ഏറ്റവും നീളമുള്ള മുടിയുടെ ഉടമ ; ഗിന്നസ് റെക്കോര്‍ഡ് ഇനി ഈ ഇന്ത്യന്‍ കൗമാരകാരിക്ക്

ഗാന്ധിനഗര്‍: കൗമാരകാരിയായ ഇന്ത്യകാരി മുടിയുടെ നീളം കൊണ്ട് ഗിന്നസിലേക്ക്. ഗുജറാത്തുകാരിയായ നിലാന്‍ഷി പട്ടേല്‍ എന്ന പതിനേഴുകാരിയാണ് മുടിയുടെ നീളംകൊണ്ട് ഗിന്നസിലേക്ക് കയറുന്നത്. മുടിയുടെ നീളം 190 സെന്റീ മീറ്ററാണ്. അതായത് ആറടി 2.8 ഇഞ്ച്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിലാന്‍ഷിയുടെ മുടിയുടെ ഫോട്ടോയും കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗിന്നസ് ബുക്കില്‍ ഇടം നേടാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിലാന്‍ഷിയുടെ പ്രതികരണം. കഴിഞ്ഞവര്‍ഷം നവംബറില്‍ 170.5 സെന്റീമീറ്റര്‍ മുടിയുമായി നിലാന്‍ഷി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത്രയും നീളമുള്ള മുടി ഉണങ്ങാന്‍ തന്നെ ഒന്നരമണിക്കൂര്‍ സമയമെടുക്കുന്നതിനാല്‍ ആഴ്ചയില്‍ ഒരു തവണ മാത്രമേ മുടി കഴുകാറുള്ളൂവെന്നാണ് നിലാന്‍ഷി പറയുന്നത്. മുടി ചീകിയൊതുക്കാന്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ സമയം വേണമെങ്കിലുംവേണമെന്നും മുടി ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ മുറിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും പേര് ഗിന്നസ് ബുക്കില്‍ എത്തണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നുവെന്നും അവര്‍…

ഹിമാചല്‍ പ്രദേശില്‍ ശൈത്യം പിടിമുറുക്കുന്നു; താപനില പൂജ്യത്തിനും താഴെ

ഷിംല: കൊടും ശൈത്യം ഹിമാചലിലെ ജനജീവിതം ദു:സ്സഹമാക്കുന്നു. നിലവിലെ താപനില പൂജ്യത്തിനും താഴെയെത്തിയതായാണ് റിപ്പോര്‍ട്ട്. കെലോങ് മേഖലയില്‍ താപനില മൈനസ് 10 എത്തിയിരിക്കുകയാണ്. കിനൈരിലെ കല്‍പ്പയില്‍ മൈനസ് 7ഉം മനാലിയില്‍ മൈനസ് 1.6ഉം ദാല്‍ഹൗസിയില്‍ മൈനസ് 2ഉം കുര്‍ഫിയില്‍ മൈനസ് 3ഉം ഷിംലയില്‍ പൂജ്യവും രേഖപ്പെടുത്തിയിരിക്കുകയാണ്. അതേസമയം തുടര്‍ച്ചയായ മഞ്ഞുവീഴ്ചയുടെ ആഹ്ലാദത്തിലാണ് വിനോദസഞ്ചാരികള്‍. ഷിംല കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം സഞ്ചാരികളും തങ്ങിയിരിക്കുന്നത്. ഉള്‍പ്രദേശങ്ങളിലേക്ക് തണുപ്പ് കനത്തുവരികയുമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ ദേശീയപാത-5 കടന്നുപോകുന്ന ചറാബ്ര കുര്‍ഫി മേഖലയില്‍ റോഡിലെ കനത്ത മഞ്ഞ് നീക്കം ചെയ്യുന്ന ജോലി പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.

സമൂഹ മാധ്യമങ്ങളില്‍ വൈറലായി ‘ട്രാന്‍സ്ജെന്‍ഡര്‍’ പാവ!

കുട്ടികള്‍ക്ക് വേണ്ടി തയാറാക്കിയ ഒരു പാവയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. പെണ്‍ രൂപത്തില്‍ തയാറാക്കിയ ഈ പാവയ്ക്ക് പുരുഷ ലിംഗമാണ് ഉള്ളത്. ‘ട്രാന്‍സ്ജെന്‍ഡര്‍’ എന്ന പേരിലാണ് പാവ അറിയപ്പെടുന്നത്. റഷ്യയില്‍ കളിപ്പാവകളെ വില്‍ക്കുന്ന ഒരു കടയിലാണ് പാവ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ പാവയുടെ നിര്‍മ്മാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. കൂടുതല്‍ ആളുകളും പാവയുടെ നിര്‍മ്മാണത്തെ അഭിനന്ദിക്കുകയും ‘freak doll’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇത്തരം പാവകള്‍ കുട്ടികളെ വഴിതെറ്റിക്കും എന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം https://twitter.com/GodLovesUSA1/status/1218137852149518337/photo/1 ചുവപ്പും മഞ്ഞയും കലര്‍ന്ന കുട്ടിയുടുപ്പ് ധരിച്ച പാവയുടെ മുടി ഇരു വശങ്ങളിലേക്കും കെട്ടി വച്ചിരിക്കുകയാണ്. ഒരുപക്ഷെ, ലോകത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ പാവയാകാം ഇതെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍, സൈബീരിയയിലുള്ള The Planeta Igrushek (Planet of…