ഓസ്കാര്‍ പുരസ്കാര വേദിയില്‍ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി നടന്‍ വാകീന്‍ ഫീനികസ് നടത്തിയ പ്രസംഗം പ്രേക്ഷകര്‍ക്ക് അത്ര വേഗം മറക്കാന്‍ സാധിക്കില്ല. നല്ല നടന്‍ എന്നതിലുപരി നല്ലൊരു മനുഷ്യനാണെന്ന് തെളിയിച്ച ഫീനിക്സിന്റെ വാക്കുകള്‍ കയ്യടിയോടെയായിരുന്നു പ്രേക്ഷകരും സിനിമ പ്രവര്‍ത്തകരും സ്വീകരിച്ചത്. പാലിനും ഇറച്ചിയ്ക്കും വേണ്ടി മൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് കണ്ണീരോടെയാണ് താരം പ്രതികരിച്ചത്. എന്നാല്‍ പ്രതികരണം വാക്കുകളില്‍ ഒതുങ്ങുന്നതല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോക്കര്‍. കാലിഫോര്‍ണിയയിലെ അറവ് ശാലയില്‍ എത്തിയിരിക്കുകയാണ് താരം. മൃഗസംരക്ഷണപ്രവര്‍ത്തകരോടൊപ്പമാണ് എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മൃഗസംരക്ഷകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഒരമ്മപ്പശുവിനും മൂന്നുദിവസംമാത്രം പ്രായമുള്ള കുഞ്ഞിനുമൊപ്പമാണ് മടങ്ങി പോയത്. പശുകുട്ടിയെ എടുത്തു കൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൃഗങ്ങളെ ഭക്ഷണത്തിനായി കൊല്ലുന്നതും കൊലപാതകമാണെന്ന് അറവ്ശാല ഉടമയോട് വിശദീകരിച്ചതിന് ശേഷമാണ് താരം അവിടെ നിന്ന് മടങ്ങിയത്. താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍…
Day: February 24, 2020
ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങും ; മുന്നറിയിപ്പുമായി ബസുടമകള്‍
കോഴിക്കോട്: മാര്‍ച്ച് ആറിനകം സര്‍ക്കാര്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി ബസ് ഉടമകള്‍ രംഗത്ത് . സമരം തുടങ്ങാനുള്ള തീരുമാനം ബസുടമകളുടെ കോഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു. മാര്‍ച്ച് 11 മുതല്‍ സംസ്ഥാന വ്യാകമായി സമരം തുടങ്ങുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്. ഫെബ്രുവരി 23 നുള്ളില്‍ പരിഹാരം കാണുമെന്ന് നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു .എന്നാല്‍ , പ്രശ്നപരിഹാരം ആവാതിരുന്നതോടെയാണ് അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള നീക്കത്തിലേക്ക് ബസുടമകള്‍ എത്തിയത്.
അമേരിക്കയില്‍ മുഖംമൂടി ധാരികളുടെ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു
വാഷിങ്ടണ്‍:അമേരിക്കയില്‍ മുഖംമൂടിധാരിയായ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു. മനീന്ദര്‍ സിങ് സാഹി (31) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ലോസ് ആഞ്ചലസിലാണ് സംഭവം. ലോസ് ആഞ്ചലസിലെ ഒരു കടയിലാണ് മനീന്ദര്‍ ജോലി ചെയ്തിരുന്നത്. മോഷണത്തിനായി മനീന്ദര്‍ ജോലി ചെയ്ത കടയില്‍ തോക്കുമായി എത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. മനീന്ദറിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്തതിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കടയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും വിറ്റിയര്‍ പൊലീസ് അറിയിച്ചു. അതേസമയം, മനീന്ദറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെ ധനസഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.