മസ്‍കത്ത്: ഒമാനില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് നിരവധി പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ ദാഖിലിയയിലെ പൊലീസ് കമാന്റും നിസ്‍വ സ്‍പെഷ്യല്‍ ടാസ്‍ക് ഫോഴ്‍സും ചേര്‍ന്നാണ് നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന നടത്തിയത്. രാജ്യത്തെ വിദേശികള്‍ക്ക് ബാധകമായ താമസ നിയമങ്ങളും തൊഴില്‍ നിയമങ്ങളും ലംഘിച്ച നിരവധി പ്രവാസികള്‍ അറസ്റിലായിട്ടുണ്ട് . ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.
Day: February 18, 2020
മലയാള ചിത്രം ‘ഇഷ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ജോസ് തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇഷ. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഹൊറര്‍ ചിത്രവുമായിട്ടാണ് ഇത്തവണ ജോസ് തോമസ് എത്തുന്നത് . മായാമോഹിനി, സ്വര്‍ണ്ണ കടുവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് സുകുമാര്‍ എംടിയാണ്. വി സാജന്‍ ആണ് എഡിറ്റര്‍. വിഷ്യല്‍ ഡ്രീംസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ചാവക്കാടിന് 600 ലധികം ദുരന്തനിവാരണ ലോക്കല്‍ റിസോഴ്സ് അംഗങ്ങള്‍
തൃശ്ശൂര്‍: ദുരന്ത നിവാരണ ലോക്കല്‍ റിസോഴ്സ് അംഗങ്ങളായി 600ലധികം ചാവക്കാട്ടുകാര്‍. ഇതിലൂടെ പ്രകൃതിക്ഷോഭം അടക്കമുളള ദുരന്തങ്ങള്‍ നേരിടാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങുകയാണ്. ദുരന്ത മുഖത്തെ നേരിടാന്‍ വാര്‍ഡ് തലത്തില്‍ ആളുകളെ സജ്ജരാക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ദുരന്ത നിവാരണ ലോക്കല്‍ റിസോഴ്സ് അംഗങ്ങളെ ഒരുക്കുകയാണ്. ചാവക്കാട് നഗരസഭ രൂപീകരിച്ച വാര്‍ഡ്തല ദുരന്ത നിവാരണ ലോക്കല്‍ റിസോഴ്സ് അംഗങ്ങള്‍ക്കുളള ഏകദിന പരിശീലനം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. നഗരസഭാ അധ്യക്ഷന്‍ എന്‍. കെ അക്ബര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാവക്കാട് നഗരസഭയിലെ 32 വാര്‍ഡുകളില്‍ നിന്ന് വാര്‍ഡ്സഭ മുഖേന തെരഞ്ഞെടുത്ത റിസോഴ്സ് അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. ഒരു വാര്‍ഡില്‍ നിന്ന് 20 പേരെ ലോക്കല്‍ റിസോഴ്സ് അംഗങ്ങളായി ചുമതലപ്പെടുത്തി. കില റിസോഴ്സ് പേഴ്സണ്‍ കെ. എ രമേഷ്‌കുമാര്‍, അജിത ബാബുരാജ് എന്നിവര്‍ പരിശീലനം നല്‍കി. നഗരസഭാ ഉപാധ്യക്ഷ മഞ്ജുഷ സുരേഷ്…
അച്ഛനും ഇനി പ്രസവാവധി; നിയമവുമായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫിന്‍ലന്‍ഡ്
ഹെല്‍സിങ്കി: അച്ഛന്മാര്‍ക്കും പ്രസവാവധി നല്‍കാനൊരുങ്ങി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫിന്‍ലന്‍ഡ്. അച്ഛനും അമ്മയ്ക്കും കൂടി 14 മാസം അവധി ലഭിക്കും. ഇത് ഒരുമിച്ച് ഒരേസമയം എടുക്കാം. അല്ലെങ്കില്‍ ഏഴുമാസം അമ്മയും അച്ഛനും എന്ന രീതിയില്‍ അവധി ലഭിക്കും. ഇതോടെ ഒരു വയസാകുന്നതുവരെ കുഞ്ഞിന് മാതാപിതാക്കളുടെ കരുതല്‍ ലഭിക്കും. സെപ്റ്റംബറോടെ നിയമം നിലവില്‍ വരും. വന്‍ സ്വീകാര്യതയാണ് ബില്ലിന് ഇപ്പോള്‍ തന്നെ ലഭിച്ചിരിക്കുന്നത്. കുഞ്ഞിനെ വളര്‍ത്തല്‍ അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല മറിച്ച്, കുട്ടായ ചുമതലയാണെന്ന സന്ദേശമാണ് ഈ നിയമത്തിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്.