ന്യൂഡെല്‍ഹി: ( 19.03.2020) കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും അതിനെ തടയുന്നതിനുള്ള നീക്കങ്ങളെക്കുറിച്ചും സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് പടരുന്ന കൊറോണ വൈറസിനെക്കുറിച്ചാമ് അദ്ദേഹം സംസാരിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊറോണ വൈറസ് ബാധ നേരിടുന്നതിന് സ്വീകരിച്ചു വരുന്ന നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. വൈറസ് ബാധയെ നേരിടുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Day: March 19, 2020
താമസ വിസയുള്ള വിദേശികള്‍ക്കും യു.എ.ഇയില്‍ പ്രവേശിക്കാനാവില്ല
ദുബൈ: താമസവിസയുള്ള വിദേശികള്‍ക്കും യു.എ.ഇ പ്രവേശന വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വിലക്ക് നിലവില്‍ വരും. അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഇപ്പോള്‍ വിദേശത്തുള്ള താമസ വിസക്കാര്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് പടരുന്നതിെന്റ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കാം. സന്ദര്‍ശക വിസ, വാണിജ്യ വിസ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് യു.എ.ഇ കഴിഞ്ഞ ദിവസം മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാര്‍ക്ക് യു.എ.ഇയില്‍ പ്രവേശന വിലക്ക് വരുന്നത്
കട്ടിലില്‍ നിന്ന് വീണ് രണ്ട് വയസുകാരന്‍ മരിച്ചു
പുല്‍പ്പള്ളി: കട്ടിലില്‍ നിന്ന് വീണ് രണ്ട് വയസുകാരന്‍ മരിച്ചു. കാപ്പിസെറ്റ് ചേര്‍പ്പ് കല്ലിങ്കല്‍ ഗിരീഷ് – ഗ്രീഷ്മ ദമ്ബതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്. ഇന്നലെ രാത്രി കട്ടിലില്‍ നിന്ന് നിലത്തേക്ക് തലയടിച്ച് വീണിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി വൈഗ. സംസ്ക്കാരം ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.
ചണ്ഡിഗഢില്‍ ആദ്യ കോവിഡ്; ആകെ എണ്ണം 170 ആയി
ന്യൂഡല്‍ഹി: ചണ്ഡിഗഢില്‍ ആദ്യ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. 23 വയസുള്ള യുവതിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ അടുത്തിടെ ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയതാണ്. ചണ്ഡിഗഢ് സെക്ടര്‍ 21 ല്‍ താമസിക്കുന്ന യുവതിക്ക് മാര്‍ച്ച് 15നാണ് രോഗലക്ഷണം അനുഭവപ്പെട്ടത്. യുവതി സെക്ടര്‍ 32ലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കശ്മീരില്‍ ബുധനാഴ്ച ആദ്യ കോവിഡ് 19 സ്ഥിരീകരണം നടന്നിരുന്നു. ശ്രീനഗറിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ജുനൈദ് അസിം മട്ടുവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ജമ്മുകശ്മീരില്‍ തീര്‍ഥാടകര്‍ക്കും ഭക്തര്‍ക്കും മതസ്ഥലങ്ങളില്‍ ഒത്തുചേരുന്നതിന് ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 170 ആയി.മഹാരാഷ്ട്രയിലാണ് കോവിഡ് 19 കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് വിദേശ പൗരന്‍മാര്‍ക്ക് ഉള്‍പ്പെടെ 47 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ്സ്ഥിരീകരിച്ചത്.ആന്ധ്രയില്‍ ഒരാള്‍ക്കു…