ഗുരുവായൂരില്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത സംഭവം ; രണ്ടുപേര്‍ അറസ്റ്റില്‍

ഗുരുവായൂര്‍: ഗുരുവായൂരില്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ചാവക്കാട് തിരുവത്ര സ്വദേശികളായ ഈച്ചരന്‍വീട്ടില്‍ ലെനിന്‍(25),പണിക്കന്‍ വീട്ടില്‍ ശരത്(21) എന്നിവരാണ് ഗുരുവായൂര്‍ പോലീസിന്റെ പിടിയിലായത് . സംഘത്തിലുണ്ടായിരുന്ന തിരുവത്ര സ്വദേശി രാഹുലിനായി പോലീസ് അന്വേഷണം ശക്തമാക്കി . ചാനല്‍ റിപ്പോര്‍ട്ടര്‍ രാജു ഗുരുവായൂരിനുനേരെയാണ് കൈയേറ്റമുണ്ടായത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം . കിഴക്കേനടയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു . ഗുരുവായൂര്‍ സി.ഐ. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .

കേന്ദ്ര ബജറ്റ് 2020: കേരളത്തിന് 15236 കോടി രൂപ നികുതി വിഹിതം, കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 650 കോടി

കൊച്ചി: കേന്ദ്രബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപ. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 650 കോടി രൂപയും വകയിരുത്തി. കോഫി ബോര്‍ഡിന് 225 കോടി രൂപയും റബര്‍ ബോര്‍ഡിന് 221.34 കോടി രൂപയും ലഭിക്കും. Read More: ബജറ്റ് 2020: വിറ്റുതുലച്ച്‌ ഖജനാവ് നിറയ്ക്കാന്‍ കേന്ദ്രം; 2.1 ലക്ഷം കോടി രൂപയുണ്ടാക്കും തേയില ബോര്‍ഡിന് 200 കോടിയും സുഗന്ധവിള ബോര്‍ഡിന് 120 കോടിയും വകയിരുത്തി. കശുവണ്ടി കയറ്റുമതിക്കും വികസനത്തിനുമായി 10 കോടി രൂപയും തോട്ടം മേഖലയ്ക്കായി 681.74 കോടി രൂപയും മാറ്റിവെച്ചു. മത്സ്യബന്ധന മേഖലയ്ക്ക് 218.40 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കിയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം സമ്ബൂര്‍ണ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 40…