ഭാഷയുടേയും ദേശത്തിന്റെയും ബഹുസ്വരത ഭീഷണിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : രാജ്യത്ത് ഭാഷയുടേയും ദേശത്തിന്റേയും ബഹുസ്വരത ഭീഷണിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഭാഷ, ഒരു ദേശം എന്ന തരത്തിലേക്ക് ബഹു സാംസ്‌കാരിക സമൂഹങ്ങളെ മാറ്റിയെടുക്കുന്ന നടപടികളുടെ പരീക്ഷണശാലയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 24-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ബഹുസ്വരതയേയും ജനങ്ങളുടെ ജീവിത വൈവിധ്യത്തേയും അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ രാഷ്ട്രങ്ങള്‍ ശിഥിലമായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഏറ്റവുമധികം ബഹുജനസ്വാധീനമുള്ള ഒരു കലാരൂപമെന്ന നിലയില്‍ പ്രേക്ഷകരുടെ രാഷ്ട്രീയബോധത്തെ പുരോഗമനമായി നയിക്കാന്‍ സിനിമയ്ക്ക് കഴിയും. സമഗ്രാധിപത്യ സ്വഭാവമുള്ള ഒരു രാഷ്ട്രീയത്തിന് ആധിപത്യമുണ്ടായാല്‍ ആ കലാരൂപത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹജീവികളുടെ പ്രശ്‌നങ്ങളോടും പ്രതിസന്ധികളോടും ഐക്യപ്പെടാനുള്ള മാധ്യമമാണ് സിനിമ. ഏകാധിപത്യ ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കാനും അതുവഴി വിശ്വമാനവികതയുടെ സന്ദേശത്തോട് ഐക്യപ്പെടാനും സിനിമ എന്ന കലാരൂപത്തിലൂടെ സാധിക്കും. മൂന്നാംലോക രാജ്യങ്ങളിലെ സിനിമകള്‍ അത്…

ഇന്ത്യ വെസ്റ്റിന്‍ഡീസ് രണ്ടാം ടി20 നാളെ തിരുവനന്തപുരത്ത്

നാളെ കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. താരങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. 90 ശതമാനത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. വൈകിട്ട് അഞ്ചുമുതല്‍ കാണികളെ പ്രവേശിപ്പിക്കും. കാണികളെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണംസ്റ്റേഡിയവും പരിസരവും പോലീസ് നിയന്ത്രണത്തിലായിരിക്കും. മഫ്തി പോലീസ് ഉള്‍പ്പെടെ 1000 പോലീസുകാര്‍ സുരക്ഷക്കായി ഉണ്ടാകും. യൂണിവേഴ്സിറ്റി കാമ്ബസ്, കാര്യവട്ടം കോളേജ്, എല്‍.എന്‍.സി.പി.ഇ തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് അനുവദിക്കും. മത്സരത്തോടനുബന്ധിച്ച്‌ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. ആദ്യ മത്സരം ജയിച്ച ഇന്ത്യ രണ്ടാം ജയത്തിനായിട്ടാകും കാര്യവട്ടത് എത്തുക.