കുവൈത്ത് സിറ്റി: അധിനിവേശകാലത്ത് ജീവന് വെടിഞ്ഞവരുടെയും കാണാതായവരുടെയും ഓര്മ പുതുക്കി കുവൈത്ത് 29ാം വിമോചന ദിനം ആചരിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതൊയായിരുന്നു വിമോചന ദിനാചരണം. അതേസമയം, രാജ്യത്തിന് പുറത്ത് താമസിക്കുന്ന കുവൈത്തികളും എംബസികളും വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫ കുവൈത്തി പതാകയണിഞ്ഞപ്പോള് ഇവിടേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് കുവൈത്തികളായിരുന്നു. കുവൈത്തിലെ സാംസ്കാരിക പരിപാടികളും അരങ്ങേറി. കുവൈത്തികള്‍ക്കായി മാളുകളില്‍ ഒാഫറുകള്‍ ഒരുക്കിയിരുന്നു. ഇതിന് പുറമെ യു.എ.ഇ, ന്യൂയോര്‍ക്, ബേണ്‍, സൗദി, ലണ്ടന്‍, പാകിസ്താന്, മ്യാന്മര് തുടങ്ങിയ രാജ്യങ്ങളിലെ കുവൈത്ത് എംബസികളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കുവൈത്തില്‍ ഒൗദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയതിനൊപ്പം വിവിധ സംഘടനകളും സ്കൂളുകളും പരിപാടികളില്‍നിന്ന് പിന്മാറിയിരുന്നു. ആളുകള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. പിക്നിക്കുകളും സാംസ്കാരിക പരിപാടികളുമായി പ്രവാസി കൂട്ടായ്മകളും ആഘോഷത്തിന്…
Day: February 27, 2020
കൊറോണ: ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം
കോഴിക്കോട്> കൊറോണ പടരുന്ന സാഹചര്യത്തില്‍ മക്ക, ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി.വ്യാഴാഴ്ച രാവിലെയാണ് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ ലഭിച്ചത്. ഇതറിയാതെ നാനൂറോളം പേര് കോഴിക്കോടുനിന്ന് യാത്രയ്ക്കൊരുങ്ങിയിരുന്നു. അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.