മുംബൈ: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കരുണ സംഗീത പരിപാടിയും അത് ഉയര്‍ത്തിവിട്ട വിവാദങ്ങളുമായിരുന്നു. പരിപാടിയ്ക്ക് ചുക്കാന്‍ പിടിച്ചതാകട്ടെ ആഷിക് അബുവും. ഇതിലെ കണക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് നടി റിമ കല്ലിങ്കല്‍ ബോളിവുഡിലേയ്ക്ക് ചേക്കേറി എന്ന വാര്‍ത്ത വരുന്നത്. റീമ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസിന്റെ ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ‘സിന്ദഗി ഇന്‍ ഷോര്‍ട്’ എന്ന് പേരുള്ള ഏഴ് കഥകളടങ്ങിയ വീഡിയോകളായിട്ടാണ് സീരിസ് എത്തുന്നത്. ‘സണ്ണി സൈഡ് ഊപര്‍’ എന്ന വീഡിയോ സീരിസിലാണ് റിമ അഭിനയിക്കുന്നത്. വിജേത കുമാറാണ് റിമയുടെ സണ്ണി സൈഡ് ഊപര്‍ സംവിധാനം ചെയ്യുന്നത്. സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ. വിനയ് ഛവാല്‍, ഗൗതം ഗോവിന്ദ് ശര്‍മ്മ, പുനര്‍വാസു നായിക്, രാകേഷ് സെയിന്‍, എന്നിവരാണ് മറ്റ് വീഡിയോകള്‍ സംവിധാനം ചെയ്യുന്നത്. സഞ്ജയ് കപൂര്‍, ഇഷ തല്‍വാര്‍ തുടങ്ങി നിരവധി പേരാണ്…
Day: February 17, 2020
ആണ്‍സുഹൃത്തിനെ ആക്രമിച്ചെന്ന കേസില്‍ ജയിലിലാകുമെന്ന ഭയം; ടി.വി അവതാരകയുടെ മരണത്തിന് പിന്നില്‍?
ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് ടി.വി. അവതാരക കരോലിന്‍ ഫ്‌ലാക്കിന്റെ ആത്മഹത്യയ്ക്ക് കാരണം ജയിലില്‍ പോകേണ്ടിവരുമെന്ന ഭയമായിരുന്നുവെന്ന് സൂചന. ആണ്‍സുഹൃത്തിനെ ആക്രമിച്ചെന്ന കേസില്‍ മാര്‍ച്ചില്‍ വിചാരണ തുടങ്ങാനിരിക്കെ ജയില്‍ശിക്ഷ ലഭിക്കുമെന്ന് കരോലിന്‍ ഭയപ്പെട്ടിരുന്നതായി അവരുമായി അടുത്തബന്ധമുള്ളവര്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ലണ്ടനിലെ ഫ്‌ളാറ്റില്‍ കരോലിന്‍ ഫ്‌ലാക്കിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബ്രിട്ടനിലെ പ്രശസ്തമായ ടി.വി. റിയാലിറ്റി ഷോയായ ലവ് ഐലന്‍ഡിന്റെ മുന്‍ അവതാരകയായിരുന്നു കരോലിന്‍. ഈ ഷോയിലൂടെയാണ് കരോലിന്‍ ബ്രിട്ടന്‍ ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയമായതും. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ഒരു കേസില്‍ ഉള്‍പ്പെട്ടതോടെ കരോലിന്റെ ജീവിതം മാറിമറിഞ്ഞു. ആണ്‍സുഹൃത്തായ ലൂയിസ് ബര്‍ട്ടണെ(27) ആക്രമിച്ചെന്നതായിരുന്നു കരോലിനെതിരായ കേസ്. ഈ കേസില്‍ കരോലിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. മാര്‍ച്ചില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് മരണം. കഴിഞ്ഞദിവസങ്ങളില്‍ കരോലിന്‍ കടുത്ത സമ്മര്‍ദം അനുഭവിച്ചിരുന്നതായും കേസില്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുതായും സുഹൃത്തുക്കള്‍ പറഞ്ഞു.…