മമ്മൂക്കയാണ് ആ വേഷം ചെയ്യുന്നതെങ്കില്‍ പരമാവധി ഡള്‍ ആക്കിയെ കൊടുക്കാറുള്ളൂ, മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോസ്‌റ്റ്യും ഡിസൈനര്‍ പറയുന്നു

വസ്ത്രാലങ്കാര രംഗത്ത് സമീറ സനീഷ് എന്ന പേര് ശ്രദ്ധേയമാണ്. മലയാള ചിത്രങ്ങളായ ഡാഡി കൂള്‍, ആഗതന്‍, മലര്‍വാടി ആര്‍ട്സ് ക്ലബ്‌, സാള്‍ട്ട് & പേപ്പര്‍, ചാപ്പാ കുരിശ്, പ്രണയം, നോര്‍ത്ത് 24 കാതം,1​983, ഇടുക്കി ഗോള്‍ഡ്,​ പ്രേമം,​ പത്തേമാരി തുടങ്ങി ഒട്ടനവധി വിജയചിത്രങ്ങളുടെ ഭാഗമായപ്പോള്‍ അവയിലെ വസ്ത്രാലങ്കാരം സമീറ സനീഷ് എന്ന കോസ്റ്റ്യൂം ഡിസൈനറെ പ്രേഷകര്‍ക്കും പ്രിയങ്കരിയാക്കി. പരസ്യ ചിത്രങ്ങളിലൂടെ വസ്ത്രാലങ്കാരം ചെയ്ത് തുടങ്ങി ഇന്ന് മലയാള സിനിമയില്‍ മുന്‍നിര നടന്‍മാര്‍ക്കടക്കം വസ്താലങ്കാരം ചെയ്യുന്നത് സമീറയാണ്. നടന്‍ മ്മൂട്ടിയോടൊപ്പം വര്‍ക്ക് ചെയ്ത്ത തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നുവെന്നും മമ്മൂട്ടിയുടെ എട്ട് സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സമീറ പറയുന്നു. കേരള കൗമുദി ഫ്ലാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സമീറ ഇക്കാര്യം വ്യക്തമാക്കിയത്. “ഞാന്‍ കടുത്ത മമ്മൂക്ക ഫാനാണ് ഡാഡിക്കൂള്‍ സമയത്ത് വല്ലാത്ത എക്സെെറ്റ്മെന്റായിരുന്നു. വര്‍ഷങ്ങളായി മലയാളികളുടെ…

ക്രിസ്മസ് പൊടിപൂരമാക്കാന്‍ ദിലീപിന്റെ മൈ സാന്റാ; ഫസ്റ്റ് ലുക്ക് കാണാം

ഓര്‍ഡിനറി, മധുരനാരങ്ങ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുഗീത് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മൈ സാന്റയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ ജെമിന്‍ സിറിയക് ആണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണമൊരുക്കുന്നത്. വാള്‍ പോസ്റ്റര്‍ എന്റര്‍ടൈമന്റ് എന്ന പുതിയ കമ്ബനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് നിഷാദ് കോയയും നിര്‍മാതാക്കളില്‍ ഒരാളാണ്. ദിലീപിനൊപ്പം ചിത്രത്തില്‍ കുട്ടികളും ഈ സിനിമയിലുണ്ട്. അനുശ്രീയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സണ്ണി വെയ്‌നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്രിസ്മസ് റിലീസായാണ് ചിത്രം തീയറ്ററുകളിലെത്തുക.