തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എംപിമാരുടെയും എംഎല്‍എ മാരുടെയും യോഗം വിളിച്ച് സര്‍ക്കാര്‍. ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം നടക്കുക. ബുധനാഴ്ച രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന യോഗം നടക്കുക. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടറേറ്റുകളില്‍ നിന്നും പങ്കാളികളാകും. വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി മലയാളികള്‍ കൂടുതലായി തിരിച്ചെത്തുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് എംഎല്‍എമാരുടെയും സംസ്ഥാനത്തെ എംപിമാരുടെയും സംയുക്ത യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Day: May 23, 2020
എച്ച്-1 ബി വിസ പരിഷ്കരണ ബില്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു
വാഷിങ്ടണ്‍: എച്ച്-1 ബി വിസയില്‍ സമൂല പരിവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന ബില്‍ യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. യു.എസില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ടെക്നോളജി പ്രഫഷനുകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതാണ് നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങളിലൊന്ന്. എച്ച്-1 ബി വിസ, എല്‍-1 വിസ പരിഷ്കരണ നിയമം കോണ്‍ഗ്രസിെന്റ ഇരുസഭകളായ ജനപ്രതിനിധി സഭയിലും സെനറ്റിലുമാണ് അവതരിപ്പിച്ചത്. സെനറ്റില്‍ സെനറ്റര്‍മാരായ ചുങ്ക് ഗ്രേസ്ലിയും ഡിക് ഡര്‍ബിനുമാണ് ബില്ല് അവതരിപ്പിച്ചത്. ജനപ്രതിനിധിസഭയില്‍ ബില്‍ പാസ്ക്രെലും പോള്‍ ഗോസറും ഫ്രാങ്ക് പല്ലോണും ലോന്‍സ് ഗൂഡനും ഒന്നിച്ചും.
പാകിസ്ഥാനില്‍ തകര്‍ന്നു വീണത് വര്‍ഷങ്ങളോളം ചൈന ഉപയോഗിച്ച് വിറ്റ വിമാനം
കറാച്ചി: നൂറിലേറെപ്പേരുടെ മരണത്തിന് ഇടയാക്കി പാകിസ്ഥാനില്‍ തകര്‍ന്നു വീണ വിമാനം പത്ത് വര്‍ഷത്തോളം ചൈന ഉപയോഗിച്ചതാണെന്ന കണ്ടെത്തല്‍. വിമാനത്തിന്റെ പഴക്കവും അമിത ഉപയോഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ട്. പഴകിയ വിമാനം ചൈന പാകിസ്ഥാന് വില്‍ക്കുകയായിരുന്നു. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 ആണ് ഇന്നലെ കറാച്ചി എയര്‍പോര്‍ട്ടിനു സമീപം ജനവാസ കേന്ദ്രത്തില്‍ ലാന്‍ഡിംഗിനു തൊട്ടുമുന്‍പ് തകര്‍ന്നു വീണത്. 2004 മുതല്‍ 2014 വരെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സായിരുന്നു വിമാനത്തിന്റെ ഉടമസ്ഥര്‍. അതിനുശേഷമാണ് പാകിസ്ഥാന്‍ അന്താരാഷ്ട്ര സര്‍വീസിന് വിറ്റത്. രേഖകള്‍ പ്രകാരം 2019 നവംബര്‍ ഒന്നിനാണ് അവസാനമായി വിമാനം സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചത്. ഏപ്രില്‍ 28ന് പാക് എയര്‍ലൈസിന്റെ ചീഫ് എന്‍ജിനീയര്‍ വിമാനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുരക്ഷ സംവിധാനങ്ങള്‍ മികച്ചതാണെന്നുമുള്ള പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കി. കറാച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുന്‍പു വിമാനം തകര്‍ന്നു വീണത്…
നാളെ ചെറിയ പെരുന്നാള്‍, ഞായര്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വൈകിട്ട് പ്രഖ്യാപിക്കും, ആഘോഷങ്ങള്‍ അതിരുവിടാതെ പൊലീസ് നിരീക്ഷിക്കും
തിരുവനന്തപുരം: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഹോട്ട് സ്പോട്ടുകളൊഴികെയുള്ള മേഖലകളില്‍ നാളെ കടകളുടെ പ്രവര്‍ത്തനത്തിനും വാഹന ഗതാഗതത്തിനും സര്‍ക്കാര്‍ ഇളവ് നല്‍കുമെന്ന് സൂചന. പെരുന്നാളുമായി ബന്ധപ്പെട്ടാണ് ഇളവുകള്‍ അനുവദിക്കുന്നതെങ്കിലും ആഘോഷങ്ങള്‍ അതിരുവിടാതെ സൂക്ഷിക്കാന്‍ നിരീക്ഷണത്തിന് പൊലീസും ആരോഗ്യപ്രവര്‍ത്തകരും രംഗത്തുണ്ടാകും. മലപ്പുറം പോലെ കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുളള സ്ഥലങ്ങളില്‍ ആഘോഷപരിപാടികളും ചടങ്ങുകളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായാകും നടക്കുക. കൊവിഡ് വ്യാപനം തടയുന്നതിനായി നിലവില്‍ ജില്ലാ കളക്ടറുടെ നിരോധനാജ്‍ഞ നിലനില്‍ക്കുന്ന ജില്ലയാണ് മലപ്പുറം.പെരുന്നാളുമായി ബന്ധപ്പെട്ട് കൂടുതല്‍ ആഘോഷങ്ങള്‍ നടക്കാനിടയുള്ള സ്ഥലം കൂടിയാണ് ഇവിടം. പള്ളികളിലും പൊതു സ്ഥലങ്ങളിലും കൂട്ടനമസ്കാരം പോലുള്ള ചടങ്ങുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ള സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്താനാണ് തീരുമാനം. പെരുന്നാളിന്റെ ഭാഗമായി പള്ളികളും ഖബര്‍സ്ഥാനുകളും സന്ദര്‍ശിക്കുന്നതും പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കണമെന്ന് വിശ്വാസികളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനകളും നിസ്കാരങ്ങളും വീടുകളില്‍ കുടുംബാംഗങ്ങളാെന്നിച്ച് നടത്തണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.…
വി ഷ പാമ്പുകളെ കുറിച്ച് യുട്യൂബില്‍ തിരഞ്ഞത് എന്തിനെന്ന ചോദ്യം നിര്‍ണ്ണായകമാകും? പാമ്പു പിടിത്തക്കാരുമായുള്ള ബന്ധങ്ങളിലെ ചോദ്യങ്ങളും സംശയ നിവാരണത്തിന് സഹായകമാകുമെന്ന വിലയിരുത്തലില്‍ പൊലീസ്; എസി മുറിയിലെ ജനാല തുറന്നതിലെ ദുരൂഹതകളിലും കൃത്യമായ മറുപടിയില്ലെങ്കില്‍ സൂരജിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം; സ്വര്‍ണവും സ്വത്തും തട്ടിയെടുക്കാന്‍ വേണ്ടി കരുതികൂട്ടി കൊലയെന്ന നിലപാടില്‍ ഉറച്ച് ഉത്രയുടെ ബന്ധുക്കള്‍; അഞ്ചലിലെ പാമ്പുകടി മരണത്തില്‍ കരുതലോടെ പൊലീസ്
കൊല്ലം: പാമ്പു കടിയേറ്റ് ചികിത്സയിലിരുന്ന ഉത്ര വീണ്ടും പാമ്പുകടിയേറ്റതിനെ തുടര്‍ന്ന മരണമടഞ്ഞ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പൊലീസ് കേസെടുത്തേക്കും. ഉത്രയുടെ ഭര്‍ത്താവിനെതിരെ നിര്‍ണ്ണായകമായ തെളിവുകള്‍ കണ്ടെത്തിയതായി സൂചന പുറത്തു വന്നു കഴിഞ്ഞു. മരണമടഞ്ഞ ഉത്രയുടെ ഭര്‍ത്താവ് സുരാജ് പാമ്പു പിടുത്തക്കാരനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെ സുരാജ് വിഷപ്പാമ്പുകളെ കുറിച്ച് യു ട്യൂബില്‍ തെരച്ചില്‍ നടത്തിയതായിട്ടാണ് പുതിയതായി കണ്ടെത്തിയത്. കൊല്ലത്തെ ഒരു പാമ്പു പിടിത്തക്കാരനുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്യും. അതിന് ശേഷമേ തെളിവുകളില്‍ അന്തിമ തീരുമാനം എടുക്കൂ. ഉത്രയുടെ മരണത്തില്‍ ഏറെ ദുരൂഹതയുണ്ടെന്ന് പൊലീസും സമ്മതിക്കുന്നുണ്ട്. ശീതീകരിച്ച മുറിയിലായിരുന്നു രണ്ടാമത് പാമ്പുകടിയേറ്റപ്പോള്‍ ഉത്ര കിടന്നുറങ്ങിയത്. അന്ന് മുറിയുടെ ജനാല തുറന്നായിരുന്നു കിടന്നത് എന്നാണ് സുരാജ് നല്‍കി മൊഴി. തുറന്നിട്ട ജനാലയിലൂടെയായിരിക്കാം പാമ്പു അകത്തു വന്നതെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ എസിയുള്ള മുറിയില്‍…
കറാച്ചിയില്‍ പാകിസ്ഥാന്‍ വിമാനം തകര്‍ന്ന് വീണ് 92 പേര്‍ മരിച്ചു; 2 പേര്‍ രക്ഷപ്പെട്ടു
ഇസ്ലാമാബാദ്: തെക്കന്‍ പാകിസ്ഥാന്‍ നഗരമായ കറാച്ചിയില്‍ വിമാനം തകര്‍ന്ന് വീണ് 92 പേര്‍ മരിച്ചു. കിഴക്കന്‍ നഗരമായ ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വന്ന പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഎഎ) എയര്‍ബസ് എ 320 ആണ് അപകടത്തില്‍പ്പെട്ടത്. നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്നുള്ള കറാച്ചിയിലെ ജനസാന്ദ്രതയുള്ള മോഡല്‍ കോളനി പ്രദേശത്തെ വീടുകള്‍ നിന്ന ഭാഗത്താണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലെ രണ്ട് പുരുഷ യാത്രക്കാര്‍ അപകടത്തില്‍ നിന്ന് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുന്‍പാണ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ കുറഞ്ഞത് 91 യാത്രക്കാരുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 60 പേരുടെ മൃതദേഹങ്ങള്‍ കറാച്ചിയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ സെന്ററിലും കറാച്ചിയിലെ 32 മൃതദേഹങ്ങള്‍ സിവില്‍ ഹോസ്പിറ്റലിലേക്കും മാറ്റിയതായി ആരോഗ്യ മന്ത്രാലയ വക്താവ് മീരന്‍ യൂസഫ് ടെലിഫോണ്‍…