സ്വര്‍ണ വിലയില്‍ നേരിയ ആശ്വാസം; പവന് 240 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ ആശ്വാസം. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് വിപണിയില്‍ കുറഞ്ഞത്. പവന് 30,160 രൂപയും 3,770 രൂപയും ആണ് സ്വര്‍ണവില. ജനുവരി എട്ടിന് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. അന്നും 30,400 രൂപയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്.

നടിയെ ആക്രമിച്ച കേസ്: കോടതി വിചാരണയുടെ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടക്കുന്ന കോടതി മുറിയിലെ ദൃശ്യങ്ങള്‍ പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കേസിലെ അഞ്ചാം പ്രതി സലീമിന്‍റെ ഫോണില്‍ നിന്നാണ് കണ്ടെടുത്തത്. നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഒന്നാം സാക്ഷിയായ നടി കോടതിയില്‍ എത്തിയ വാഹനത്തിന്‍റെ ദൃശ്യങ്ങളും പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. അഞ്ചാം പ്രതി ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന വിവരം പ്രോസിക്യൂഷനാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു.

കൊറോണ: ചൈനയില്‍ മരണസംഖ്യ 425 ആയി; 20,400 പേര്‍ക്ക് വൈറസ് ബാധ

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 425 ആയി. 20,400 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹുബെ പ്രവിശ്യയില്‍ തിങ്കളാഴ്ച മാത്രം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര്‍ മരിച്ചു. ചൈനയില്‍ വൈറസ് അതിവേഗം പടരുന്നതായാണ് ആരോഗ്യകമ്മീഷന്റെ വിലയിരുത്തല്‍. അടുത്ത ദിവസങ്ങളായി 2,345 കേസുകളാണ് പുതുതായി റിപോര്‍ട്ട് ചെയ്തത്. വൈറസ് പടരുന്നതിനു തടയുന്നതു സംബന്ധിച്ച്‌ ബെയ്ജിങ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പ്രാദേശിക ഉദ്യോഗസ്ഥര്‍ കഠിനശിക്ഷ നേരിടേണ്ടിവരുമെന്നു പ്രസിഡന്റ് ഷി ചിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗതാഗതം, ടൂറിസം, ഹോട്ടലുകള്‍, തിയറ്ററുകള്‍, വിനോദമേഖല തുടങ്ങി ബിസിനസിന്റെ മിക്ക മേഖലകളും സ്തംഭനത്തിലേക്കു നീങ്ങുകയാണ്. വൈറസ് നിയന്ത്രണാതീതമായതിനാല്‍ ശസ്ത്രക്രിയാ മാസ്‌കുകള്‍, സംരക്ഷണ സ്യൂട്ടുകള്‍ എന്നിവ അടിയന്തിരമായി ആവശ്യമാണെന്ന് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ചൈനീസ് സമ്ബദ്‌വ്യവസ്ഥയ്ക്കുണ്ടായ ആഘാതം താല്‍ക്കാലികമാണെന്ന് ദേശീയ വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ലിയാന്‍…