കൂടത്തായി സിലി വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ഷാജുവിനെ ഭര്‍ത്താവായിക്കിട്ടാന്‍ കൊലപാതകം

കോഴിക്കോട് > കൂടത്തായി കൊലപാതക പരമ്ബരയില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. ജോളിയാണ് ഈ കേസിലും ഒന്നാം പ്രതി, മാത്യുവാണ് രണ്ടാം പ്രതി, സ്വര്‍ണപണിക്കാരന്‍ പ്രജികുമാര്‍ മൂന്നാം പ്രതിയാണ്. 1020 പേജുള്ളതാണ് കുറ്റപത്രം. ഇതില്‍ 165 സാക്ഷികളുണ്ട്. സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍, സഹോദരി ഷാലു ഫ്രാന്‍സിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് ഏറ്റവും നിര്‍ണായകമായതെന്ന് റൂറല്‍ എസ് പി കെ ജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിലിയെ അപസ്‌മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മഷ്റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പം കുടിക്കാന്‍ നല്‍കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയതായാണ് കണ്ടെത്തിയത്. സിലിക്ക് ഗുളിക കൊടുത്ത ശേഷം തളര്‍ന്ന അമ്മയെ…

സാമ്ബത്തിക ഞെരുക്കം: സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കി മാറ്റുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ അതിനെ അതിജീവിക്കാന്‍ സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസാക്കിയേക്കുമെന്ന് സൂചന. ഫെബ്രുവരി ഏഴിന് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്ന ബഡ്‌ജറ്റില്‍ ഇതിനുള്ള നിര്‍ദ്ദേശം ഉണ്ടാകാനാണ് സാദ്ധ്യത. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 20,000 ജീവനക്കാരാണ് സംസ്ഥാന സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. ഫുള്‍ സര്‍വീസുള്ള താഴ്ന്ന വിഭാഗത്തിലെ ഒരു ജീവനക്കാരന് ഗ്രാറ്റുവിറ്റിയും പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ 20 ലക്ഷം രൂപ വേണ്ടി വരും. ഉയര്‍ന്ന തസ്തികയില്‍ വിരമിക്കുന്നവര്‍ക്ക് നല്‍കാന്‍ 50ലക്ഷവും വേണം. ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നത്. പെന്‍ഷന്‍ പ്രായം കൂട്ടിയില്ലെങ്കില്‍ ഇത്രയും തുക നല്‍കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനാവില്ല. അതിനെ മറികടക്കാനുള്ള ഏക വഴി പെന്‍ഷന്‍ പ്രായം കൂട്ടുകയാണെന്നാണ് നിഗമനം. പക്ഷേ, ഇതിനെതിരെ ഉയര്‍ന്ന് വരാന്‍ സാദ്ധ്യതയുള്ള പ്രതിഷേധമാണ് സര്‍ക്കാരിനെ വലയ്ക്കുന്നത്. ഇടതുപക്ഷ…