‘അമിത് ഷായെ കണ്ടാല്‍ എനിക്ക് പറയാനുള്ളത് ഈ ഒരു കാര്യം മാത്രമാണ്’; തുറന്നു പറഞ്ഞ് അക്ഷയ് കുമാര്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് കണ്ടാല്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. കഴിഞ്ഞ ദിവസം ആജ് തക് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ‘അജണ്ട ആജ് തക് 2019’ എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. അമിത് ഷായെ നേരിട്ട് കണ്ടാല്‍ താങ്കള്‍ എന്താണ് ചോദിക്കുന്ന എന്ന അവതാരികയുടെ ചോദ്യത്തിനാണ് അക്ഷയ് കുമാര്‍ മറുപടി പറഞ്ഞത്. തനിക്ക് അദ്ദേഹത്തെ കാണാന്‍ ഒരു അവസരം കിട്ടിയാല്‍ താന്‍ അദ്ദേഹത്തോട് ഒറ്റ കാര്യമേ പറയൂ. അത് അദ്ദേഹത്തിന്റെ ആരോഗ്യം ശ്രദ്ധിക്കാന്‍ വേണ്ടിയാവും താന്‍ പറയുക എന്നാണ് താരം പറഞ്ഞത്. കൂട്ടത്തില്‍ ആരോഗ്യ പരിപാലനത്തിനായി അനുഷ്ഠിക്കേണ്ട ഒരു മാര്‍ഗ്ഗവും താന്‍ അദ്ദേഹത്തിനോട് പറയാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നുമാണ് അദ്ദേഹം അവതാരകയുടെ ചോദ്യത്തിന് മറുപടിയായി നല്‍കിയത്. ‘അമിത് ഷാ ജിയോട് പറയാനാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം…

തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത അഞ്ച് ലക്ഷം രൂപയുടെ മത്സ്യം പിടിച്ചെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് കൊണ്ടു വന്ന ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ നഗരസഭ അധികൃതര്‍ പിടികൂടി. പുലര്‍ച്ചെ 3.15ന് പട്ടം ജംഗ്ഷന് സമീപത്ത് വച്ചാണ് മീന്‍ പിടികൂടിയത്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ഫോര്‍മാലിന്‍ ചേര്‍ത്ത മീനാണ് നഗരസഭ അധികൃതര്‍ പിടികൂടിയത്. 95 ട്രേ ( രണ്ടര ടണ്ണോളം ) മീനുകളാണ് തിരുവനന്തപുരം നഗരസഭയുടെ ഈഗിള്‍ ഐ സ്‌ക്വാഡ് പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപയോളം വിപണ മൂല്യം വരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്.

ജടായു കാര്‍ണിവലിന് നാളെ കൊടിയേറും

കൊല്ലം : ഈ വര്‍ഷത്തെ ജടായു കാര്‍ണിവല്‍ 20ന് തുടങ്ങും . കലാ-സാംസ്കാരിക പരിപാടികള്‍ വസ്ത്ര-കരകൗശല മേള, ഭക്ഷ്യമേള എന്നിവയാണ് ഈ വര്‍ഷത്തെ കാര്‍ണിവലിനെ ശ്രദ്ധേയമാക്കുന്നത് . വൈകീട്ട് ആറിന് മന്ത്രി കെ.രാജു കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരന്‍ എം.എല്‍.എ. അധ്യക്ഷനാകും. എം.മുകേഷ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. കാരിക്കേച്ചര്‍, ടാറ്റൂ, മോഹന്തി, പെയിന്റിങ്, അപൂര്‍വ വസ്ത്ര-കരകൗശല വസ്തുക്കള്‍, വിഭിന്നങ്ങളായ ഭക്ഷണങ്ങള്‍, ലൈവ് മ്യൂസിക്, ബോട്ടിക്, സ്ട്രീറ്റ് മാജിക്, ബലൂണ്‍ ആര്‍ട്ട്‌ എന്നിവയും കാര്‍ണിവലില്‍ ഉണ്ടായിരിക്കും .

ഇരുട്ടത്ത് വാഹനപരിശോധന നടത്തിയത് ചോദ്യം ചെയ്തയാള്‍ക്ക് പോലീസിന്റെ മര്‍ദ്ദനം; പല്ല് അടിച്ചു കൊഴിച്ചു

ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ വീണ്ടും പോലീസിന്റെ അതിക്രമം. ഇരുട്ടത്ത് വാഹന പരിശോധന നടത്തിയത് ചോദ്യം ചെയ്ത ആളുടെ പല്ല് പോലീസ് അടിച്ചു കൊഴിച്ചു. തിരുവനന്തപുരം പി.എസ്.സി. ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചേര്‍ത്തല നഗരസഭാ അഞ്ചാം വാര്‍ഡ് ഇല്ലിക്കല്‍ രമേഷ് എസ്.കമ്മത്തിനാണ് (52) മര്‍ദനമേറ്റത്. ആക്രമണത്തില്‍ രമേഷിന്റെ ഒരുപല്ല് കൊഴിയുകയും കണ്ണിനും കഴുത്തിനും ജനനേന്ദ്രിയത്തിനും പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹം സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. സംഭവം നടന്ന് രണ്ടു ദിവസത്തിനുശേഷമാണ് രമേഷ് പരാതി നല്‍കിയത്. 14-ാം തീയതി സന്ധ്യയ്ക്ക് എറണാകുളത്ത് നിന്ന് ജോലികഴിഞ്ഞ് രമേഷ് വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു സംഭവം. റോഡിലെ വളവില്‍ ഇരുട്ടത്ത് ബൈക്ക് തടഞ്ഞ് മദ്യപിച്ചോ എന്ന് പരിശോധിക്കുകയും മദ്യപിച്ചില്ലെന്ന് മനസ്സിലായതോടെ വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍, ബൈക്ക് അല്‍പ്പം മാറ്റി നിര്‍ത്തിയശേഷം വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്ന് ഡി.ജി.പി.യുടെ സര്‍ക്കുലര്‍ ഇല്ലേയെന്നു ചോദിച്ച്‌ രമേശ് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് ആക്രമണം…

ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധിസഭ ഇംപീച്ച്‌ ചെയ്തു

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധിസഭ ഇംപീച്ച്‌ ചെയ്തു. 2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പ്രധാന എതിരാളിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുംനേരെ കേസുകള്‍ കുത്തിപ്പൊക്കാന്‍ യുക്രൈന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കുറ്റത്തിന്മേലാണ് ട്രംപിനെ ഇംപീച്ച്‌ ചെയ്തത്. പ്രമേയം പാസായ സാഹചര്യത്തില്‍ അടുത്തമാസം ട്രംപ് സെനറ്റിന്റെ വിചാരണ നേരിടണം. എന്നാല്‍, സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെന്നതിനാല്‍ ഇംപീച്ച്‌മെന്റ് നീക്കം അവിടെ പരാജയപ്പെടാം. ജനപ്രതിനിധി സഭയില്‍ പ്രമേയത്തെ അനുകൂലിച്ച്‌ 230 പേര്‍ വോട്ട് ചെയ്തു. 197 പേര്‍ എതിര്‍ത്തു. അധികാരദുര്‍വിനിയോഗം നടത്തി, ഇംപീച്ച്‌മെന്റ് നടപടികളോട് സഹകരിക്കാതെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ നേരത്തേ ഹൗസ് ജുഡീഷ്യറി സമിതി അംഗീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിനിധിസഭ പ്രമേയവും പാസാക്കിയത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയില്‍ ഇംപീച്ച്‌മെന്റ് പാസാകുമെന്ന് ഉറപ്പായിരുന്നു. 435 അംഗ സഭയില്‍…