കൊച്ചി: ഷൂട്ടിംഗ് സെറ്റുകളിലെ റെയ്ഡ് അപ്രായോഗികമെന്ന് സംവിധായകരുടെ സംഘടന ഫെഫ്ക. ലഹരി സംബന്ധിച്ച നിര്‍മാതാക്കളുടെ പ്രതികരണം അതി വൈകാരികമാണ്. ഷെയ്ന്‍ നിഗം പെരുമാറിയ രീതി തെറ്റാണ്. എന്നാല്‍ കൂട്ടായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെടണം. നിര്‍മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുതെന്നും ഉണ്ണിക്കൃഷ്ണന് ആവശ്യപ്പെട്ടു. പ്രൊഡ്യൂസഴ്സ് അസോസിയേഷന് നടത്തിയ പത്രസമ്മേളനത്തില്‍ നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്റ് രഞ്ജിത്താണ് പുതുതലമുറയിലെ ചില നട·ാര്‍ സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന ഗുരുതരമായ ആരോപണമുന്നയിച്ചത്. മലയാളത്തിലെ ന്യൂജന്‍ സിനിമാക്കാരില്‍ ലഹരി പിടിമുറക്കുകയാണെന്ന ആരോപണത്തിന് ഏറെ പഴക്കമുണ്ടെങ്കിലും സിനിമാരംഗത്തുള്ളവര്‍തന്നെ ഇക്കാര്യം പരസ്യമായി പറയുന്നത് ഇതാദ്യമാണ്. സ്വബോധത്തോടെയാണെന്നു തോന്നാത്തവിധമാണു പല യുവനടന്മാരും പലപ്പോഴും പെരുമാറുന്നത്. ലക്ഷങ്ങള്‍ എണ്ണി വാങ്ങിയിട്ടു തനിക്ക് മൂഡില്ലെന്നും മറ്റും പറഞ്ഞു ഷൂട്ടിംഗ് വൈകിപ്പിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ദുരനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. യുവനടന് ഷെയിന്‍ നിഗമിന്റെ നിസഹകരണം മൂലം വെയില്,…
Day: November 29, 2019
ശ്രീ മോഹന്‍ലാല്‍ ഇടപെട്ടാല്‍ അരമണിക്കൂര്‍ കൊണ്ട് ഷെയ്‌നേ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ കഴിയുമെന്നാണെന്റെ വിശ്വാസം
ഷെയ്‌ന്‍ നിഗം വിവാദത്തില്‍ ‘അമ്മ’ പ്രസിഡന്റു കൂടിയായ മോഹന്‍ലാല്‍ ഇടപെടണമെന്ന ആവശ്യവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. മോഹന്‍ലാല്‍ ഇടപെട്ടാല്‍ അരമണിക്കൂര്‍ കൊണ്ട് ഷെയ്‌നേ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് വിനയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. സമീപ കാലത്തുണ്ടായ ഇഷ്യൂസിലൊക്കെ ശ്രീ ലാല്‍ കാണിച്ച നേതൃത്വ പാടവം ഈ പ്രശ്നം തീരാനും സഹായകമാകട്ടെന്ന് പറയുന്ന വിനയന്‍, ഷെയ്‌നിനെ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. പണ്ട് ഒരു സൂപ്പര്‍താരത്തില്‍ നിന്ന് തനിക്കുണ്ടായ അനുഭവത്തോട് ചേര്‍ത്ത് വായിച്ചാണ് വിനയന്റെ കുറിപ്പ്. ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം- ‘ജീവിതമാര്‍ഗ്ഗം തടഞ്ഞു കൊണ്ട് ഒരു വ്യക്തിയെ ഒറ്റപ്പെടുത്തി വിലക്കുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല.. പക്ഷേ യുവതാരം ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്തു നിന്ന് ഇപ്പോളുണ്ടായ അച്ചടക്കമില്ലായ്മ തെറ്റു തന്നെ ആണ് . എന്റെ സുഹൃത്തായിരുന്ന നമ്മെ വിട്ടു പിരിഞ്ഞ കലാകാരന്‍ അബിയുടെ മകനോട് ആ സ്‌നേഹവാല്‍സല്യത്തോടുകൂടി പറയട്ടെ ഭാഗ്യം…
നടി ഭാമ വിവാഹിതയാകുന്നു; വരന്‍ വ്യവസായിയായ അരുണ്‍
മലയാളത്തിന്റെ പ്രിയതാരം ഭാമ വിവാഹിതയാകുന്നു. വ്യവസായിയായ അരുണ്‍ ആണ് ഭാമയുടെ വരന്‍. പ്രമുഖ മാധ്യമത്തോടായിരുന്നു താരം വെളിപ്പെടുത്തല്‍. ‘ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു. ബിസിനസുകാരനായ അരുണാണ് വരന്‍’ എന്നാണ് താരം പറഞ്ഞത്. വീട്ടുകാര്‍ തന്നെ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്ന് താരം പ്രതികരിച്ചു. ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ നായികയായി എത്തിയ താരമാണ് ഭാമ. ഒറ്റ സിനിമയിലൂടെ തന്നെ താരം പ്രേക്ഷക മനസില്‍ ഇടംപിടിച്ചു. ശേഷം സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് എന്നീ ചിത്രങ്ങളിലും നായികാ വേഷത്തില്‍ എത്തി. ചുരുക്കം ചില സിനിമകള്‍ മാത്രമാണ് ചെയ്തതെങ്കിലും താരത്തിന് വലിയ രീതിയില്‍ തന്നെ ആരാധകരെ സമ്ബാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാളചിത്രം. നിരവധി പേര്‍ ഭാമയ്ക്ക് ആശംസകള്‍ നേരുന്നുണ്ട്.
മുഖ്യമന്ത്രി പിണറായിയെ അഭിനന്ദിക്കാനുള്ള പോസ്റ്ററില്‍ ചിത്രം മോഹന്‍ലാലിന്റേത്; അമളി പിണഞ്ഞതോടെ പോസ്റ്റര്‍ മാറ്റി ഉത്തരേന്ത്യന്‍ കമ്ബനി
തിരുവനന്തപുരം: 2020 ജനുവരി ഒന്നുമുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിക്കാന്‍ മുതിര്‍ന്ന ഉത്തരേന്ത്യന്‍ കമ്ബനിക്ക് പറ്റിയത് വന്‍ അമളി. മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്ററിലാണ് ഉത്തരേന്ത്യന്‍ കമ്ബനിക്ക് അബദ്ധം പിണഞ്ഞത്. പിണറായി വിജയന്റെ ചിത്തിനു പകരം കമ്ബനി നല്‍കിയത് മോഹന്‍ലാലിന്റെ ചിത്രം. കോമ്രേഡ് എന്ന പേരില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റേതെന്ന പേരില്‍ പുറത്തുവന്ന സ്‌കെച്ചുകളാണ് കമ്ബനി ഉപയോഗിച്ചത്. ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പാണ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റിട്ടത്. തെറ്റ് പലരും ചൂണ്ടികാട്ടിയതോടെ പോസ്റ്റര്‍ മാറ്റി കമ്ബനി തടിയൂരി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഛായചിത്രത്തിനോട് ഏറെ സാമ്യതയുള്ളതായിരുന്നു മോഹന്‍ലാലിന്റേയും ചിത്രം.
നീണ്ടു മെലിഞ്ഞ കാലുകളോ? കണ്ണുകള്‍ കബളിപ്പിക്കപ്പെടുന്നു
നീണ്ട് മെലിഞ്ഞ കാലുകളുള്ള ഒരു ചെറിയ പെണ്‍കുട്ടിയുടെ ഫോട്ടോയാണ് കാഴ്ചക്കാരെയെല്ലാം തെല്ലൊന്നമ്ബരപ്പിച്ച മൂന്ന് നാല് ദിവസമായി സാമൂഹിക മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രം. ഒറ്റ നോട്ടത്തില്‍ കുട്ടിയുടെ കാലുകള്‍ക്ക് വൈകല്യമുള്ളതു പോലെ, അവളോട് അനുകമ്ബ തോന്നിയവരെല്ലാം അടുത്ത നിമിഷം തങ്ങള്‍ക്ക് സംഭവിച്ച അബദ്ധമാലോചിച്ച് പൊട്ടിച്ചിരിച്ചിട്ടുണ്ടാവണം. വലിയൊരു ഗ്രൗണ്ടില്‍ കയ്യിലൊരു പോപ്പ് കോണ്‍ പാക്കറ്റുമായാണ് കുട്ടിയുടെ നില്‍പ്. ഫോട്ടോ കാണുന്നയാളുടെ ശ്രദ്ധ ആദ്യമെത്തുക അവളുടെ കാലുകളിലേക്കാണ്. തീരെ മെലിഞ്ഞ് നീണ്ട്, ആരുടേയും ഉള്ളില്‍ അയ്യോ പാവം എന്ന്തോന്നിപ്പിക്കുന്ന ഫോട്ടോ. പിന്നീടാവും കുട്ടിയുടെ കൈയിലെ പോപ്പ് കോണിലേക്ക് നോട്ടമെത്തുക. ആ പോപ്പ് കോണിന്റെ പാക്കറ്റ് അവളുടെ കാലുകള്‍ മറച്ചതാണെന്ന് അപ്പോള്‍ മാത്രമാണ് മനസിലാവുക. ഫോട്ടോയുടെ പശ്ചാത്തലവും കുട്ടിയുടെ നില്‍പും മുഖത്തെ ഭാവവും കയ്യിലെ പോപ്പ്്‌കോണുമെല്ലാം ചേര്‍ന്ന് കണ്ണുകളെ വഞ്ചിക്കുന്നതാണിവിടെ. കാണുന്നവര്‍ക്ക് മുന്നില്‍ മായക്കാഴ്ചയുളവാക്കുന്ന പ്രതിഭാസം. കുട്ടിയുടെ കാലുകള്‍ ഇത്തരത്തില്‍ കാണപ്പെടുന്നതെന്തു കൊണ്ടെന്ന ചര്‍ച്ചയാണിപ്പോള്‍…