മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ശബരിമല സന്നിധാനത്ത് പര്‍ണ്ണശാലകള്‍ കെട്ടി അയ്യപ്പന്‍മാരുടെ കാത്തിരിപ്പ്. നൂറു കണക്കിന് അയ്യപ്പ ഭക്തരാണ് മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് പര്‍ണ്ണശാല ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് അടുത്തതോടെ ശരണം വിളികളും അയ്യപ്പ സ്തുതികളുമായി മുകരിതമാണ് സന്നിധാനം. മകരവിളക്ക് നേരിട്ട് കാണാന്‍ കഴിയുന്ന ഇടങ്ങളിലെല്ലാം തീര്‍ത്ഥാടകരുടെ പര്‍ണ്ണ ശാലകള്‍ ഒരുങ്ങി തുടങ്ങി. വനത്തിലെ മരങ്ങളില്‍ നിന്ന് ചെറു ശിഖരങ്ങള്‍ ശേഖരിച്ചാണ് പര്‍ണ്ണ ശാലകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Day: January 15, 2020
ഹരീഷ് വാസുദേവനെയൊക്കെ പാകിസ്താനിലേക്ക് അയക്കണമെന്ന് ടിപി സെന്‍കുമാര്‍; വിസ കിട്ടി ബോധിച്ചു, ടിക്കറ്റ് കൂടി ഉടനേ കിട്ടുമോ സാറേ എന്ന് തിരിച്ചടിച്ച് അഭിഭാഷകന്‍; ഇത് ബിജെപിയുടെ പദ്മ അവാര്‍ഡെന്നും പരിഹാസം
തൃശ്ശൂര്‍: പൗരത്വ നിയമ ഭേദഗതിക്ക്‌എതിരെ പ്രതിഷേധിച്ചതിന് താന്‍ ഉള്‍പ്പടെയുള്ളവരെ പാകിസ്താനിലേക്ക് അയക്കണമെന്ന് വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ വായടപ്പിച്ച് ഹരീഷ് വാസുദേവന്‍ രംഗത്ത്. പാകിസ്താനിലേക്ക് അയക്കുമെന്ന സെന്‍കുമാറിന്റെ ഭീഷണിക്ക് മറിപടിയായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസവുമായി ഹരീഷ് രംഗത്തെത്തിത്. പാകിസ്താനിലേക്ക് പോകാനുള്ള വിസ കിട്ടി ബോധിച്ചു. ടിക്കറ്റ് കൂടി ഉടനേ കിട്ടുമായിരിക്കും അല്ലേ സാറേ? എന്‍ഡിഎ സര്‍ക്കാര്‍ എനിക്ക് തന്ന പദ്മ അവാര്‍ഡായി ഞാനിത് സ്വീകരിക്കുന്നുവെന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാകിസ്താനിലേക്ക് വിടണം. ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണ് എന്നായിരുന്നു ടിപി സെന്‍കുമാര്‍ പാലക്കാട് പ്രസംഗിച്ചത്. ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ഹരീഷ് വാസുദേവന്‍ പൗരത്വ ഭേദഗതിക്ക് എതിരെ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി പക്ഷം പിടിച്ച ഗവര്‍ണറെ പോലും ഹരീഷ് ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ചിരുന്നു. ഈ…
ഉല്‍പ്പാദനം നിര്‍ത്തി ചില ബുള്ളെറ്റുകള്‍
ഡല്‍ഹി: രാജകീയ ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ് 500, തണ്ടര്‍ബേര്‍ഡ് 500, തണ്ടര്‍ബേര്‍ഡ് 500എക്സ് മോഡലുകളുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ നിര്‍ത്തിയതായി സൂചന. കമ്ബനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ബുക്കിംഗ് വിഭാഗത്തില്‍നിന്നും ഈ വാഹനങ്ങളെ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്ലാസിക് 500 മോട്ടോര്‍സൈക്കിളും നിര്‍ത്തിയതായി പറയുന്നു എന്നാല്‍ നിലവില്‍ സ്റ്റോക്ക് ഉള്ളതിനാല്‍ ക്ലാസിക് 500 മോഡലിന്റെ ബുക്കിംഗ് ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. 500 സിസി മോഡലുകളുടെ ഡിമാന്‍ഡ് കുറയുന്നതാണ് ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ പ്രധാന കാരണമായി പറയുന്നത്