നവ്യാ നായരുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രമാണ് നന്ദനം. രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2002ലാണ് സിനിമ പുറത്തിറങ്ങിയത്. നന്ദനത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും നവ്യയ്ക്ക് ലഭിച്ചിരുന്നു. ബാലാമണി എന്ന കഥാപാത്രം നടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്. ഗുരുവായൂരപ്പനെ ആരാധിക്കുന്ന ബാലാമണിയെ കേരളത്തിലെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നന്ദനത്തിലെ ഹിറ്റായൊരു ഡയലോഗിന് പിന്നിലെ കഥ നവ്യ വെളിപ്പെടുത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇതേക്കുറിച്ച് സംസാരിച്ചത്. ഒരിടവേളയ്ക്ക് ശേഷം ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് നവ്യാ നായര്‍. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആയിരിക്കും ഒരുത്തീയെന്ന് അടുത്തിടെ നവ്യ തന്നെ വ്യക്തമാക്കിയിരുന്നു.…
Day: February 3, 2020
ഐസൊലേഷന്‍ വാര്‍ഡില്‍നിന്നു രണ്ടു പേര്‍ ‘മുങ്ങി’ ; ആശങ്ക, കണ്ടുപിടിക്കാന്‍ തീവ്ര ശ്രമം
ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ കാണാതായി. ആശുപത്രിയില്‍നിന്നു കാണാതായവരില്‍ ഒരാള്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് നാട്ടിലെത്തിയ യുവാവാണ്. ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ്, വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥിയായ ഇയാള്‍ തേടിയത്. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ചയാണ് പരിശോധനക്കായി സാമ്ബിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്ബുതന്നെ ഇയാളെ കാണാതാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടാമത്തെയാള്‍ ചൈനയില്‍നിന്ന് മൂന്നു ദിവസം മുമ്ബാണ് ജബല്‍പുരിലെത്തിയത്. ഇയാളെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് കാണാതായത്. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.