മാമാങ്കം ; ചിത്രത്തിലെ തമിഴ് വീഡിയോ ഗാനം പുറത്തിറങ്ങി

മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലെ പുതിയ തമിഴ് വീഡിയോ ഗാനം പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് മാമാങ്കം. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.ചിത്രം ഡിസംബര്‍ 12ന് പ്രദര്‍ശനത്തിന് എത്തും.

മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. വാമനപുരം കിഴക്കുംകര ചരുവിള വീട്ടില്‍ സുശീലന്റെ മകന്‍ വിനയന്‍ (ഉണ്ണി) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആനാകുടി, കാഞ്ഞിരംപാറ, ചരുവിള വീട്ടില്‍ ബാലന്റെ മകന്‍ സജില്‍ കുമാറിന് ഗുരുതര പരിക്കേറ്റു. കിളിമാനൂര്‍ സംസ്ഥാന പാതയില്‍ ഇരട്ടച്ചിറ ബിവറേജ് ഔട്ട്ലറ്റിന് മുന്‍വശത്ത് ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. കാരേറ്റ് ഭാഗത്തു നിന്നും കിളിമാനൂരിലേക്ക് വരികയായിരുന ബൈക്ക് എതിര്‍വശത്ത് വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ചുവീണ വിനയനേയും സജില്‍ കുമാറിനേയും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വിനയനെ രക്ഷിക്കാനായില്ല. സജില്‍കുമാറായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഇവരെ ഇടിച്ച്‌ തെറിപ്പിച്ച ബൈക്ക് ഓടിച്ചിരുന്നയാള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനവും…

എന്തു ചെയ്യുമെന്ന് അറിയില്ല. മുടി ട്രിം ചെയ്ത സ്റ്റൈല്‍ വിഗ് വച്ചാല്‍ ശരിയാകില്ല.. സംവിധായകന്‍ എന്ന നിലയില്‍ തന്റെ മേലുള്ളത് വലിയ സമ്മര്‍ദ്ദം: വെയില്‍ സംവിധായകന്‍ ശരത്

താടിയും മുടിയും വെട്ടി പുതിയ ലുക്കില്‍ നടന്‍ ഷെയ്ന്‍ നിഗം പ്രത്യക്ഷപ്പെട്ടപ്പോള്‍ യഥാര്‍ഥത്തില്‍ ചങ്കിടിപ്പ് കൂടിയത് വെയില്‍ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കാണ്. ഷെയ്ന്‍ ഈ നിലയില്‍ നിസഹകരണം തുടര്‍ന്നാല്‍ സിനിമ എങ്ങനെ പൂര്‍ത്തീകരിക്കുമെന്ന ആശങ്കയിലാണ് സംവിധായകന്‍ ശരത്. ഷെയ്ന്‍ പല ഗെറ്റപ്പില്‍ വരുന്ന ചിത്രമാണ്. അയാളുടെ നിസഹകരണം മൂലം പല തവണ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി. വലിയ സമ്മര്‍ദ്ദമാണ് സംവിധായകന്‍ എന്ന നിലയില്‍ തന്റെ മേലുള്ളതെന്നും ഇനി എന്താണ് ചെയ്യുക എന്ന് അറിയില്ലെന്നും ശരത്. വെയില്‍ എന്ന സിനിമയുടെ തിരക്കഥ എഴുതിത്തീര്‍ന്നപ്പോള്‍ ആകെ രണ്ടു ഗെറ്റപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ‌മെയ് 18നാണ് ഷൂട്ട് തുടങ്ങുന്നത്. അപ്പോഴാണ് ഡേറ്റ് തന്നിരുന്നത്. കൂടല്‍മാണിക്യം ഉത്സവം ലൈവ് ആയി ഷൂട്ട് ചെയ്യേണ്ടിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ഒരു രംഗം ചിത്രീകരിക്കാനുണ്ടായിരുന്നു. ആ ദിവസം ചിത്രീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുമായിരുന്നു.…