കൊച്ചി: ( 11.01.2020) ഹോളി ഫെയ്ത്ത് ഫ് ളാറ്റ് നിലംപൊത്തി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ശനിയാഴ്ച രാവിലെ 11.19മണിയോടെ ഫ് ളാറ്റ് നിലംപൊത്തിയത്. രണ്ടു മൂന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഫ് ളാറ്റ് നിലംപൊത്തി. മുന്‍ നിശ്ചയിച്ചതില്‍ നിന്നും 15 മിനിറ്റിലേറെ വൈകിയാണ് കെട്ടിടം തകര്‍ത്തത്. കായലിലേക്ക് പോലും അവശിഷ്ടങ്ങള്‍ തെറിച്ചുപോകാതെയാണ് ഫ് ളാറ്റ് പൊളിച്ചുനീക്കിയത്. കൃത്യം 11 മണിക്ക് തന്നെ ഫ് ളാറ്റ് കെട്ടിടം തകര്‍ക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയ ഹെലികോപ്റ്റര്‍ പറന്നുപോകുന്നത് വരെ രണ്ടാം സൈറണ്‍ മുഴക്കിയില്ല. നാവികസേനയുടേതായിരുന്നു ഹെലികോപ്റ്റര്‍. അതിനാല്‍ തന്നെ നാവികസേനയുടെ അനുമതി ലഭിക്കണമായിരുന്നു. 11.06 നാണ് ഹെലികോപ്റ്റര്‍ മടങ്ങിപ്പോയത്. ഇതിന് ശേഷം 11.09 നാണ് രണ്ടാമത്തെ സൈറണ്‍ മുഴക്കിയത്. രണ്ടാമത്തെ സൈറണ്‍ മുഴക്കിയതിന് ശേഷമാണ് ദേശീയ പാത ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം കൊടുത്തത്. 11.16 ന്…
Day: January 11, 2020
എല്ലാം ശുഭമായി; മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റ് നിലംപൊത്തി
കൊച്ചി: മിനിറ്റുകള്‍ വൈകിയത് ഒഴിച്ചാല്‍ എല്ലാം ശുഭമായി. 11.15-ന് ബ്ലാസ്റ്റര്‍ വിരലമര്‍ന്നതോടെ അംബരചുംബിയായ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റ് ഒരു ജലപതപോലെ കായലോരത്ത് പതിഞ്ഞു. 19 നിലയുള്ള കെട്ടിടം നിമിഷങ്ങള്‍ക്കൊണ്ടാണ് തകര്‍ന്നടിഞ്ഞത്. 11 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം വൈകിയതിനെ തുടര്‍ന്നാണ് രണ്ടാമത്തെ സൈറണ്‍ വൈകിയത്.10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറണ്‍ 11.10-നാണ് മുഴങ്ങിയത്. അവസാനത്തേതും മൂന്നമത്തേതുമായ സൈറണ്‍ 11.15 ന് മുഴങ്ങിയതിന് പിന്നാലെ സ്‌ഫോടനവും നടന്നു. പിന്നീടുള്ള കാഴ്ചകള്‍ മറച്ച് എങ്ങും പൊടിപടലം. മിനിറ്റുള്‍ക്ക് ശേഷം പൊടിയടങ്ങുമ്ബോള്‍ കാണുന്ന കാഴ്ച കോണ്‍ക്രീറ്റ് അവിശിഷ്ടമായി മാറിയ ഫോളി ഫെയ്ത്ത് എച്ച്.ടു.ഒ.