മാവേലിക്കര; ഒപ്പം താമസിച്ചിരുന്ന യുവതിയുടെ ശരീരത്തില്‍ അതിഥിത്തൊഴിലാളി ഡീസല്‍ ഒഴിച്ചു തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ബംഗാള്‍ സ്വദേശിനി ആശുപത്രിയില്‍ ചികിത്സയിലാണ് കഴിയുന്നത്. അതിഥിത്തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗാള്‍ മാള്‍ഡ സലൈഡങ്ക ചില്ലിമാപ്പുര്‍ ബബ്ലു മര്‍ഡിയുടെ ഭാര്യ സുജിത കിസ്കു (20) ആണ് 85% പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചകിത്സയില്‍ കഴിയുന്നത്. സുജിതയ്ക്കൊപ്പം താമസിച്ചിരുന്ന ബംഗാള്‍ മാള്‍ഡ സലൈഡങ്ക ദക്കിന്‍ബാസ്തുവില്‍ കുര്‍ദൂസ് അന്‍സാരിയെ (22) കുറത്തികാട‌് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലര്‍ച്ചെയാണു ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഇരുവരും കഴിഞ്ഞ ഒരു മാസമായി മാങ്കാംകുഴി നാലുമുക്കിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. പൊള്ളലേറ്റ സുജിതയുടെ ഭര്‍ത്താവും മക്കളും ബംഗാളിലാണ് താമസിക്കുന്നത്. തനിക്കൊപ്പം താമസിക്കുന്ന കുര്‍ദൂസ് അന്‍സാരിയാണു തീ കൊളുത്തിയതെന്നു സുജിത ഡോക്‌ടര്‍ക്ക് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണു കുര്‍ദൂസ് അന്‍സാരിയെ കസ്റ്റഡിയിലെടുത്തത്. രണ്ടര വര്‍ഷമായി വെട്ടിയാറില്‍ താമസിക്കുന്ന കുര്‍ദൂസ് അന്‍സാരി നിര്‍മാണത്തൊഴിലാളിയാണ്.
എഴുപത്തൊന്നുകാരി ജന്മം നല്‍കിയ കുഞ്ഞ് 45ാം ദിനം പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു