2000 രൂപയുടെ നോട്ട് പിന്‍വലിച്ച് ആര്‍ബിഐ; സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ട് പിന്‍വലിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). സെപ്തംബര്‍ 30 വരെ നോട്ടുകള്‍ ഉപയോഗിക്കാം.

നിലവില്‍ ഉപയോഗത്തിലുള്ള 2000 രൂപ നോട്ടുകള്‍ക്ക് മൂല്യം ഉണ്ടായിരിക്കും.

ഈ നോട്ടുകള്‍ സെപ്തംബര്‍ 30 നകം മാറ്റി എടുക്കണം. ഇതിനായി മെയ് 23 മുതല്‍ സൗകര്യം ഒരുക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.

2000 രൂപ നോട്ടുകള്‍ ഇനി വിതരണം ചെയ്യേണ്ടതില്ലെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

രണ്ടായിരത്തിന്റെ നോട്ടുകള്‍ 20,000 രൂപയ്ക്ക് വരെ ഒറ്റത്തവണ ബാങ്കുകളില്‍ നിന്ന് മാറ്റി എടുക്കാം. 2018 ന് ശേഷം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. 2016 നവംബര്‍ എട്ട് അര്‍ധരാത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 നോട്ടുകള്‍ നിരോധിച്ചത്.

തുടര്‍ന്ന്, 500 ന്റെയും 2000 ത്തിന്റെയും പുതിയ നോട്ടുകള്‍ ഇറക്കി. അന്ന് പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളാണ് ഇപ്പോള്‍ പിന്‍വലിച്ചത്.2018 മാര്‍ച്ചില്‍ അവസാന സാമ്പത്തിക വര്‍ഷത്തില്‍ 33,632 ലക്ഷം നോട്ടുകള്‍ ആയിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്.

2019 ല്‍ നോട്ടുകള്‍ 32,910 ലക്ഷവും 2020 ല്‍ 27,398 ലക്ഷവുമായി കുറഞ്ഞെന്നും ആര്‍ബിഐ മുമ്പ് വ്യക്തമാക്കിയിരുന്നു. 2019- 20 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടായിരം രൂപയുടെ ഒരു നോട്ട് പോലും അച്ചടിച്ചിരുന്നില്ല.

Related posts

Leave a Comment