തനിക്കും സഹോദരി സുചിത്രയ്ക്കും പങ്കാളികളെ അന്വേഷിച്ചുള്ള സുധീഷ് എന്ന യുവാവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുധീഷിന് 29ഉം സുചിത്രയ്ക്ക് 25വയസുമാണ് പ്രായം. എന്നാല്‍ ഈ ചേട്ടനും അനിയത്തിക്കും ചില നിബന്ധനകളൊക്കെയുണ്ട്. ഒരേ കുടുംബത്തില്‍പ്പെട്ട വിദ്യാസന്പന്നരായ പങ്കാളികളെയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് യുവാവ് കുറിപ്പിലൂടെ പറയുന്നു. ആലപ്പുഴയിലോ സമീപ ജില്ലകളിലോ ഉള്ളവരില്‍ നിന്നാണ് ആലോചനകള്‍ ക്ഷണിക്കുന്നതെന്നും സുധീഷ് വ്യക്തമാക്കുന്നു.
Day: December 18, 2019
ഹര്‍ത്താല്‍ ; ജില്ലയില്‍ സമരാനുകൂലികള്‍ തകര്‍ത്തത് 12 കെ.എസ്.ആര്‍.ടി.സി. ബസുകള്‍
കൊല്ലം : ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ സംയുക്തസമരസമിതി നടത്തിയ ഹര്‍ത്താലില്‍ സമരാനുകൂലികള്‍ ജില്ലയിലെ 12 കെ.എസ്.ആര്‍.ടി.സി. ബസുകള്‍ അടിച്ചുതകര്‍ത്തു . കൊല്ലത്തും പത്തനാപുരത്തും നാലും കൊട്ടാരക്കരയില്‍ രണ്ടും കരുനാഗപ്പള്ളിയിലും ശാസ്താംകോട്ടയിലും ഓരോ ബസിനും നേരേയാണ് കല്ലേറ് ഉണ്ടായയത് .ആക്രമണത്തില്‍ ഏഴ് ബസ് ജീവനക്കാര്‍ക്കും ഒരു വിദ്യാര്‍ഥിനിക്കും പരുക്കേറ്റു . താമരേശ്ശരി, പുനലൂര്‍, ചാത്തന്നൂര്‍, പറവൂര്‍ ഡിപ്പോകളിലെ ബസുകള്‍ക്ക് നേരെയായിരുന്നു ആക്രമണം . കല്ലേറില്‍ കണ്ണിന് പരുക്കേറ്റ ചാത്തന്നൂര്‍ ഡിപ്പോയിലെ ബസ് ഡ്രൈവര്‍ അലക്സാണ്ടറെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ രജിത്തിനും കണ്ടക്ടര്‍ മുസ്തഫയ്ക്കും കപ്പലണ്ടിമുക്കില്‍െവച്ച് ബസിനുനേരേയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റു . ദേശീയപാതയില്‍ കൊല്ലം പോളയത്തോട് കച്ചേരിക്കു സമീപം മുഖം തുണികൊണ്ടുമറച്ച് ബൈക്കിലെത്തിയ മൂന്നുപേര്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസ് തടഞ്ഞു നിര്‍ത്തിയതിന് ശേഷം കമ്ബികൊണ്ട് ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ബസിന്റെ ഡ്രൈവര്‍ നോര്‍ത്ത്…
പൗരത്വഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍: കേരള വര്‍മ്മയില്‍ എബിവിപിക്കാരെ മര്‍ദ്ദിച്ച് എസ്‌എഫ്‌ഐക്കാര്‍
തൃശൂര്‍: പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങിയ എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ്‌എഫ്‌ഐക്കാരുടെ മര്‍ദ്ദനം. കോളേജിലെ എബിപിവി പ്രവര്‍ത്തകരെ എസ്‌എഫ്‌ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങിയതിനാണ് എബിവിപിക്കാരെ മര്‍ദിച്ചത്. ഇന്ന് രാവിലെ 9.30 ഒടെയാണ് സംഭവം. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തിലെ ക്യാംമ്ബസുകളില്‍ പൗരത്വം ഭേദഗതി നിമയത്തിനെതിരേ നടക്കുന്ന നുണപ്രചാരണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെമിനാറുകള്‍ നടത്താന്‍ എബിവിപി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് കേരള വര്‍മയിലും സെമിനാര്‍ നടത്താന്‍ എബിവിപി യൂണിറ്റ് തീരുമാനിച്ചത്. എന്നാല്‍, സെമിനാര്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരുന്ന എബിവിപിക്കാരെ ക്ലാസിനുള്ളില്‍ കയറി എസ്‌എഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നീട് ക്ലാസില്‍ നിന്ന് പിടിച്ചിറക്കി വരാന്തയില്‍ വച്ചും മര്‍ദനം തുടര്‍ന്നു. മിനിറ്റുകളോളം തുടര്‍ന്ന മര്‍ദനത്തിനൊടുവില്‍ അധ്യാപകര്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥികളെ പിടിച്ചു മാറ്റിയത്.
ലക്ഷ്മി അഗര്‍വാളായി ദീപിക പദുക്കോണ്‍; ‘ഛപാകി’ലെ ഗാനം പുറത്തുവിട്ടു
ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഛപാക്’. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ മനോഹരമായ ഒരു ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘നോക് ജോക്’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മഹാദേവന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുല്‍സാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശങ്കര്‍ എസാന്‍ ലോയിയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘റാസി’യ്ക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദീപിക പദുക്കോണിന്റെ ലക്ഷ്മിയായുള്ള മാറ്റം വിമര്‍ശകരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. മാലതി എന്ന കഥാപാത്രമായിട്ടാണ് ദീപിക പദുക്കോണ്‍ ചിത്രത്തില്‍ എത്തുന്നത്. താരത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിക്രം മാസ്സിയാണ് ചിത്രത്തിലെ നായകന്‍. 2020 ജനുവരി 10ന് ചിത്രം തീയ്യേറ്ററുകളിലെത്തും.