പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിന് എത്തും. അനാര്‍ക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. അന്ന രാജന്‍, സിദ്ദിഖ്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ ,അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ചിത്രം നിര്‍മിക്കുന്നത് കൊയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്‍റെ സംഗീതം സംവിധായകന്‍.
Day: January 23, 2020
ഹെയ്ദി സാദിയയും അഥര്‍വും ഒന്നിക്കുന്നു; കേരളത്തില്‍ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം കൂടി
കൊച്ചി: കേരളത്തില്‍ വീണ്ടുമൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം കൂടി നടക്കാന്‍ പോകുന്നു. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയയുടെ വിവാഹമാണ് ഈ മാസം 26ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്‍ന്നാണ് വിവാഹം നടത്തുന്നത്. 26-ന് എറണാകുളം ടിഡിഎം ഹാളില്‍ രാവിലെ 10.45-നും 11.30-നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. സ്വകാര്യ വാര്‍ത്താ ചാനലിലെ അവതാരകയാണ് ഹെയ്ദി സാദിയ. രഞ്ജു രഞ്ജിമാരുടെ മകളാണ് ഹെയ്ദി. സുഹൃത്തും ഹരിപ്പാട് കരുവാറ്റ സ്വദേശിയുമായ അഥര്‍വ് മോഹനാണ് വരന്‍. തിരുവനന്തപുരത്ത് സ്വകാര്യ കമ്ബനിയില്‍ അക്കൗണ്ടന്റാണ് അഥര്‍വ്. കേരളത്തില്‍ നടക്കുന്ന നാലാമത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണിത്. ഹെയ്ദി ട്രാന്‍സ് വുമണും അര്‍ഥവ് ട്രാന്‍സ്മാനുമാണ്. ഇരു വീട്ടുകാരും ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്റെയും ലളിതയുടെയും മകനാണ് അഥര്‍വ്. ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്ബതിമാരായ…
കൊച്ചിയില്‍ യുവതി ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍
കൊച്ചി: കൊച്ചിയില്‍ ഫ്ളാറ്റിന്റെ പത്താം നിലയില്‍ നിന്നും വീണ് യുവതി മരിച്ചു. കതൃക്കടവ് ജെയിന്‍ ഫ്ലാറ്റില്‍ രാവിലെ ആറരയോടെയാണ് സംഭവം. ഫ്ളാറ്റില്‍ പത്ത് ബിയില്‍ താമസിക്കുന്ന എല്‍സ ലീന (38) ആണ് മരിച്ചത്. ഭര്‍ത്താവുമായി അകന്ന് അമ്മയ്‌ക്കും മകള്‍ക്കും ഒപ്പമായിരുന്നു ഫ്ലാറ്റില്‍ എല്‍സ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.