തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് പ്രിയ ആനന്ദ്. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെയാണ് പ്രിയ മലയാളത്തില്‍ തുടക്കം കുറിച്ചത്. ഇവരുടെ കെമിസ്ട്രിക്ക് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. പ്രിയ എന്ന കഥാപാത്രമായാണ് എസ്രയില്‍ പ്രിയയെത്തിയത്. കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍ പോളിയുടെ നായികയായതും പ്രിയ ആനന്ദായിരുന്നു. ദിലീപ് ചിത്രമായ കോടതിസമക്ഷം ബാലന്‍ വക്കീലിലും താരം അഭിനയിച്ചിരുന്നു. വിക്രമിന്റെ മകന്റെ ആദ്യചിത്രമായ ആദിത്യവര്‍മ്മയിലും താരം അഭിനയിക്കുന്നുണ്ട്. അടുത്ത വര്‍ഷം വിവാഹമുണ്ടാവുമെന്ന സൂചനയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. താനിത് വരെ ദീപാവലി ആഘോഷിച്ചിരുന്നില്ലെന്നും ഇത്തവണയാണ് അത്തരമൊരു ആഘോഷത്തിന് അവസരം ലഭിച്ചതെന്നും പ്രിയ പറയുന്നു. സിനിമയിലെത്തിയിട്ട് 10 വര്‍ഷം തികഞ്ഞുവെന്ന സന്തോഷവും ഇപ്പോഴുണ്ട്. വണക്കെ ചെന്നൈയൈണ് തന്റെ സിനിമകളില്‍ തനിക്കേറെ പ്രിയപ്പെട്ടത്. ഇംഗ്ലീഷ് വിംഗ്ലീഷില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് കരിയറിലെ തന്നെ വലിയൊരു ഭാഗ്യമായി കരുതുന്നു. ശ്രീദേവിക്കൊപ്പം അഭിനയിക്കാനുള്ള അവസരം പലര്‍ക്കും ലഭിച്ചിരുന്നില്ലെന്നും താരത്തെ വല്ലാതെ മിസ്സ്…
Day: January 14, 2020
‘ദീപികയ്ക്ക് എന്നെപ്പോലൊരു ഉപദേശകനെ വേണം’; ബാബാ രാംദേവ്
ഇന്‍ഡോര്‍: ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഇന്ത്യയെക്കുറിച്ചും രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പശ്ചാത്തലത്തെക്കുറിച്ചും കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്ന് യോഗ ഗുരു ബാബാ രാംദേവ്. അറിവ് നേടിയതിന് ശേഷം മാത്രമേ തീരുമാനങ്ങള്‍ എടുക്കാന്‍ പാടുള്ളു. ദീപികയ്ക്ക് തന്നെപ്പോലുള്ള ഒരാളെ ഉപദേഷ്ടാവായി വേണമെന്നും രാംദേവ് ഇന്‍ഡോറില്‍ പറഞ്ഞു. ജെഎന്‍യു അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാണാനെത്തിയ ദീപികയുടെ നടപടിയോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. ഒരുനടി എന്ന നിലയില്‍ ദീപികയുടെ കാര്യക്ഷമത മറ്റൊരു തരത്തിലാണെന്നും രാംദേവ് പറഞ്ഞു. ‘സിഎഎ’യുടെ മുഴുവന്‍ അര്‍ത്ഥവും അറിയാത്ത ആളുകള്‍ പോലും പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയാണെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. ആരുടെയും പൗരത്വം എടുത്തുകളയില്ലെന്നും പൗരത്വം നല്‍കാനാണ് നിയമമെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞിട്ടും ആളുകള്‍ സമരം ചെയ്യുകയാണെന്നും രാംദേവ് പറഞ്ഞു.