ആസ്ട്രേലിയന്‍ കാട്ടുതീ: ഹെലികോപ്ടറില്‍ വിതറുന്നത് കിലോക്കണക്കിന് പച്ചക്കറികള്‍ -VIDEO

സിഡ്നി: കാട്ടുതീ കനത്ത നാശംവിതച്ച ആസ്ട്രേലിയയിലെ ദുരന്തബാധിത മേഖലകളില്‍ ഹെലികോപ്ടറില്‍ എത്തിച്ച്‌ വിതറുന്നത് വന്‍തോതില്‍ പച്ചക്കറികള്‍. തീപിടിത്തം അതിജീവിച്ച മൃഗങ്ങള്‍ക്ക് മറ്റ് ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിലാണ് ന്യൂ സൗത്ത് വെയില്‍സ് അധികൃതരുടെ ഈ നടപടി. കഴിഞ്ഞ ആഴ്ച 1000 കിലോയിലേറെ മധുരക്കിഴങ്ങും കാരറ്റും ഹെലികോപ്റ്ററില്‍ വിവിധ മേഖലകളില്‍ വിതറിയതായി പരിസ്ഥിതി മന്ത്രി മാറ്റ് കീന്‍ അറിയിച്ചു. ‘ഓപറേഷന്‍ റോക് വാലബി’ എന്ന പേരിലാണ് നടപടി. തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ട കങ്കാരു വര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പച്ചക്കറി വിതറുന്നത്. ആസ്ട്രേലിയന്‍ വന്‍കരയില്‍ മാത്രം കാണപ്പെടുന്ന സസ്തനിവര്‍ഗമായ കങ്കാരുക്കള്‍ക്ക് തീപിടിത്തം വന്‍ നാശമുണ്ടാക്കിയതായാണ് കരുതുന്നത്. 15 ഇനം കങ്കാരുക്കളാണ് ആസ്ട്രേലിയയില്‍ ഉള്ളത്. പല ജീവിവര്‍ഗങ്ങളുടെയും ആവാസവ്യവസ്ഥ തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. തീപിടിത്തം ഏറ്റവും കൂടുതല്‍ നാശംവിതച്ച ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് മാത്രം 50 കോടിയിലേറെ ജീവികള്‍ക്ക് നാശം…

ഉക്രെയിന്‍ വിമാനാക്രമണം: പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന് ട്രം‌പിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇറാനില്‍ നടക്കുന്ന പ്രകടനങ്ങളെ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യാത്രാ വിമാനം വെടിവെച്ചിട്ടതായി ടെഹ്റാന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പുതിയ ‘കൂട്ടക്കൊല’യ്ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 176 പേരുടെ മരണത്തിനടയാക്കിയ ഉക്രേനിയന്‍ ജെറ്റ്‌ലൈനറെ തെറ്റിദ്ധാരണയുടെ പേരില്‍ വെടിവെച്ചിട്ടതായി ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മിസൈല്‍ ആക്രമണമാണെന്ന അമേരിക്കയുടെ അവകാശവാദങ്ങള്‍ ഇറാന്‍ ആദ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. ഇറാഖിലെ അമേരിക്കന്‍ സേനാ കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉക്രേനിയന്‍ വിമാനം വെടിവെച്ചിട്ടത്. ദുരന്തത്തെക്കുറിച്ചുള്ള സൈനിക അന്വേഷണത്തില്‍ ബോയിംഗ് 737 വിമാനത്തെ തകര്‍ത്ത മിസൈലുകള്‍ കണ്ടെത്തിയതായി പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി പറഞ്ഞു. ഇത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടയില്‍ ഇറാനിയന്‍ അധികൃതര്‍ ബ്രിട്ടന്‍റെ അംബാസഡറെ തടഞ്ഞുവെച്ചു. അന്താരാഷ്ട്ര നിയമ ലംഘനമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വിശേഷിപ്പിച്ചതോടെ അംബാസഡറെ…

കിടിലന്‍ കോമഡി രംഗങ്ങള്‍ കോര്‍ത്തിണക്കിയ ‘ഉറിയടി’യുടെ ട്രെയ്ലര്‍ കാണാം

2015ല്‍ പുറത്തിറങ്ങിയ ചിത്രം’അടി കപ്യാരെ കൂട്ടമണി’ സംവിധാനം ചെയ്ത എജെ വര്‍ഗീസ് ഒരിടവേളയ്ക്കു സംവിധാനം ചെയ്ത ‘ഉറിയടി’യുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. കോമഡി രംഗങ്ങള്‍ കോര്‍ത്തിണക്കിയ ട്രെയ്ലറില്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്‍, മാനസ രാധാകൃഷ്ണന്‍ തുടങ്ങി പ്രമുഖ താരങ്ങളും ഉണ്ട്. ത്രിഎഫ്. ആന്റ് ഫിഫ്റ്റിസിക്‌സ് സിനിമാസിന്റെ ബാനറില്‍ നൈസാം എസ് സലീം, സുധീഷ് ശങ്കര്‍, രാജേഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ദിനേശ് ദാമോദര്‍ ആണ്. സിദ്ദിഖ്, ബൈജു, ഇന്ദ്രന്‍സ്, പ്രേംകുമാര്‍, സുധി കോപ്പ, നോബി, വിനീത് മോഹന്‍, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, കോട്ടയം പ്രദീപ് തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. ചിത്രം ജനുവരി 17 ന് തിയേറ്ററുകളില്‍ എത്തും.

മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ നൂറു പേര്‍… അപകടങ്ങളും അസുഖങ്ങളും മൂലം വലയുന്ന മാതാപിതാക്കളുള്ളവര്‍ 30…

നൂറോളം കുട്ടികള്‍ക്ക് അച്ഛനോ അമ്മയോ ഇല്ല. അവരില്‍ ചിലര്‍ക്ക് രണ്ടു പേരെയും നഷ്ടമായിരിക്കുന്നു. മുപ്പതില്‍ അധികം കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ എങ്കിലും രോഗക്കിടക്കയിലാണ്. സ്വന്തമായി ഒരു വീട് വെറും സ്വപ്നമായി കൊണ്ടു നടക്കുന്നത് അനേകം പേര്‍. ഇതു മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പാവങ്ങളെ സഹായിക്കാന്‍ ഒരു ദൗത്യം ഏറ്റെടുത്തപ്പോള്‍ കണ്ടെത്തിയ യാഥാര്‍ത്ഥ്യങ്ങളാണ്. നഴ്സിങ് പഠിക്കാന്‍ ഇറങ്ങി പുറപ്പെട്ടു സാമ്ബത്തിക പ്രതിസന്ധിയിലായ കുറേ കുട്ടികളെ സഹായിക്കുക എന്ന വലിയ ദൗത്യമായിരുന്നു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഏറ്റെടുത്തത്. അതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നടത്തിയ സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുത്തത് 36 മലയാളികളാണ്. അവര്‍ സംയുക്തമായി ശേഖരിച്ചത് 44,442.95 പൗണ്ട്. സ്‌കൈ ഡൈവിങ് ചെലവുകള്‍ കുറച്ചു ബാക്കിയായ 36,016.45 പൗണ്ട് പൗണ്ട് കൊടുക്കാന്‍ അര്‍ഹരായവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയപ്പോഴാണ് യഥാര്‍ത്ഥ പ്രശ്നം ആരംഭിച്ചത്. ഏതാണ്ട്…

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയ അധ്യാപകനെ കോളജില്‍ നിന്നും പുറത്താക്കി; പ്രിന്‍സിപ്പാളിനെ ഓഫീസില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ക്ലാസ് സെമിനാറില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയ താത്കാലിക അധ്യാപകനെയാണ് പ്രിന്‍സിപ്പാള്‍ പുറത്താക്കിയത്. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാള്‍ വി ദേവിപ്രിയയെ ഓഫീസ് മുറിയില്‍ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് പ്രതിഷേധ സമരം നടത്തുകയാണ്.

നടിക്ക് കാലില്‍ ചിലങ്ക കെട്ടിക്കൊടുത്ത് വിവാഹാഭ്യര്‍ത്ഥന നടത്തി നിതേഷ്,​ ഉത്തര ഉണ്ണി വിവാഹിതയാകുന്നു: വീഡിയോ

നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. നിതേഷ് നായരാണ് വരന്‍. ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. ഉത്തരയ്ക്ക് ചിലങ്ക കെട്ടിക്കൊടുത്ത് ആണ് നിതേഷ് നായര്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എറണാകുളം കുമ്ബളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച്‌ ഇരു കുടുംബങ്ങളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹനിശ്ചയം.\ താരദമ്ബതികളായ ബിജു മേനോനും സംയുക്ത വര്‍മയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പീകോക്ക് നിറത്തിലുള്ള ലെഹങ്ക അണിഞ്ഞ് അതിമനോഹരിയായാണ് ഉത്തര ചടങ്ങിന് എത്തിയത്. ബാംഗളൂരുവിലുള്ള UTIZ എന്ന കമ്ബനിയുടെ ഉടമയാണ് നിതേഷ് നായര്‍. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് വിവാഹം. https://www.facebook.com/miss.uttharaunni/videos/1005001139886233/