ദുബായ്: ഗള്‍ഫില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മലയാളികള്‍. തൃശൂര്‍ കുന്നംകുളം സ്വദേശി അശോക് കുമാര്‍, ചിറയിന്‍കീഴ് സ്വദേശി സജീവ് രാജ് എന്നിവരാണ് അബുദാബിയില്‍ മരിച്ചത്. അമ്ബത്തിമൂന്നുകാരനായ അശോക് കുമാര്‍ നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് മരണം. അമ്ബത് വയസുള്ള സജീവിനെ പനിയെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ്റിങ്ങല്‍ സ്വദേശി സുശീലനാണ് ദുബായില്‍ മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി ഷാജി ചെല്ലപ്പന്‍ ഷാര്‍ജയിലാണ് മരിച്ചത്. അമ്ബത്തിരണ്ടുകാരനായ ഷാജിയെ രണ്ടു ദിവസം മുമ്ബാണ് കുവൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ യു.എ.ഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 49 ആയി. തൃശൂര്‍ കുന്നംകുളം സ്വദേശി ബാലന് ഭാസി സൗദി അറേബ്യയിലെ ദമാമില്‍ മരിച്ചു. സൗദിയില്‍ ഇതുവരെ 12 മലയാളികളാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 69 ആയി.
Day: May 12, 2020
ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 13 പേര്‍; ജനങ്ങളില്‍നിന്ന് നിര്‍ദേശം തേടി കെജ്‌രിവാള്‍
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ കോവിഡ് മൂലം 13 പേര്‍ മരണപ്പെട്ടു. ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത ശേഷം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ദിവസമാണ് കടന്നുപോയത്. 406 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ മൊത്തം മരണസംഖ്യ 86ഉം രോഗബാധിതരുടെ എണ്ണം 7,639 ഉം ആയി. 2,512 പേര്‍ സുഖം പ്രാപിച്ചു. 5,041 പേര്‍ ചികിത്സയിലാണെന്നും ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട ആരോഗ്യ ബുള്ളറ്റിന്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളും നടപടികളും സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടി. ‘മാര്‍ക്കറ്റുകള്‍ തുറക്കണോ? പൊതുഗതാഗതം അനുവദിക്കണോ? സാമൂഹ്യ അകലം പാലിച്ച് ആരോഗ്യം സംരക്ഷിക്കാനും സമ്ബദ്‌വ്യവസ്ഥ പരിപാലിക്കാനും ചെയ്യേണ്ടതെന്താണെന്ന് നിങ്ങള്‍ക്ക് നിര്േദശിക്കാം’ -കെജ്‌രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ കെജ്‌രിവാളും പങ്കെടുത്തിരുന്നു. ലോക്ഡൗണ്‍…
കോവിഡ്‌ബാധിച്ച് ചേര്‍ത്തല സ്വദേശി ഷാര്‍ജയില്‍ മരിച്ചു
ചേര്‍ത്തല> കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി ഷാര്‍ജയില്‍ മരിച്ചു.ചേര്‍ത്തല ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് കുറുപ്പശ്ശേരില്‍ സാബു ചെല്ലപ്പന്‍(53) ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് പനിയെതുടര്‍ന്ന് ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പരിശോധനയില്‍ ന്യുമോണിയക്കൊപ്പം കോവിഡും സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയിരുന്നു മരണം. ഇലക്‌ട്രീഷ്യനായ സാബു പത്ത് വര്‍ഷമായി ഷാര്‍ജയിലാണ്.ആറ് മാസം മുന്‍പാണ് നാട്ടില്‍ വന്നത്. ഭാര്യ- അമ്ബിളി. മകള്‍- ദേവിക സാബു. സഹോദരങ്ങള്‍- ശശിധരന്‍, സതീശന്‍,ഓമന
പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ലോക്ക്ഡൗണ് നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ ഇതിനോടകം ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും. ഇന്നലെ ആറ് മണിക്കൂര്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഈ കൂടിയാലോചനയിലാണ് ആറ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ആന്ധ്ര പോലെ ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവായ സാഹചര്യം വിലയിരുത്തി ലോക്ക്ഡൗണ്‍ നീട്ടണമോ അതോ റെഡ്‌സോണില്‍ മാത്രമായി ലോക്ക്ഡൗണ്‍ തുടരുമോ എന്നതിലും ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും. അതുപോലെ തന്നെ ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കുന്നത് വൈകുമോ എന്നതിലും തീരുമാനമുണ്ടായേക്കും. അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. അതിനാല്‍ തന്നെ മൂന്നാം…
നഴ്സിങ് പഠനത്തിലൂടെ കിട്ടിയ ക്ഷമയും കരുണയും ഇന്നും എന്റെ ജീവിതത്തിലെ മുതല്‍ക്കൂട്ടെന്ന് സിജു വില്‍സണ്‍; നഴ്സാകാന്‍ വെറുതേ പഠിച്ചാല്‍ മാത്രം പോരാ; അര്‍പ്പണബോധമുള്ള മനസ്സു കൂടി വേണമെന്ന് ജ്യുവല്‍ മേരി; പഠിക്കാന്‍ ഏറ്റവും എളുപ്പമുള്ള വിഷയമാണു നഴ്സിങ് എന്നു വിചാരിച്ചു പഠനത്തില്‍ പ്രവേശിച്ച ആളാണ് താനെന്ന് മലയാളികളുടെ സ്വന്തം ലിച്ചിയും; അഭിനയമല്ല നഴ്സിങ്ങാണ് തനിക്ക് യോജിച്ചതെന്ന് തിരിച്ചറിഞ്ഞ തട്ടീം മുട്ടീം കുറുമ്ബി മീനാക്ഷിയും; നഴ്സസ് ദിനത്തില്‍ മലയാളികളുടെ നഴ്‌സിങ് താരങ്ങളെ അറിയാം
തിരുവനന്തപുരം: ലോക നഴ്‌സസ് ദിനമാണ് ഇന്ന്. ലോകം മുഴുവനുള്ള മാലാഖമാര്‍ക്ക് ഹൃദയത്തില്‍ തൊട്ടാണ് നന്ദി രേഖപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് നഴ്‌സുമാര്‍ക്കായുള്ള സ്‌നേഹവാക്കുകളാണ്, ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ കഴിയുമ്ബോഴും ധീരതോടെ തങ്ങളുടെ ജോലി ചെയ്യുന്ന നഴ്‌സുമാരെ സ്‌നേഹം കൊണ്ട് പൊതിയുകയാണ്. മലയാള സിനിമയില്‍ നിന്നും ന്‌ഴ്‌സുമാര്‍ക്ക് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍ അടക്കം പല താരങ്ങളും രംഗത്തെത്തി.ിരുന്നു. എന്നാല്‍ മലയാള സിനിമയിലെ നഴ്‌സുമാരെ അധികം ആര്‍ക്കും അറിയില്ല. സിനിമയില്‍ അഭിനയിക്കുന്ന പലരുപം നഴ്‌സിങ് പഠിച്ച് ജോലി ചെയ്ത ശേഷമാണ് അഭിനയരംഗത്തക്ക് കടന്നെത്തിത്. അത്തരത്തില്‍ തന്നെ ശ്രദ്ധേയയരാണ് ഈ താരങ്ങളാണ് ജ്യുവല്‍ മേരി, അന്ന രാജന്‍,സിജു വല്‍സന്‍ എന്നിവര്‍. നഴ്‌സ് ദിനത്തില്‍ താരങ്ങളുടെ അഭിപ്രായങ്ങളും ഇങ്ങനെയാണ്. ജ്യുവല്‍ മേരി നഴ്‌സാകാന്‍ വെറുതേ പഠിച്ചാല്‍ മാത്രം പോരാ; അര്‍പ്പണബോധമുള്ള മനസ്സു കൂടി വേണം. വലിയ പാഷന്‍ ഉണ്ടായിട്ടൊന്നുമല്ല ഞാന്‍ നഴ്‌സിങ്…
ഗള്‍ഫില്‍ കോവിഡ് രോഗികള്‍ ഒരു ലക്ഷം കടന്നു; മരണം 560
മനാമ> ഗള്ഫില് കൊറോണവൈറസ് കേസുകള് ഒരു ലക്ഷം കടന്നു. തിങ്കളാഴ്ചവരെ 1,01,610 പേര്ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില് 560 പേര് മരിച്ചു. 27,267 പേര് രോഗമുക്തരായി.തിങ്കളാഴ്ച ഗള്ഫില് 19 പേര് മരിച്ചു. സൗദിയില് ഒന്പതും കുവൈത്തില് ഏഴും യുഎഇയില് മൂന്നും പേരാണ് മരിച്ചത്. ആറു ഗള്ഫ് രാജ്യങ്ങളിലായി 4,816 പേര്ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 73,783 പേരാണ് ചികിത്സയില് കഴിയുന്നത്. സൗദി-41,014, ഖത്തര്-23,623, യുഎഇ-18,878, കുവൈത്ത്-9,286, ബഹ്റൈന്-5,236, ഒമാന്-3,573 എന്നിങ്ങനെയാണ് ഇതുവരെ സ്ഥിരീകരിച്ച കേസുകള്. ഏഴ് മലയാളികള്കൂടി ഗള്ഫില് മരിച്ചു. കുന്നംകുളം കടവല്ലൂര് സ്വദേശി ബാലന് ഭാസി(60), എറണാകുളം മുളന്തുരുത്തി പെരുമ്ബിള്ളി സ്വദേശി ബെന്നി (53), നിലമ്ബൂര് മരുത സ്വദേശി സുദേവന്(52) എന്നിവര് സൗദിയിലെ ദമാമിലും കൊടുങ്ങല്ലൂര് കാവില്ക്കടവില് സൈമണ്(48) അബുദബിയിലും വക്കം സ്വദേശി സുശീലന് (60) ദുബായിലും കിളിമാനൂര് സ്വദേശി അബ്ദുല് റഷീദ്(60) ഷാര്ജയിലും കോഴിക്കോട്…
ഈ ലോകം നിങ്ങളോട് എന്നും കടപ്പെട്ടിരിക്കും; അന്താരാഷ്ട്ര നഴ്‍സ് ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം : അന്താരാഷ്ട്ര നഴ്‍സ് ദിനത്തില്‍ മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മളിന്നൊരു യുദ്ധത്തിലാണ്. ലോകമെമ്ബാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയില്‍ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്നത്തില്‍. ആ യുദ്ധത്തിന്‍്റെ ഏറ്റവും മുന്‍നിരയില്‍, അക്ഷരാര്‍ത്ഥത്തില്‍, ജീവന്‍ പണയം വച്ചു പോരാടിക്കൊണ്ടിരിക്കുന്ന വിഭാഗങ്ങളില്‍ ഒന്ന് നഴ്സുമാരാണ്. അപകടകാരിയായ ഒരു വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെ വകവയ്ക്കാതെ നാടിനു വേണ്ടി രാപ്പകലെന്നില്ലാതെ അവര്‍ അദ്ധ്വാനിക്കുകയാണ്. അവരില്‍ രോഗബാധിതരായവര്‍ പോലും ഭയന്നു പിന്‍വാങ്ങാതെ സേവനസന്നദ്ധരായി വീണ്ടും മുന്നോട്ടു വന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുന്ന കാഴ്ചകളാണ് നമ്മള്‍ കണ്ടത്. അവരുയര്‍ത്തുന്ന പ്രതിരോധമാണ് ഈ രോഗത്തില്‍ നിന്നും അനവധി പേരുടെ ജീവന്‍ രക്ഷിച്ചത്. അവര്‍ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തില്‍ നമ്മുടെ കരുത്തായി മാറുന്നത്. കേരളത്തില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും ഈ പോരാട്ടത്തിന്‍്റെ മുന്‍പന്തിയില്‍ മലയാളികളായ നഴ്സുമാര്‍ പ്രവര്‍ത്തിക്കുന്നു എന്നത്…
ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 42.50 ലക്ഷം കവിഞ്ഞു; മരണസംഖ്യ 2.87 ലക്ഷം കവിഞ്ഞു, അമേരിക്കയില്‍ മാത്രം മരിച്ചത് 81,724 പേര്‍
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 42.50 ലക്ഷം കവിഞ്ഞു. വൈറസ് ബാധമൂലം ഇതുവരെ 287332 പേരാണ് മരിച്ചത്. വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ മരണം അമേരിക്കയിലാണ്. ഇതുവരെ 81,724 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷത്തി എണ്‍പതിനായിരം കവിഞ്ഞു. എന്നാല്‍ രാജ്യമൊട്ടാകെ സ്ഥിതി മെച്ചപ്പെടുന്നതിന്റെ തെളിവുകള്‍ കണ്ട് തുടങ്ങിയെന്നാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ബ്രിട്ടനില്‍ വൈറസ് ബാധമൂലം ഇതുവരെ 32000ത്തിലധികം പേരാണ് മരിച്ചത്. ഇറ്റലിയില്‍ മുപ്പതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിയൊന്‍പത് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. സ്‌പെയിനില്‍ മരണസംഖ്യ 26000 കവിഞ്ഞു. അതേസമയം റഷ്യയില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. രണ്ടു ലക്ഷത്തിലധികം പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടായിരത്തിലധികം പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.
വേതനമില്ല, നിര്‍ബന്ധിത അവധി എടുപ്പിക്കുന്നു, സ്വകാര്യ ആശുപത്രിയില്‍ നഴ്സുമാരുടെ സമരം
കണ്ണൂര്‍: അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ കണ്ണൂരില്‍ സ്വകാര്യആശുപത്രിയില്‍ നഴ്സുമാരുടെ പ്രതിഷേധസമരം. മുടങ്ങിക്കിടക്കുന്ന ശമ്ബളം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിനിറങ്ങിയത്. രാവിലെ തന്നെ നഴ്സുമാര്‍ സമരരംഗത്തിറങ്ങിയതോടെ മാനേജുമെന്‍്റ് ചര്‍ച്ചക്ക് തയാറായി. പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ മാനേജ്മെന്‍റ് അംഗീകരിച്ചതോടെ സമരം ഒത്തുതീര്‍പ്പായി. കൊറോണയെ പ്രതിരോധിക്കാനാവശ്യമായ സുരക്ഷാ മുന്‍കരുതലുകളായ മാസ്കോ, പി.പി.റ്റി കിറ്റോ മാനേജ്മെന്‍റ് നഴ്സുമാര്‍ക്ക് അനുവദിച്ചിട്ടില്ല എന്നാണ് ഇവരുടെ പ്രധാന പരാതി. മാസ്ക് ഫാര്‍മസിയില്‍ നിന്ന് പലരും കാശുകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് പത്തു പതിനഞ്ചും ദിവസം ശമ്ബളമില്ലാത്ത നിര്‍ബന്ധ അവധിയെടുക്കാന്‍ മാനേജ്‍മെന്‍റ് നിര്‍ബന്ധിന്നു. പിരിച്ചുവിടലടക്കമുള്ള ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലമായിട്ടും ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് വാഹന സൗകര്യം നല്‍കിയില്ലെന്ന പരാതിയും ഇവര്‍ ഉയര്‍ത്തുന്നു. അറുപതോളം നഴ്സുമാരാണ് ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം നടത്തിയത്. തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് കയറിയ നഴ്സുമാര്‍…
കോവിഡ് സ്ഥിരീകരിച്ച അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്
ന്യൂഡല്‍ഹി: ശനിയാഴ്ച കോവിഡ് 19 പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. ചൈനയിലേക്ക് ചരക്കുമായി പോയ ബോയിങ് 787 വിമാനത്തിന്റെ പൈലറ്റുമാരാണ് ഇവര്‍. പൈലറ്റുമാര്‍ക്ക് പുറമേ, ഒരു ടെക്‌നീഷ്യനും മറ്റൊരു ജീവനക്കാരനും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ രണ്ടുപേരും നിരീക്ഷണത്തില്‍ തുടരുകയാണ്. ശനിയാഴ്ച 77 പൈലറ്റുമാര്‍ക്ക് കോവിഡ് 19 പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് അഞ്ചുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഏപ്രില്‍ 20നാണ് രോഗബാധിതരാകുന്നതിന് മുമ്ബ് ഇവര്‍ വിമാനം പറത്തിയത്. അഞ്ചുപൈലറ്റുമാരുടെയും ആദ്യ പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഇവരെ വീട്ടുനിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രണ്ടാമത് റാന്‍ഡം പിസിആര്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് അഞ്ചുപേരുടെയും ഫലം നെഗറ്റീവായത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു വ്യത്യാസം പരിശോധനാഫലത്തില്‍ സംഭവിച്ചത് എന്നതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പൈലറ്റുമാര്‍ക്ക് ആദ്യപരിശോധന നടത്തിയ…