ദുബായില്‍ ആപ്പ് വഴി പാര്‍ക്കിങ് ഫീ അടയ്ക്കുന്നവര്‍ക്ക് സമ്മാനം നേടാന്‍ അവസരം

ദുബായ്: ദുബായില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ) ആപ്പ് വഴി പാര്‍ക്കിങ് ഫീസടച്ച്‌ സമ്മാനം നേടാന്‍ അവസരം. ആപ്പ് വഴി പാര്‍ക്കിങ് ഫീസടയ്ക്കുമ്ബോള്‍ ഇനിമുതല്‍ നോല്‍ കാര്‍ഡ് പോയന്റും ഷോപ്പിങ്ങിനുള്ള അവസരവും ലഭിക്കുമെന്ന് ആര്‍.ടി.എ. അറിയിച്ചു. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ പോയന്റുകള്‍ നോല്‍ കാര്‍ഡുകളില്‍ ചേര്‍ത്ത ബാലന്‍സ് രൂപത്തില്‍ ലഭിക്കും. അല്ലെങ്കില്‍ വിവിധ കഫേകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് വിനോദോപാധികള്‍, ഷോപ്പിങ് ഔട്ട്‌ലെറ്റുകള്‍ എന്നിവയിലെ ഇ-വൗച്ചറുകളില്‍ ഇളവ് ലഭിക്കും. പാര്‍ക്കിങ് ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ എത്തിക്കുന്നതിനാണ് സംരംഭമെന്ന് ആര്‍.ടി.എ. പ്രസ്താവനയില്‍ പറഞ്ഞു.

സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയല്ലേ? ഒടുവില്‍ സത്യം വെളിപ്പെടുത്തി താരം

1998ല്‍ സിബിമലയില്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി, സുകുമാരി, ജനാര്‍ദ്ദനന്‍ എന്നിങ്ങനെ വമ്ബന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ചിത്രം റിലീസ് ചെയ്ത് കാലം ഇത്രയും ആയെങ്കിലും പ്രേക്ഷകര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. ചിത്രത്തില്‍ ജയറാമിന് പൂച്ചയെ അയച്ച ആ അജ്ഞാത കാമുകി ആരാണെന്ന്. പലപ്പോഴും പലരും താനാണോ ആ പൂച്ചയെ അയച്ചതെന്ന് തന്നോട് ചോദിച്ചുണ്ടെന്നാണ് നടി ശ്രീജയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുറപ്പെണ്ണില്‍ ഒരാളായി ശ്രീജ എത്തിയിരുന്നു. ‘സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ജയറാമിന് ആ പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയയാണോ? ഈ ചോദ്യംകൊണ്ട് എന്റെ ഫേസ്ബുക്ക് മെസഞ്ചര്‍ ബോക്‌സും ഇന്‍സ്റ്റഗ്രാമും നിറഞ്ഞു. മറുപടി കൊടുത്താലും വീണ്ടും വീണ്ടും അതേ ചോദ്യം വീണ്ടും വരും.…

ഓണ്‍ലൈനില്‍ പിസ്സ ഓര്‍ഡര്‍ ചെയ്തു, അക്കൌണ്ടില്‍ നിന്ന് യുവാവിന് നഷ്ട്ടപ്പെട്ടത് 95000 രൂപ

ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക, തട്ടിപ്പുകള്‍ വ്യാപകം. ബംഗളൂരൂവില്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനായി പിസ ഓര്‍ഡര്‍ ചെയ്ത ടെക്കിയ്ക്ക് അക്കൌണ്ടില്‍ നിന്ന് നഷ്ട്ടപ്പെട്ടത് 95,000 രൂപ. ബംഗളൂരുവിലെ കോറമംഗലയില്‍ താമസിക്കുന്ന എന്‍.വി.ഷെയ്ക്ക് എന്ന യുവാവിനാണ് പണം നഷ്ട്ടപ്പെട്ടത്. ഓണ്‍ലൈന്‍ തട്ടിപ്പ് ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് തന്റെ സ്മാര്‍ട്ട്‌ഫോണ്‍ വഴി ഒരു ഭക്ഷണ വിതരണ ആപ്ലിക്കേഷനിലൂടെയാണ് പിസ്സ ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ നല്‍കി ഒരു മണിക്കൂറിനുശേഷവും ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരുടെ കസ്റ്റമര്‍ കെയര്‍ സേവനവുമായി ബന്ധപ്പെട്ടു. ഫോണ്‍ വിളിച്ചപ്പോള്‍, മറുവശത്തുണ്ടായിരുന്ന ആളോട് ഭക്ഷണം ഇതുവരെ ലഭിച്ചില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ഓര്‍ഡര്‍ ഭക്ഷണശാലകള്‍ സ്വീകരിക്കുന്നില്ലെന്നും പണം തിരികെ ലഭിക്കുമെന്നുമാണ് അയാള്‍ മറുപടി നല്‍കിയത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു ഫോണ്‍ സന്ദേശം ലഭിക്കുമെന്നും അതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്കു ചെയ്‌താല്‍ പണം തിരികെ ലഭിക്കുന്നതിനുള്ള…

ചൈനയിലെ ‘ആ വൈറസ്’ കടല്‍കടന്ന് ജപ്പാനില്‍; മാരകരോഗം ലോകത്തില്‍ പടരുന്നുചൈനയിലെ ‘ആ വൈറസ്’ കടല്‍കടന്ന് ജപ്പാനില്‍; മാരകരോഗം ലോകത്തില്‍ പടരുന്നു

ചൈനയില്‍ കണ്ടെത്തിയ പുതിയ കൊറോണാവൈറസ് ആദ്യമായി ജപ്പാനിലും സ്ഥിരീകരിച്ചു. രോഗത്തെ നേരിടാന്‍ ഒരുങ്ങണമെന്ന് ലോകത്തിലെ എല്ലാ ആശുപത്രികള്‍ക്കും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് വൈറസ് കടല്‍കടന്ന് ജപ്പാനിലെത്തിയത്. ടോക്യോയില്‍ 30കളില്‍ പ്രായമുള്ള ഒരു പുരുഷനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ ചൈനീസ് നഗരമായ വുഹാനില്‍ പോയി മടങ്ങിയ വ്യക്തിയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. വുഹാനില്‍ ന്യൂമോണിയ പടര്‍ന്നുപിടിച്ചത് പുതിയ കൊറോണാവൈറസ് ബാധ മൂലമാണെന്നാണ് കരുതുന്നത്. ലോകത്തില്‍ ഈ വൈറസ് പടര്‍ന്നപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍പൊരിക്കലും കണ്ടെത്തിയിട്ടില്ലാത വൈറസ് സ്ഥിരീകരിച്ചത് ശാസ്ത്രലോകത്തിന് ആശങ്കയാകുന്നുണ്ട്. കൊറോണാവൈറസാണെന്ന് മാത്രമാണ് പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. ഡിസംബര്‍ മുതല്‍ ചൈനീസ് നഗരമായ വുഹാനില്‍ ഇതുമായി ബന്ധപ്പെട്ട 41 കേസുകളാണ് സ്ഥിരീകരിച്ചത്. വൈറസ് മൂലമുള്ള ന്യൂമോണിയ ബാധിച്ച്‌ ഒരു രോഗി മരണപ്പെട്ടു. രാജ്യത്തിന് പുറത്ത് ഈ രോഗം ആദ്യമായി…