കുവൈത്ത് സിറ്റി: അധിനിവേശകാലത്ത് ജീവന് വെടിഞ്ഞവരുടെയും കാണാതായവരുടെയും ഓര്മ പുതുക്കി കുവൈത്ത് 29ാം വിമോചന ദിനം ആചരിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതൊയായിരുന്നു വിമോചന ദിനാചരണം. അതേസമയം, രാജ്യത്തിന് പുറത്ത് താമസിക്കുന്ന കുവൈത്തികളും എംബസികളും വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫ കുവൈത്തി പതാകയണിഞ്ഞപ്പോള് ഇവിടേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് കുവൈത്തികളായിരുന്നു. കുവൈത്തിലെ സാംസ്കാരിക പരിപാടികളും അരങ്ങേറി. കുവൈത്തികള്‍ക്കായി മാളുകളില്‍ ഒാഫറുകള്‍ ഒരുക്കിയിരുന്നു. ഇതിന് പുറമെ യു.എ.ഇ, ന്യൂയോര്‍ക്, ബേണ്‍, സൗദി, ലണ്ടന്‍, പാകിസ്താന്, മ്യാന്മര് തുടങ്ങിയ രാജ്യങ്ങളിലെ കുവൈത്ത് എംബസികളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കുവൈത്തില്‍ ഒൗദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയതിനൊപ്പം വിവിധ സംഘടനകളും സ്കൂളുകളും പരിപാടികളില്‍നിന്ന് പിന്മാറിയിരുന്നു. ആളുകള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. പിക്നിക്കുകളും സാംസ്കാരിക പരിപാടികളുമായി പ്രവാസി കൂട്ടായ്മകളും ആഘോഷത്തിന്…
Month: February 2020
കൊറോണ: ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം
കോഴിക്കോട്> കൊറോണ പടരുന്ന സാഹചര്യത്തില്‍ മക്ക, ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി.വ്യാഴാഴ്ച രാവിലെയാണ് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ ലഭിച്ചത്. ഇതറിയാതെ നാനൂറോളം പേര്‍ കോഴിക്കോടുനിന്ന് യാത്രയ്‌ക്കൊരുങ്ങിയിരുന്നു. അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
അറവുശാലയിലെ പശുവിനും കുട്ടിക്കും രക്ഷകനായ പ്രിയപ്പെട്ട ജോക്കര്‍…
ഓസ്കാര്‍ പുരസ്കാര വേദിയില്‍ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി നടന്‍ വാകീന്‍ ഫീനികസ് നടത്തിയ പ്രസംഗം പ്രേക്ഷകര്‍ക്ക് അത്ര വേഗം മറക്കാന്‍ സാധിക്കില്ല. നല്ല നടന്‍ എന്നതിലുപരി നല്ലൊരു മനുഷ്യനാണെന്ന് തെളിയിച്ച ഫീനിക്സിന്റെ വാക്കുകള്‍ കയ്യടിയോടെയായിരുന്നു പ്രേക്ഷകരും സിനിമ പ്രവര്‍ത്തകരും സ്വീകരിച്ചത്. പാലിനും ഇറച്ചിയ്ക്കും വേണ്ടി മൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് കണ്ണീരോടെയാണ് താരം പ്രതികരിച്ചത്. എന്നാല്‍ പ്രതികരണം വാക്കുകളില്‍ ഒതുങ്ങുന്നതല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോക്കര്‍. കാലിഫോര്‍ണിയയിലെ അറവ് ശാലയില്‍ എത്തിയിരിക്കുകയാണ് താരം. മൃഗസംരക്ഷണപ്രവര്‍ത്തകരോടൊപ്പമാണ് എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മൃഗസംരക്ഷകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഒരമ്മപ്പശുവിനും മൂന്നുദിവസംമാത്രം പ്രായമുള്ള കുഞ്ഞിനുമൊപ്പമാണ് മടങ്ങി പോയത്. പശുകുട്ടിയെ എടുത്തു കൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൃഗങ്ങളെ ഭക്ഷണത്തിനായി കൊല്ലുന്നതും കൊലപാതകമാണെന്ന് അറവ്ശാല ഉടമയോട് വിശദീകരിച്ചതിന് ശേഷമാണ് താരം അവിടെ നിന്ന് മടങ്ങിയത്. താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍…
ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങും ; മുന്നറിയിപ്പുമായി ബസുടമകള്‍
കോഴിക്കോട്: മാര്‍ച്ച് ആറിനകം സര്‍ക്കാര്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി ബസ് ഉടമകള്‍ രംഗത്ത് . സമരം തുടങ്ങാനുള്ള തീരുമാനം ബസുടമകളുടെ കോഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു. മാര്‍ച്ച് 11 മുതല്‍ സംസ്ഥാന വ്യാകമായി സമരം തുടങ്ങുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്. ഫെബ്രുവരി 23 നുള്ളില്‍ പരിഹാരം കാണുമെന്ന് നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു .എന്നാല്‍ , പ്രശ്നപരിഹാരം ആവാതിരുന്നതോടെയാണ് അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള നീക്കത്തിലേക്ക് ബസുടമകള്‍ എത്തിയത്.
അമേരിക്കയില്‍ മുഖംമൂടി ധാരികളുടെ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു
വാഷിങ്ടണ്‍:അമേരിക്കയില്‍ മുഖംമൂടിധാരിയായ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു. മനീന്ദര്‍ സിങ് സാഹി (31) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ലോസ് ആഞ്ചലസിലാണ് സംഭവം. ലോസ് ആഞ്ചലസിലെ ഒരു കടയിലാണ് മനീന്ദര്‍ ജോലി ചെയ്തിരുന്നത്. മോഷണത്തിനായി മനീന്ദര്‍ ജോലി ചെയ്ത കടയില്‍ തോക്കുമായി എത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. മനീന്ദറിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്തതിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കടയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും വിറ്റിയര്‍ പൊലീസ് അറിയിച്ചു. അതേസമയം, മനീന്ദറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെ ധനസഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ഇന്ത്യക്കാരന്‍ അടിച്ചുമാറ്റിയത് 14 കോടിയുടെ 86 വാച്ചുകള്‍; 26കാരന്‍ അറസ്റ്റില്‍
അബുദാബി: ദുബായിലെ ഷോപ്പില്‍ നിന്നും പതിനാല് കോടി രൂപ വിലവരുന്ന 86 വാച്ചുകള്‍ മോഷ്ടിച്ച കേസില്‍ വിചാരണ ആരംഭിച്ചു. ദുബായിലെ ഗോള്‍ഡ് സൂക്കില്‍ നിന്നാണ് 26കാരനായ ഇന്ത്യക്കാരന്‍ വിലകൂടിയ വാച്ചുകള്‍ മോഷ്ടിച്ചത്. ജ്വല്ലറിയിലെ ശുചീകരണ ജോലിക്കാരനാണ് ഇയാള്‍. സംഭവുമായി ബന്ധപ്പെട്ട് നയിഫ് പൊലീസ് സ്‌റ്റേഷനില്‍ ജനുവരി ആറിന് കടയുടമ പരാതി നല്‍കിയിരുന്നു. ഡിസംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം. ജ്വല്ലറിയിലെ ചവറ്റുകൊട്ടയിലാണ് ആദ്യം വില കൂടിയ വാച്ച് കണ്ടെത്തിയത്. സെയില്‍സ്മാന്‍മാരുടെ അശ്രദ്ധ കൊണ്ട് സംഭവിച്ചതാകുമെന്നാണ് ആദ്യം കടയുടമ കരുതിയത്. പിന്നാലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന മോഷണവിവരം പുറത്തുവന്നത്. മോഷ്ടിച്ച വാച്ചുകളില്‍ രണ്ടര ലക്ഷം ദിര്‍ഹം വിലയുള്ള ഒരു വാച്ചും 2,70,000 ദിര്‍ഹം വിലയുള്ള മറ്റൊരു വാച്ചും പതിനായിരം ദിര്‍ഹത്തിനാണ് ഇയാള്‍ പാകിസ്താനികള്‍ക്ക് നല്‍കിയത്. പാകിസ്താനികളാണ് യഥാര്‍ഥ കവര്‍ച്ചക്കാരെന്നും തന്നെ ഉപയോഗിച്ച് അവര്‍ മോഷണം നടത്തി കുറഞ്ഞ…
“കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ട്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് അയാളുടെ പേര് ” !! പ്രേക്ഷകര്‍ കാത്തിരുന്ന ‘വണ്ണി’ന്റെ ടീസര്‍ പുറത്ത് !!
മമ്മൂട്ടി ആരാധകരും മലയാളി പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘വണ്‍’ എന്ന ചിത്രത്തിന്റെ ഒന്നാം ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. മുന്‍കൂട്ടി പ്രഖ്യാപിച്ചതുപോലെ ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തത്. ഒരു മിനിറ്റില്‍ മുകളില്‍ മാത്രം സമയദൈര്‍ഘ്യം ഉള്ള ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ വേഷപ്പകര്‍ച്ച തന്നെ. നോട്ടത്തിലും ഭാവത്തിലും രൂപത്തിലും എല്ലാം കേരളത്തിന്റെ മുഖ്യമന്ത്രി. ‘ജനങ്ങളെ ഭരിക്കാന്‍ അല്ല സാര്‍ ജനാധിപത്യ സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ഭരിക്കാനാനാണ്’ എന്ന് ടീസറില്‍ മമ്മൂട്ടി പറയുന്ന ഡയലോഗ് ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. ആരാധകര്‍ക്ക് വലിയ ആവേശവും പ്രതീക്ഷയും നല്‍കിക്കൊണ്ട് ടീസര്‍ യൂട്യൂബില്‍ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് കാഴ്ചക്കാരുമായി വണ്ണിന്റെ ടീസര്‍ ട്രെന്‍ഡിങ്ങിലേക്ക് കുതിക്കുകയാണ്. കേരളം ഇതുവരെ കാണാത്ത ഒരു ഐഡിയല്‍ മുഖ്യമന്ത്രിയായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുന്ന…
“ഇന്ത്യന്‍-2′ സെറ്റിലെ അപകടം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി കമല്ഹാസന്
ചെന്നൈ: ഇന്ത്യന്‍-2ന്റെ സെറ്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി കമല്ഹാസന്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് കമല്ഹാസന് പറഞ്ഞു. സെറ്റിലുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ ചിത്രമാണ് ഇന്ത്യന്‍-2. ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. ചിത്രീകരണത്തിനായി എത്തിച്ച കൂറ്റന്‍ ക്രെയിന്‍ മറിഞ്ഞുവീണാണ് അപകടമുണ്ടായത്. ഒരു അസിസ്റ്റന്റ് ഡയറക്ടറും രണ്ടു ലൈറ്റ് ബോയികളുമാണ് മരിച്ചത്. സിനിമ സെറ്റിലെ അപകടം ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നുവെന്നും കമല്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കോടികള്‍ ചെലവിട്ട് സിനിമ നിര്മിക്കുന്പോഴും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സാധിക്കാത്തതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും കമല്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി…
തമിഴ് റൊമാന്റിക് ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍; പ്രണയാര്‍ദ്രമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം
തേനീച്ചക്കൂടു പോലെ മുടിയുമായി എത്തി ‘പ്രേമം’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റെ അഭിനയകഴിവ് തെളിയിച്ച താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ആര്‍ കണ്ണന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘തള്ളി പോഗാതെ’യുടെ പോസ്റ്റര്‍ അനുപമ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ജയംകൊണ്ടാന്‍, കണ്ടേന്‍ കാതലൈ, സെട്ടയ്, ബൂമറാങ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആര്‍ കണ്ണന്‍. ഒരു പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വ്യക്തമാക്കുന്നു. ചിത്രത്തില്‍ യുവനടന്‍ അഥര്‍വ മുരളിയാണ് നായകനായി എത്തുന്നത്. രണ്ട് ജീവിതസാഹചര്യങ്ങളിലുള്ള യുവതിയും യുവാവും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍, ഓഡിയോ റിലീസ് തിയ്യതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. My next #thallipogaythey …♥️ pic.twitter.com/wo1lnM4Wxp — Anupama Parameswaran…
പ്രസവിച്ച സ്ത്രീകളെയെല്ലാം അമ്മയെന്ന് വിളിക്കുന്ന പരിപാടി നിര്‍ത്താറായി: പ്രതിഷേധവുമായി അവതാരക
തയ്യില്‍: കണ്ണൂരില്‍ സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നിട്ട് അധികം ദിവസം ആയിട്ടില്ല. അമ്മമാര്‍ കൂട്ടുനിന്നതോ പങ്കാളികള്‍ ആയതോ ആയ ശിശുക്കളുടെ മരണങ്ങളില്‍ ഒടുവിലത്തേത് ആണ് ഏതാനും ദിവസം മുന്‍പ് കണ്ണൂരിലെ തയ്യില്‍ കടപ്പുറത്ത് ഉണ്ടായ പ്രണവ്, ശരണ്യ ദമ്ബതികളുടെ മകനായ വിയാന്റെ കൊലപാതകം. കാമുകനോടൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നു ശരണ്യ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താന്‍ തയാറായതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് അവതാരകയും റേഡിയോ ജോക്കിയും ബ്ലോഗറുമായ അശ്വതി ശ്രീകാന്ത് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി…! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല…!!’ എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അശ്വതി പ്രതികരിച്ചിരിക്കുന്നത്. നിരവധി സ്ത്രീകളും കൊലപാതകി ശരണ്യയുടെ ഈ ചെയ്തിയില്‍ പ്രതികരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വഴി രംഗത്ത് വന്നിട്ടുണ്ട്. https://www.facebook.com/permalink.php?story_fbid=2458737397723650&id=1478262072437859 തിങ്കളാഴ്ച രാവിലെയാണ് തയ്യില്‍ കടപ്പുറത്ത്…