വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ കൊച്ചിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തായ്‌ലന്‍ഡ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ മകന്‍ മലപ്പുറത്തെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിലാണ് പഠിക്കുന്നത്. മകനെ കാണാന്‍ കേരളത്തിലെത്തുന്ന ഇവരുടെ സഹായിയായി ഒപ്പം ഉണ്ടായിരുന്ന ആളാണ് മുഹമ്മദ് ഇന്‍സാഫ്. ഇയാളാണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ സുഹൃത്ത് അന്‍സാരിയും യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

വാഹനത്തിന് വഴി കൊടുത്തില്ല, വിദ്യാര്‍ത്ഥിയെ ഇടിച്ച്‌ വീഴ്ത്തിയ ശേഷം കാലുകളിലൂടെ കാര്‍ കയറ്റിയിറക്കി; പരാതി

തിരൂര്‍: വാഹനത്തിന് വഴി കൊടുത്തില്ലെന്ന് ആരോപിച്ച്‌ വിദ്യാര്‍ത്ഥിയെ ഇടിച്ച്‌ വീഴ്ത്തി കാലുകളിലൂടെ കാര്‍ കയറ്റിയിറക്കിയെന്നു പരാതി. മീനടത്തൂര്‍ ഹൈസ്‌കൂള് പത്താംക്ലാസ് വിദ്യാര്‍ത്ഥി പണിക്കോട്ടില്‍ ബിന്‍ഷാദ് റഹ്മാനാ(15)ണ് ആക്രമണത്തിന് ഇരയായത്. രണ്ടു കാലിന്റെയും എല്ലുകള്‍ പൊട്ടിയ ബിന്‍ഷാദ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെ മീനടത്തൂര്‍ സ്‌കൂളിനു സമീപത്തുവെച്ചാണ് സംഭവം. കുട്ടികള്‍ സ്‌കൂളിലേക്ക് വരുംവഴി കാറില്‍ എത്തിയ ആള്‍, വാഹനം വരുന്നതു കണ്ടിട്ടും റോഡില്‍നിന്ന് ഇറങ്ങിനടന്നില്ലെന്ന പേരില്‍ വിദ്യാര്‍ത്ഥികളുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും പിന്നീട് അമിതവേഗത്തില്‍ കാര്‍ ഓടിച്ച്‌ ബിന്ഷാദിനെ ഇടിച്ചിട്ട് കാലുകളിലൂടെ കാര്‍ കയറ്റിയിറക്കിയെന്നും ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പകര സ്വദേശിയാണ് തന്നെ കാറകൊണ്ട് ഇടിച്ചിട്ടതെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥി മൊഴി നല്കി. നിര്‍ത്താതെ പോയ കാര്‍ തടഞ്ഞ് പോലീസിനെ ഏല്പിച്ചെങ്കിലും കേസ് ഒതുക്കിത്തീര്‍ക്കാനാണ് ശ്രമമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാര്‍ കസ്റ്റഡിയിലെടുത്തെങ്കിലും പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മൊഴിയെടുക്കാനോ പ്രതിയെ പിടികൂടാനോ…

കൊറോണ വൈറസ്: ഇന്ത്യയില്‍ നടന്ന മകളുടെ വിവാഹത്തിന് പങ്കെടുക്കാനാവാതെ ഒരു ചൈനീസ് കുടുംബം

മിഡ്നാപൂര്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മകളുടെ വിവാഹ ചടങ്ങുകള്‍ക്ക് പങ്കെടുക്കാനാവാതെ ചൈനീസ് കുടുംബം. ബംഗാള്‍ മിഡ്നാപൂര്‍ സ്വദേശിയായ പിന്റുവും,​ ചൈനീസ് യുവതിയായ ജ്യാകിയും തമ്മിലുള്ള വിവാഹം ബുധനാഴ്ച ഈസ്റ്റ് മി‌ഡ്നാപൂരില്‍ വച്ചാണ് നടന്നത്. വിവാഹ ചടങ്ങുകള്‍ വരന്റെ വീട്ടില്‍ വച്ചായിരുന്നു. ഏഴുവര്‍ഷം മുന്‍പ് നടന്ന ഒരു ബിസിനസ് യാത്രക്കിടെ ചൈനയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ ഇരവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. ഞങ്ങളുടെ വിവാഹത്തില്‍ കുടുംബാംഗങ്ങള്‍ നിറഞ്ഞ സന്തോഷത്തിലാണ്. എന്നാല്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ- ചൈന വിമാനങ്ങള്‍ റദ്ദ് ചെയ്തിരിക്കുന്നതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് യാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്ന് വധു പറഞ്ഞു. ഞങ്ങള്‍ ചൈനയിലേക്ക് പോകും എന്നാല്‍ എപ്പോഴാണെന്ന് അറിയില്ല. എല്ലാ പ്രശ്നങ്ങളും തീ‌ര്‍ന്നു കഴിയുമ്ബോള്‍ ചൈനയിലെത്തി വിവാഹ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും യുവതി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ചൈനയില്‍ വച്ച്‌…