തമിഴ് റൊമാന്റിക് ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍; പ്രണയാര്‍ദ്രമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

തേനീച്ചക്കൂടു പോലെ മുടിയുമായി എത്തി ‘പ്രേമം’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റെ അഭിനയകഴിവ് തെളിയിച്ച താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ആര്‍ കണ്ണന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘തള്ളി പോഗാതെ’യുടെ പോസ്റ്റര്‍ അനുപമ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ജയംകൊണ്ടാന്‍, കണ്ടേന്‍ കാതലൈ, സെട്ടയ്, ബൂമറാങ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആര്‍ കണ്ണന്‍. ഒരു പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വ്യക്തമാക്കുന്നു. ചിത്രത്തില്‍ യുവനടന്‍ അഥര്‍വ മുരളിയാണ് നായകനായി എത്തുന്നത്. രണ്ട് ജീവിതസാഹചര്യങ്ങളിലുള്ള യുവതിയും യുവാവും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍, ഓഡിയോ റിലീസ് തിയ്യതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. My next #thallipogaythey …♥️ pic.twitter.com/wo1lnM4Wxp — Anupama Parameswaran…

പ്രസവിച്ച സ്ത്രീകളെയെല്ലാം അമ്മയെന്ന് വിളിക്കുന്ന പരിപാടി നിര്‍ത്താറായി: പ്രതിഷേധവുമായി അവതാരക

തയ്യില്‍: കണ്ണൂരില്‍ സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നിട്ട് അധികം ദിവസം ആയിട്ടില്ല. അമ്മമാര്‍ കൂട്ടുനിന്നതോ പങ്കാളികള്‍ ആയതോ ആയ ശിശുക്കളുടെ മരണങ്ങളില്‍ ഒടുവിലത്തേത് ആണ് ഏതാനും ദിവസം മുന്‍പ് കണ്ണൂരിലെ തയ്യില്‍ കടപ്പുറത്ത് ഉണ്ടായ പ്രണവ്, ശരണ്യ ദമ്ബതികളുടെ മകനായ വിയാന്റെ കൊലപാതകം. കാമുകനോടൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നു ശരണ്യ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താന്‍ തയാറായതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് അവതാരകയും റേഡിയോ ജോക്കിയും ബ്ലോഗറുമായ അശ്വതി ശ്രീകാന്ത് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി…! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല…!!’ എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അശ്വതി പ്രതികരിച്ചിരിക്കുന്നത്. നിരവധി സ്ത്രീകളും കൊലപാതകി ശരണ്യയുടെ ഈ ചെയ്തിയില്‍ പ്രതികരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വഴി രംഗത്ത് വന്നിട്ടുണ്ട്. https://www.facebook.com/permalink.php?story_fbid=2458737397723650&id=1478262072437859 തിങ്കളാഴ്ച രാവിലെയാണ് തയ്യില്‍ കടപ്പുറത്ത്…