കൊറോണ പേടിയില്‍ കേരളവും ! ; മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരെ ഇനി ഊതി കണ്ടു പിടിക്കില്ല ; ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ ബ്രത്തലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിലക്ക് ; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ കേസ് റജിസ്റ്റര്‍ ചെയ്യും

തിരുവനന്തപുരം : കൊറോണ വൈറസ് ബാധ കേരളത്തിലും ഭീതി പടര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരെ ബ്രത്തലൈസര്‍ ഉപയോഗിച്ച്‌ ഊതിക്കേണ്ടന്ന നിര്‍ദേശം നല്‍കി ഡിജിപി ലോക്നാഥ് ബെഹ്റ. മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന സംശയം തോന്നിയാല്‍ അത്തരം ആളുകളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍, ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പൊതുജനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതലുകളും മികച്ച പ്രവര്‍ത്തനവുമായി ആരോഗ്യപ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. ജനങ്ങളില്‍ ഭീതിയും ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ ബ്രത്തലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിലക്ക്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ കേസ് റജിസ്റ്റര്‍ ചെയ്യും.

ദാഹമകറ്റാം, കുറഞ്ഞ വിലയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം പുറത്തിറക്കും

തിരുവനന്തപുരം: കുറഞ്ഞ വിലയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം 2020-21 മുതല്‍ പുറത്തിറക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജലസേചനത്തിന് മൊത്തം 864 കോടി രൂപ വകയിരുത്തിയതായി മന്ത്രി വ്യക്തമാക്കി. ആലപ്പുഴയ്ക്ക് പൈതൃക നഗരമായി പുനര്‍ജന്മം നല്കുമെന്നും അമ്ബലപ്പുഴ, ചേര്‍ത്തല മേഖലകളെ വിശപ്പുരഹിത മേഖലകളാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നദീപുനരുജ്ജീവന പദ്ധതികള്‍ക്ക് 20 കോടി. 50,000 കിണറുകള്‍ റീച്ചാര്‍ജ് ചെയ്യും. 2021ല്‍ 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ സമ്ബൂര്‍ണ ശുചിത്വ പദ്ധതി കൈവരിക്കും.118 കോടി രൂപ നെല്‍കൃഷിക്കായി വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പ് ഹെക്ടറിന് 5500 രൂപ സബ്‌സിഡിയായി നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 300 കോടി രൂപ വായ്പയായി നല്‍കും. പലിശ സര്‍ക്കാര്‍ നല്‍കും.ASAP ന് 50 കോടി രൂപ വകയിരുത്തും. കൈത്തറി മേഖലയ്ക്ക് 151 കോടി…