത് 50 മുതല്‍ 60 വരെ കി.മി. വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

വിദ്യാര്‍ഥിനിയുടെ തിരോധാനം;മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; പഠനത്തില്‍ മിടുക്കിയായ മകള്‍ കോപ്പിയടിക്കില്ല; ആരോപണത്തില്‍ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതെന്ന് പിതാവ്‌

കോട്ടയം : മീനച്ചിലാറ്റില്‍ കാണാതായ ബിരുദ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ലഭിച്ചു. ഇന്നലെയാണ് അഞ്ജു ഷാജിയെ കാണാതായത്. പരീക്ഷയെഴുതാന്‍ വേണ്ടി ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിലെത്തിയ കുട്ടിയെ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയിരുന്നു. കോപ്പിയടിച്ചെന്ന കോളേജിന്റെ ആരോപണത്തില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ആറ്റില്‍ ചാടിയതെന്നാണ് അഞ്ജുവിന്റെ കുടുംബത്തിന്‍റെ ആരോപണം. പാലത്തില്‍ ബാഗ് കണ്ടതിനെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. രാത്രി വരെ തെരച്ചില്‍ തുടര്‍ന്നെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ കൊമേഴ്സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അഞ്ജു. പഠനത്തില്‍ മിടുക്കിയായ മകള്‍ കോപ്പിയടിക്കില്ലെന്നും അച്ഛന്‍ ഷാജി പറഞ്ഞിരുന്നു.