പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. ഈ വിഷയത്തില്‍ സിനിമാ മേഖലയില്‍ നിന്നും ധാരാളം പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നിയമത്തിനെതിരെയും പ്രതിഷേധങ്ങളെ അനുകൂലിച്ചും ദുല്‍ഖര്‍ എത്തിയിരിക്കുകയാണ്. സ്വന്തം ഫെയ്സ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. മതേതരത്വവും, ജനാധിപത്യവും, തുല്യതയും നമ്മുടെ ജന്മാവകാശമാണെന്നും അതു തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും ചെറുക്കേണ്ടതുണ്ടെന്നും ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ‘ഈ അതിര്‍ത്തിക്കുമപ്പുറം നമ്മളെ ഇന്ത്യന്‍ എന്നു വിളിക്കും’ എന്ന ക്യാപ്ഷനുള്ള ഇന്ത്യയുടെ ഭൂപടത്തിന്‍റെ ചിത്രവും അദ്ദേഹം ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു: സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ കഴിഞ്ഞദിവസങ്ങളില്‍ സമരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
Day: December 17, 2019
വലയ സൂര്യഗ്രഹണം മൂന്ന് ജില്ലകളില്‍ എല്ലായിടത്തും ദൃശ്യമാകും
തിരുവനന്തപുരം : ഈ മാസം 26ന് വലയ സൂര്യഗ്രഹണം. കേരളത്തില്‍ കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ എല്ലായിടത്തും വലയ സൂര്യഗ്രഹണം ദൃശ്യമാകും. ഈ ജില്ലകളിലൂടെ വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നുപോകുന്നത് കൊണ്ട് ഗ്രഹണം വ്യക്തമായി കാണാനാകുമെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യന്റെറ മദ്ധ്യഭാഗം ചന്ദ്രനാല്‍ മറക്കപ്പെട്ട് ബാക്കിയുള്ള ഭാഗം ഒരു പ്രകാശവലയമായി കാണും. ദീര്‍ഘവൃത്താകാര പാതയില്‍ സഞ്ചരിക്കുന്ന ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അകന്ന് നില്‍ക്കുമ്ബോള്‍ അതിന്റെ പ്രത്യക്ഷ വലുപ്പം സൂര്യനെ പൂര്‍ണമായി മറയ്ക്കാനാവില്ല. അപ്പോള്‍ സംഭവിക്കുന്ന ഗ്രഹണമാണ് വലയഗ്രഹണം. കേരളത്തില്‍ പരമാവധി 3 മിനിറ്റ് 13 സെക്കന്റ് വരെ ഈ വലയം കാണാനാകും. കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ മുഴുവനായും കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. രാവിലെ 9.24നാണ് ഗ്രഹണം. വയനാട് ജില്ലയില്‍ എസ്.കെ.എം.ജെ…
ഗലി ബോയിയെ പിന്തള്ളി മികച്ച ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതായി മമ്മൂട്ടിയുടെ ‘പേരന്‍പ്’
ബോളിവുഡ് ചിത്രങ്ങളായ ‘ഗലി ബോയി’യെയും ‘ഉറി’യെയും പിന്തള്ളി മികച്ച ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതായി മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരന്‍പ്’. ചലച്ചിത്രങ്ങളുടെയും ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും റേറ്റിംഗ് നിര്‍ണ്ണയിക്കുന്ന ലോകത്തെ ഏറ്റവും ജനപ്രിയ സൈറ്റായ ഐഎംഡിബിയുടെ (imdb) മികച്ച ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ 2019 ലെ ലിസ്റ്റിലാണ് പേരന്‍പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. അമുദന്‍ എന്ന ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ മകളായി എത്തിയത് സാധനയാണ്. അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രം സംവിധാനം ചെയ്തത്. നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം കൂടിയാണ് ‘പേരന്‍പ്’. നേരത്തേ റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17ാം സ്ഥാനം പേരന്‍പ്…