ആലപ്പുഴ: മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. എറണാകുളത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. കുട്ടനാട് എം.എല്‍.എയാണ് തോമസ് ചാണ്ടി. പിണറായി മന്ത്രിസഭയിലെ അംഗമായിരുന്നു.
Month: December 2019
‘അമിത് ഷായെ കണ്ടാല്‍ എനിക്ക് പറയാനുള്ളത് ഈ ഒരു കാര്യം മാത്രമാണ്’; തുറന്നു പറഞ്ഞ് അക്ഷയ് കുമാര്‍
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് കണ്ടാല്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. കഴിഞ്ഞ ദിവസം ആജ് തക് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ‘അജണ്ട ആജ് തക് 2019’ എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. അമിത് ഷായെ നേരിട്ട് കണ്ടാല്‍ താങ്കള്‍ എന്താണ് ചോദിക്കുന്ന എന്ന അവതാരികയുടെ ചോദ്യത്തിനാണ് അക്ഷയ് കുമാര്‍ മറുപടി പറഞ്ഞത്. തനിക്ക് അദ്ദേഹത്തെ കാണാന്‍ ഒരു അവസരം കിട്ടിയാല്‍ താന്‍ അദ്ദേഹത്തോട് ഒറ്റ കാര്യമേ പറയൂ. അത് അദ്ദേഹത്തിന്റെ ആരോഗ്യം ശ്രദ്ധിക്കാന്‍ വേണ്ടിയാവും താന്‍ പറയുക എന്നാണ് താരം പറഞ്ഞത്. കൂട്ടത്തില്‍ ആരോഗ്യ പരിപാലനത്തിനായി അനുഷ്ഠിക്കേണ്ട ഒരു മാര്‍ഗ്ഗവും താന്‍ അദ്ദേഹത്തിനോട് പറയാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നുമാണ് അദ്ദേഹം അവതാരകയുടെ ചോദ്യത്തിന് മറുപടിയായി നല്‍കിയത്. ‘അമിത് ഷാ ജിയോട് പറയാനാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം…
തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത അഞ്ച് ലക്ഷം രൂപയുടെ മത്സ്യം പിടിച്ചെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് കൊണ്ടു വന്ന ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ നഗരസഭ അധികൃതര്‍ പിടികൂടി. പുലര്‍ച്ചെ 3.15ന് പട്ടം ജംഗ്ഷന് സമീപത്ത് വച്ചാണ് മീന്‍ പിടികൂടിയത്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ഫോര്‍മാലിന്‍ ചേര്‍ത്ത മീനാണ് നഗരസഭ അധികൃതര്‍ പിടികൂടിയത്. 95 ട്രേ ( രണ്ടര ടണ്ണോളം ) മീനുകളാണ് തിരുവനന്തപുരം നഗരസഭയുടെ ഈഗിള്‍ ഐ സ്‌ക്വാഡ് പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപയോളം വിപണ മൂല്യം വരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്.
ജടായു കാര്‍ണിവലിന് നാളെ കൊടിയേറും
കൊല്ലം : ഈ വര്‍ഷത്തെ ജടായു കാര്‍ണിവല്‍ 20ന് തുടങ്ങും . കലാ-സാംസ്കാരിക പരിപാടികള്‍ വസ്ത്ര-കരകൗശല മേള, ഭക്ഷ്യമേള എന്നിവയാണ് ഈ വര്‍ഷത്തെ കാര്‍ണിവലിനെ ശ്രദ്ധേയമാക്കുന്നത് . വൈകീട്ട് ആറിന് മന്ത്രി കെ.രാജു കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരന്‍ എം.എല്‍.എ. അധ്യക്ഷനാകും. എം.മുകേഷ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. കാരിക്കേച്ചര്‍, ടാറ്റൂ, മോഹന്തി, പെയിന്റിങ്, അപൂര്‍വ വസ്ത്ര-കരകൗശല വസ്തുക്കള്‍, വിഭിന്നങ്ങളായ ഭക്ഷണങ്ങള്‍, ലൈവ് മ്യൂസിക്, ബോട്ടിക്, സ്ട്രീറ്റ് മാജിക്, ബലൂണ്‍ ആര്‍ട്ട് എന്നിവയും കാര്‍ണിവലില്‍ ഉണ്ടായിരിക്കും .
ഇരുട്ടത്ത് വാഹനപരിശോധന നടത്തിയത് ചോദ്യം ചെയ്തയാള്‍ക്ക് പോലീസിന്റെ മര്‍ദ്ദനം; പല്ല് അടിച്ചു കൊഴിച്ചു
ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ വീണ്ടും പോലീസിന്റെ അതിക്രമം. ഇരുട്ടത്ത് വാഹന പരിശോധന നടത്തിയത് ചോദ്യം ചെയ്ത ആളുടെ പല്ല് പോലീസ് അടിച്ചു കൊഴിച്ചു. തിരുവനന്തപുരം പി.എസ്.സി. ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചേര്‍ത്തല നഗരസഭാ അഞ്ചാം വാര്‍ഡ് ഇല്ലിക്കല്‍ രമേഷ് എസ്.കമ്മത്തിനാണ് (52) മര്‍ദനമേറ്റത്. ആക്രമണത്തില്‍ രമേഷിന്റെ ഒരുപല്ല് കൊഴിയുകയും കണ്ണിനും കഴുത്തിനും ജനനേന്ദ്രിയത്തിനും പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹം സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. സംഭവം നടന്ന് രണ്ടു ദിവസത്തിനുശേഷമാണ് രമേഷ് പരാതി നല്‍കിയത്. 14-ാം തീയതി സന്ധ്യയ്ക്ക് എറണാകുളത്ത് നിന്ന് ജോലികഴിഞ്ഞ് രമേഷ് വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു സംഭവം. റോഡിലെ വളവില്‍ ഇരുട്ടത്ത് ബൈക്ക് തടഞ്ഞ് മദ്യപിച്ചോ എന്ന് പരിശോധിക്കുകയും മദ്യപിച്ചില്ലെന്ന് മനസ്സിലായതോടെ വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍, ബൈക്ക് അല്‍പ്പം മാറ്റി നിര്‍ത്തിയശേഷം വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്ന് ഡി.ജി.പി.യുടെ സര്‍ക്കുലര്‍ ഇല്ലേയെന്നു ചോദിച്ച് രമേശ് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് ആക്രമണം…
ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു. 2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പ്രധാന എതിരാളിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുംനേരെ കേസുകള്‍ കുത്തിപ്പൊക്കാന്‍ യുക്രൈന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കുറ്റത്തിന്മേലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. പ്രമേയം പാസായ സാഹചര്യത്തില്‍ അടുത്തമാസം ട്രംപ് സെനറ്റിന്റെ വിചാരണ നേരിടണം. എന്നാല്‍, സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെന്നതിനാല്‍ ഇംപീച്ച്‌മെന്റ് നീക്കം അവിടെ പരാജയപ്പെടാം. ജനപ്രതിനിധി സഭയില്‍ പ്രമേയത്തെ അനുകൂലിച്ച് 230 പേര്‍ വോട്ട് ചെയ്തു. 197 പേര്‍ എതിര്‍ത്തു. അധികാരദുര്‍വിനിയോഗം നടത്തി, ഇംപീച്ച്‌മെന്റ് നടപടികളോട് സഹകരിക്കാതെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ നേരത്തേ ഹൗസ് ജുഡീഷ്യറി സമിതി അംഗീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിനിധിസഭ പ്രമേയവും പാസാക്കിയത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയില്‍ ഇംപീച്ച്‌മെന്റ് പാസാകുമെന്ന് ഉറപ്പായിരുന്നു. 435 അംഗ സഭയില്‍…
എനിക്കും സഹോദരിക്കും പങ്കാളികളെ വേണം, എന്നാല്‍ ചില നിബന്ധനകളും ഉണ്ട്: ഫേസ്ബുക്ക് കുറിപ്പിലൂടെ ഇണയെത്തേടി യുവാവ്
തനിക്കും സഹോദരി സുചിത്രയ്ക്കും പങ്കാളികളെ അന്വേഷിച്ചുള്ള സുധീഷ് എന്ന യുവാവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുധീഷിന് 29ഉം സുചിത്രയ്ക്ക് 25വയസുമാണ് പ്രായം. എന്നാല്‍ ഈ ചേട്ടനും അനിയത്തിക്കും ചില നിബന്ധനകളൊക്കെയുണ്ട്. ഒരേ കുടുംബത്തില്‍പ്പെട്ട വിദ്യാസന്പന്നരായ പങ്കാളികളെയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് യുവാവ് കുറിപ്പിലൂടെ പറയുന്നു. ആലപ്പുഴയിലോ സമീപ ജില്ലകളിലോ ഉള്ളവരില്‍ നിന്നാണ് ആലോചനകള്‍ ക്ഷണിക്കുന്നതെന്നും സുധീഷ് വ്യക്തമാക്കുന്നു.
ഹര്‍ത്താല്‍ ; ജില്ലയില്‍ സമരാനുകൂലികള്‍ തകര്‍ത്തത് 12 കെ.എസ്.ആര്‍.ടി.സി. ബസുകള്‍
കൊല്ലം : ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ സംയുക്തസമരസമിതി നടത്തിയ ഹര്‍ത്താലില്‍ സമരാനുകൂലികള്‍ ജില്ലയിലെ 12 കെ.എസ്.ആര്‍.ടി.സി. ബസുകള്‍ അടിച്ചുതകര്‍ത്തു . കൊല്ലത്തും പത്തനാപുരത്തും നാലും കൊട്ടാരക്കരയില്‍ രണ്ടും കരുനാഗപ്പള്ളിയിലും ശാസ്താംകോട്ടയിലും ഓരോ ബസിനും നേരേയാണ് കല്ലേറ് ഉണ്ടായയത് .ആക്രമണത്തില്‍ ഏഴ് ബസ് ജീവനക്കാര്‍ക്കും ഒരു വിദ്യാര്‍ഥിനിക്കും പരുക്കേറ്റു . താമരേശ്ശരി, പുനലൂര്‍, ചാത്തന്നൂര്‍, പറവൂര്‍ ഡിപ്പോകളിലെ ബസുകള്‍ക്ക് നേരെയായിരുന്നു ആക്രമണം . കല്ലേറില്‍ കണ്ണിന് പരുക്കേറ്റ ചാത്തന്നൂര്‍ ഡിപ്പോയിലെ ബസ് ഡ്രൈവര്‍ അലക്സാണ്ടറെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ രജിത്തിനും കണ്ടക്ടര്‍ മുസ്തഫയ്ക്കും കപ്പലണ്ടിമുക്കില്‍െവച്ച് ബസിനുനേരേയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റു . ദേശീയപാതയില്‍ കൊല്ലം പോളയത്തോട് കച്ചേരിക്കു സമീപം മുഖം തുണികൊണ്ടുമറച്ച് ബൈക്കിലെത്തിയ മൂന്നുപേര്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസ് തടഞ്ഞു നിര്‍ത്തിയതിന് ശേഷം കമ്ബികൊണ്ട് ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ബസിന്റെ ഡ്രൈവര്‍ നോര്‍ത്ത്…
പൗരത്വഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍: കേരള വര്‍മ്മയില്‍ എബിവിപിക്കാരെ മര്‍ദ്ദിച്ച് എസ്‌എഫ്‌ഐക്കാര്‍
തൃശൂര്‍: പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങിയ എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ്‌എഫ്‌ഐക്കാരുടെ മര്‍ദ്ദനം. കോളേജിലെ എബിപിവി പ്രവര്‍ത്തകരെ എസ്‌എഫ്‌ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങിയതിനാണ് എബിവിപിക്കാരെ മര്‍ദിച്ചത്. ഇന്ന് രാവിലെ 9.30 ഒടെയാണ് സംഭവം. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തിലെ ക്യാംമ്ബസുകളില്‍ പൗരത്വം ഭേദഗതി നിമയത്തിനെതിരേ നടക്കുന്ന നുണപ്രചാരണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെമിനാറുകള്‍ നടത്താന്‍ എബിവിപി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് കേരള വര്‍മയിലും സെമിനാര്‍ നടത്താന്‍ എബിവിപി യൂണിറ്റ് തീരുമാനിച്ചത്. എന്നാല്‍, സെമിനാര്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരുന്ന എബിവിപിക്കാരെ ക്ലാസിനുള്ളില്‍ കയറി എസ്‌എഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നീട് ക്ലാസില്‍ നിന്ന് പിടിച്ചിറക്കി വരാന്തയില്‍ വച്ചും മര്‍ദനം തുടര്‍ന്നു. മിനിറ്റുകളോളം തുടര്‍ന്ന മര്‍ദനത്തിനൊടുവില്‍ അധ്യാപകര്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥികളെ പിടിച്ചു മാറ്റിയത്.
ലക്ഷ്മി അഗര്‍വാളായി ദീപിക പദുക്കോണ്‍; ‘ഛപാകി’ലെ ഗാനം പുറത്തുവിട്ടു
ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഛപാക്’. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ മനോഹരമായ ഒരു ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘നോക് ജോക്’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മഹാദേവന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുല്‍സാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശങ്കര്‍ എസാന്‍ ലോയിയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘റാസി’യ്ക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദീപിക പദുക്കോണിന്റെ ലക്ഷ്മിയായുള്ള മാറ്റം വിമര്‍ശകരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. മാലതി എന്ന കഥാപാത്രമായിട്ടാണ് ദീപിക പദുക്കോണ്‍ ചിത്രത്തില്‍ എത്തുന്നത്. താരത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിക്രം മാസ്സിയാണ് ചിത്രത്തിലെ നായകന്‍. 2020 ജനുവരി 10ന് ചിത്രം തീയ്യേറ്ററുകളിലെത്തും.