ലോക്ഡൗണ്‍; പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി, ഇളവുകള്‍ ഇങ്ങനെ . . .

തിരുവനന്തപുരം: ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്തിന്റെ സവിശേഷതകള്‍ക്കനുസരിച്ച്‌ ഗ്രീന്‍ സോണുകളില്‍ കേന്ദ്രം നല്‍കിയ ഇളവുകള്‍ വെട്ടിച്ചുരുക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം. റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളില്‍ നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.ഓറഞ്ച് സോണിലെ ഹോട്‌സ്‌പോട്ടുകളില്‍ (കണ്ടെന്‍മെന്റ് സോണ്‍) നിലവിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഗ്രീന്‍ സോണിലും നിലവിലെ സുരക്ഷ തുടരും. ഗ്രീന്‍ സോണുകളിലെ ഇളവുകള്‍/നിയന്ത്രണങ്ങള്‍ 1.പൊതുഗതാഗതം അനുവദിക്കില്ല 2. സ്വകാര്യ വാഹനങ്ങളില്‍ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല 3. ടൂവീലറില്‍ അടിയന്തര സാഹചര്യങ്ങളിലൊഴികെ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല 4. സിനിമാ തിയേറ്റര്‍, ആരാധനാലയം, പാര്‍ക്കുകള്‍, ജിം തുടങ്ങിയവയിലെ നിയന്ത്രണം തുടരും 5. മദ്യശാലകള്‍, മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല 6.വിവാഹം, മരണാനന്തര ചടങ്ങുകള്‍: 20 പേര്‍ മാത്രം പങ്കെടുക്കാം 7. വിദ്യാഭ്യാസ…

ലോക്ക് ഡൗണ്‍ ഇളവ്; ചാല മാര്‍ക്കറ്റ് തുറന്നു, കര്‍ശന സുരക്ഷ, സ്വകാര്യ വാഹനങ്ങള്‍ക്ക് മാര്‍ക്കറ്റിലേക്ക് പ്രവേശനം ഇല്ല

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരത്തെ മൊത്ത വിതരണ മാര്‍ക്കറ്റായ ചാല മാര്‍ക്കറ്റിലെ എല്ലാ കടകളും ഇന്ന് തുറന്നു. കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളോടെയാണ് മാര്‍ക്കറ്റിലെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. നേരത്തേ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്. മാര്‍ക്കറ്റിലെ എല്ലാ കടകളും തുറന്നതോടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ പലപ്പാഴും പോലീസിന് ഇടപെടേണ്ടി വന്നു. ഒറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്ന തുണികടകളും ചെരുപ്പ്, ഫാന്‍സി കടകളും ഹാര്‍ഡ് വെയര്‍ കടകളും അടക്കം ഇന്ന് തുറന്നു. മാര്‍ക്കറ്റിലെ എല്ലാ കടകളും അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കിയതിന് ശേഷമാണ് തുറന്നത്. മാര്‍ക്കറ്റില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമേ മാക്കറ്റിനുളളിലേക്ക് പ്രവേശനമുളളൂ. പൊതുജനങ്ങള്‍ കിഴക്കേക്കോട്ട വഴി നടന്ന് മാത്രമേ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാനാവൂ. അതേസമയം മാര്‍ക്കറ്റില്‍ തിരക്ക് കൂടുന്ന സാഹചര്യത്തില്‍ ടോക്കണ്‍ സംവിധാനം ഉള്‍പ്പെടുത്തുന്നതും പുതിയ…

ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാറിന്‍റെ ഉത്തരവിറങ്ങി

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി സംസ്ഥാന സര്‍ക്കാറിന്‍റെ ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രനിര്‍ദ്ദേശം പുറത്ത് വന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവുകളില്‍ വ്യക്തത വരുന്നത്. ഗ്രീന്‍ സോണുകള്‍ കേന്ദ്രീകരിച്ച്‌ ഇളവുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം. ഗ്രീന്‍ സോണുകളില്‍ പരീക്ഷകള്‍ നടത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ഹോട്ട് സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും. പൊതു ഗതാഗതം ഒരു സോണിലും അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ മാത്രമെ ഉണ്ടാകാവു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. പരീക്ഷാ നടത്തിപ്പിന് വേണ്ടിമാത്രമെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയില്ല. ഗ്രീന്‍ സോണിലുള്ള സേനവമേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമെ പ്രവര്‍ത്തിക്കു. അതും അമ്ബത് ശതമാനം ആളുകള്‍ മാത്രമെ ജോലിക്കെത്താവു എന്നാണ് നിബന്ധന.