അബുദാബി: ദുബായിലെ ഷോപ്പില്‍ നിന്നും പതിനാല് കോടി രൂപ വിലവരുന്ന 86 വാച്ചുകള്‍ മോഷ്ടിച്ച കേസില്‍ വിചാരണ ആരംഭിച്ചു. ദുബായിലെ ഗോള്‍ഡ് സൂക്കില്‍ നിന്നാണ് 26കാരനായ ഇന്ത്യക്കാരന്‍ വിലകൂടിയ വാച്ചുകള്‍ മോഷ്ടിച്ചത്. ജ്വല്ലറിയിലെ ശുചീകരണ ജോലിക്കാരനാണ് ഇയാള്‍. സംഭവുമായി ബന്ധപ്പെട്ട് നയിഫ് പൊലീസ് സ്‌റ്റേഷനില്‍ ജനുവരി ആറിന് കടയുടമ പരാതി നല്‍കിയിരുന്നു. ഡിസംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം. ജ്വല്ലറിയിലെ ചവറ്റുകൊട്ടയിലാണ് ആദ്യം വില കൂടിയ വാച്ച് കണ്ടെത്തിയത്. സെയില്‍സ്മാന്‍മാരുടെ അശ്രദ്ധ കൊണ്ട് സംഭവിച്ചതാകുമെന്നാണ് ആദ്യം കടയുടമ കരുതിയത്. പിന്നാലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന മോഷണവിവരം പുറത്തുവന്നത്. മോഷ്ടിച്ച വാച്ചുകളില്‍ രണ്ടര ലക്ഷം ദിര്‍ഹം വിലയുള്ള ഒരു വാച്ചും 2,70,000 ദിര്‍ഹം വിലയുള്ള മറ്റൊരു വാച്ചും പതിനായിരം ദിര്‍ഹത്തിനാണ് ഇയാള്‍ പാകിസ്താനികള്‍ക്ക് നല്‍കിയത്. പാകിസ്താനികളാണ് യഥാര്‍ഥ കവര്‍ച്ചക്കാരെന്നും തന്നെ ഉപയോഗിച്ച് അവര്‍ മോഷണം നടത്തി കുറഞ്ഞ…
Day: February 20, 2020
“കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ട്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് അയാളുടെ പേര് ” !! പ്രേക്ഷകര്‍ കാത്തിരുന്ന ‘വണ്ണി’ന്റെ ടീസര്‍ പുറത്ത് !!
മമ്മൂട്ടി ആരാധകരും മലയാളി പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘വണ്‍’ എന്ന ചിത്രത്തിന്റെ ഒന്നാം ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. മുന്‍കൂട്ടി പ്രഖ്യാപിച്ചതുപോലെ ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തത്. ഒരു മിനിറ്റില്‍ മുകളില്‍ മാത്രം സമയദൈര്‍ഘ്യം ഉള്ള ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ വേഷപ്പകര്‍ച്ച തന്നെ. നോട്ടത്തിലും ഭാവത്തിലും രൂപത്തിലും എല്ലാം കേരളത്തിന്റെ മുഖ്യമന്ത്രി. ‘ജനങ്ങളെ ഭരിക്കാന്‍ അല്ല സാര്‍ ജനാധിപത്യ സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ഭരിക്കാനാനാണ്’ എന്ന് ടീസറില്‍ മമ്മൂട്ടി പറയുന്ന ഡയലോഗ് ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. ആരാധകര്‍ക്ക് വലിയ ആവേശവും പ്രതീക്ഷയും നല്‍കിക്കൊണ്ട് ടീസര്‍ യൂട്യൂബില്‍ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് കാഴ്ചക്കാരുമായി വണ്ണിന്റെ ടീസര്‍ ട്രെന്‍ഡിങ്ങിലേക്ക് കുതിക്കുകയാണ്. കേരളം ഇതുവരെ കാണാത്ത ഒരു ഐഡിയല്‍ മുഖ്യമന്ത്രിയായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുന്ന…
“ഇന്ത്യന്‍-2′ സെറ്റിലെ അപകടം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി കമല്ഹാസന്
ചെന്നൈ: ഇന്ത്യന്‍-2ന്റെ സെറ്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി കമല്ഹാസന്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് കമല്ഹാസന് പറഞ്ഞു. സെറ്റിലുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ ചിത്രമാണ് ഇന്ത്യന്‍-2. ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. ചിത്രീകരണത്തിനായി എത്തിച്ച കൂറ്റന്‍ ക്രെയിന്‍ മറിഞ്ഞുവീണാണ് അപകടമുണ്ടായത്. ഒരു അസിസ്റ്റന്റ് ഡയറക്ടറും രണ്ടു ലൈറ്റ് ബോയികളുമാണ് മരിച്ചത്. സിനിമ സെറ്റിലെ അപകടം ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നുവെന്നും കമല്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കോടികള്‍ ചെലവിട്ട് സിനിമ നിര്മിക്കുന്പോഴും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സാധിക്കാത്തതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും കമല്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി…