റിയാദ്: സൗദിഅറേബ്യയുടെ പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ലഘുകരിച്ചു. വിനോദ സഞ്ചാരികള്‍ക്കും മികച്ച ചികിത്സക്കായി ഇന്ത്യയിലെത്തുന്ന സൗദി പൗരന്മാര്‍ക്കും സഹായകമാകും വിധമാണ് വിസാ നടപടികള്‍ ലഘൂകരിച്ചിരിക്കുന്നത്. പലതവണ വന്നുപോകേണ്ട ആവശ്യങ്ങള്‍ക്കായുള്ള അടിന്തിരവിസയുടെ നിരക്കും പകുതിയായികുറച്ചതായി കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാര്‍ക്കായി ഇ-വിസ സേവനമാണ് കൂടുതല്‍ സുതാര്യവും എളുപ്പവുമാക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനസമയത്തെ ഉഭയകക്ഷി ധാരണപ്രകാരമാണ് വിസ നിയമത്തിലുണ്ടായിരിക്കുന്ന ഇളവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനപ്രകാരം ചികിത്സ, വ്യാപാരം, ടൂറിസം, വിവിധ ബിസിനസ് കോണ്‍ഫറന്‍സുകള്‍ എന്നിവക്കായി ഇ-വിസ വഴി എളുപ്പം ഇന്ത്യയിലെത്താം. ഒപ്പം ഇന്ത്യയില്‍ തങ്ങാനുള്ള കാലാവധിയും കൂട്ടാന്‍ തീരൂമാനമായിട്ടുണ്ട്. പലതവണ ഒരാള്‍ക്ക് വന്നുപോകേണ്ട ആവശ്യത്തിനായുള്ള മള്‍ട്ടി എന്‍ട്രി വിസക്ക് ഒരു മാസത്തേക്ക് 25 ഡോളറാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇത് 10 ഡോളറാക്കി…
Day: January 30, 2020
മഹാത്മാ ഗാന്ധിയുടെ 72ാം രക്തസാക്ഷി ദിനം
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 72ാം രക്തസാക്ഷിത്വ ദിനം. സ്വജീവിതം കൊണ്ട് ലോകത്തിന് അഹിംസയുടെ സന്ദേശം പകര്‍ന്ന ആ മഹാനുഭാവന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തി ഏറെയാണ്. സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടേത്. ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ പോലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു അദ്ദേഹം. എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ അദ്ദേഹം അത് സ്വജീവിതം കൊണ്ട് തെളിയിച്ചു. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളാനും ഗാന്ധിജിയ്ക്ക് കഴിഞ്ഞു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ, ഉപവാസങ്ങളിലൂടേയും, നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടേയും ഗാന്ധിജി മുട്ടുകുത്തിച്ചു. ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനം എന്ന ആഹ്വാനം ചെവിക്കൊണ്ട് പതിനായിരങ്ങളാണ് പഠനവും, ജോലിയും ഉപേക്ഷിച്ച് തെരുവിലിറങ്ങിയത്. ഉപ്പ് സത്യാഗ്രത്തിലൂടേയും, ക്വിറ്റ് ഇന്ത്യാ…
സിഎഎയ്‌ക്കെതിരെയുള്ള പ്രതിഷേധം ; വികസന പദ്ധതികളില്‍ നിന്ന് കേന്ദ്രം സംസ്ഥാനത്തെ ഒഴിവാക്കുന്നതായി പരാതി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോര് നടക്കുന്നതിനാല്‍ കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ പരാതി. വായ്പ പരിധി കൂട്ടണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല . ഇത് സിഎഎയോടുള്ള സംസ്ഥാനത്തിന്‍റെ എതിര്‍പ്പുകൊണ്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു . ബജറ്റില്‍ റബറിന്‍റെ താങ്ങുവില 200 രൂപയായി ഉയര്‍ത്തണമെന്നും സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായി നില്‍ക്കുന്നതിനാല്‍ വികസനപദ്ധതികളില്‍ കേരളത്തെ ഒഴിവാക്കുന്നുവെന്നാണ് സര്‍ക്കാരിന്‍റെ ആക്ഷേപം. വായ്പ പരിധി 3 ശതമാനം, അതായത് 24,000 കോടി രൂപയായി ഉയര്‍ത്തണമെന്ന് സംസ്ഥാനം നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇത് അംഗീകരിച്ചിട്ടില്ല . പ്രളയക്കെടുതി നേരിടുന്നതിന് ചോദിച്ച സഹായം നല്‍കാത്തതും ഇതിന്‍റെ ഭാഗമാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു . കഴിഞ്ഞ ബജറ്റില്‍ കേരളം ഉന്നയിച്ച ആവശ്യങ്ങളൊന്നും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞതവണ ഉന്നയിച്ച പല ആവശ്യങ്ങളും ഇത്തവണയും മുന്നോട്ട് വെക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം…
വെള്ളിയും ശനിയും ബാങ്ക് പണിമുടക്ക്; ഇടപാടുകള്‍ തടസപ്പെടും; മുന്നറിയിപ്പ്
കൊച്ചി: കാലാവധി കഴിഞ്ഞ സേവന വേതന കരാര്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു ജനുവരി 31, ഫെബ്രുവരി ഒന്ന് ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഭാരവാഹികളാണ് സമരം പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖല ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കും. മുപ്പതിനു പ്രധാനകേന്ദ്രങ്ങളിലെല്ലാം പ്രതിഷേധറാലി സംഘടിപ്പിക്കും. പണിമുടക്ക് ദിനങ്ങളില്‍ കേന്ദ്രീകൃത പ്രതിഷേധറാലിയും ധര്‍ണയും ഉണ്ടാകും. ഫെബ്രുവരി ഒന്നിന് ജില്ലാ കളക്ടര്‍മാര്‍ വഴി പ്രധാനമന്ത്രിക്കു നിവേദനം നല്‍കും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ വീണ്ടും പണിമുടക്കും. ഇതിനുശേഷവും പ്രശ്നപരിഹാരമായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പെന്ഷന് പരിഷ്കരിക്കുക, കുടുംബ പെന്ഷന് വര്‍ധിപ്പിക്കുക, പ്രവര്‍ത്തന ലാഭാടിസ്ഥാനത്തില്‍ സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് പുതുക്കിനിശ്ചയിച്ച് പഞ്ചദിന വാര പ്രവര്‍ത്തനം നടപ്പാക്കുക, സ്പെഷല്‍ അലവന്‍സ് അടിസ്ഥാന ശന്പളത്തോട് സംയോജിപ്പിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി…