പുതുവത്സരത്തിലും റെക്കോഡിട്ട് മലയാളി, ഒറ്റ ദിവസം കൊണ്ട് കുടിച്ചു തീര്‍ത്തത് 68.57 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം:( 02/01/2020) പുതുവത്സരത്തിലും റെക്കോഡിട്ട് മലയാളി. പുതുവര്‍ഷ തലേന്ന് മദ്യം കുടിച്ചാണ് മലയാളി റെക്കോര്‍ഡിട്ടത്. ബെവ്കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 68.57 കോടിയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റു പോയത്്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വില്‍പ്പനയില്‍ ഉണ്ടായത്. പുതുവത്സര ദിന തലേന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ മദ്യവില്‍പ്പന ശാലയിലാണ്. ഇവിടെ 88 ലക്ഷം രൂപയുടെ മദ്യമാണ് ഒരു ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷത്തില്‍ പുതുവത്സര തലേന്ന് 63 കോടിയായിരുന്നു വില്‍പ്പന. ക്രിസ്മസ്- പുതുവത്സരം ഉള്‍പ്പെടുന്ന 10 ദിവസത്തെ വില്‍പ്പനയിലും വര്‍ദ്ധനവ് ഉണ്ടായാതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 522 കോടിയാണ് ഈ കാലയളവിലെ ഈ വര്‍ഷത്തെ വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇത് 512 കോടിയായിരുന്നു.

ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ വി​ല​ക്ക്; ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളു​മാ​യി നി​ര്‍​മാ​താ​ക്ക​ള്‍

കൊച്ചി: ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഉപാധി വച്ച്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തുടര്‍ച്ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മാസം നടന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഡബ്ബിംഗ് വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയാല്‍ മാത്രം തുടര്‍ ചര്‍ച്ചകള്‍ മതി എന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. എന്നാല്‍ പന്ത്രണ്ട് ദിവസം പിന്നിട്ടിട്ടും നിര്‍മ്മാതാക്കളുടെ സംഘടന നല്‍കിയ കത്തിന് ഷെയ്ന്‍ മറുപടി നല്‍കിയിട്ടില്ല.ഈ സാഹചര്യത്തിലാണ് മൂന്ന് ദിവസത്തിനകം ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന ശാസനവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എത്തിയത്. മൂന്ന് ദിവസത്തിനുള്ളില്‍ ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയോ കത്തിന് വ്യക്തമായ മറുപടി നല്‍കുകയോ ചെയ്തില്ലെങ്കില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ സജീവമാകേണ്ട എന്നാണ് നിര്‍മ്മാതാക്കളുടെ പൊതുവികാരം. ഇക്കാര്യം താരസംഘടനയായ അമ്മയുടെ ഭാരവാഹികളെയും…